Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്ന് വയസുള്ള കുഞ്ഞിനെ നടുറോഡിൽ നിർത്തി പിതാവ് പാൻ മസാല വിൽക്കാൻ പോയി; കരഞ്ഞ് തളർന്ന കുഞ്ഞ് അച്ഛനെ തേടി റോഡിലിറങ്ങിയപ്പോൾ നാട്ടുകാർ പറഞ്ഞതനുസരിച്ച് പൊലീസ് പൊക്കി; കുഞ്ഞിനെ തിരികെ ഏൽപിക്കാൻ നേരം നിരോധിത പാന്മസാലയും പിടികൂടി; നാദാപുരത്ത് ഇന്നലെ നടന്നത്

മൂന്ന് വയസുള്ള കുഞ്ഞിനെ നടുറോഡിൽ നിർത്തി പിതാവ് പാൻ മസാല വിൽക്കാൻ പോയി; കരഞ്ഞ് തളർന്ന കുഞ്ഞ് അച്ഛനെ തേടി റോഡിലിറങ്ങിയപ്പോൾ നാട്ടുകാർ പറഞ്ഞതനുസരിച്ച് പൊലീസ് പൊക്കി; കുഞ്ഞിനെ തിരികെ ഏൽപിക്കാൻ നേരം നിരോധിത പാന്മസാലയും പിടികൂടി; നാദാപുരത്ത് ഇന്നലെ നടന്നത്

മറുനാടൻ മലയാളി ബ്യൂറോ

നാദാപുരം: ഇന്നലെ കടയുടെ മുൻപിൽ കരഞ്ഞു നിന്ന കുഞ്ഞിന്റെ രക്ഷിതാവിനെ തേടിയിറങ്ങിയ പൊലീസ് പിതാവിന്റെ കൈയിൽ നിന്നും പാൻ മസാല ശേഖരം പിടികൂടി. ടൗണിലെ കടയുടെ മുൻപിൽ ഒറ്റയ്ക്ക് കരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു കുട്ടി. മൂന്ന് വയസുള്ള കുട്ടി കരഞ്ഞ് കൊണ്ട് നിൽക്കുന്നത് ശ്രദ്ധിച്ച നാട്ടുകാർ എങ്ങനെയാണ് കുട്ടി ഇവിടെ വന്നതെന്ന് അറിയാതെ കുഴങ്ങി. അവസാനം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി കുട്ടിയെ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. അതിന് ശേഷമാണ് ആരുടെ കൂടെയാണ് കുട്ടി വന്നതെന്ന് അന്വേഷിച്ച് പൊലീസ് ടൗണിൽ മുഴുവൻ നടന്നത്.

കുറേ നേരം തിരച്ചിലിനൊടുവിലാണ് ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ ഇയാളെ ഏൽപിച്ചു. തുടർന്നാണ് ഇയാളിൽ നിന്നും പാൻ ഉൽപന്നങ്ങൾ കണ്ടെത്തിയത്. 100 പാക്കറ്റ് പാൻ ഉൽപന്നങ്ങളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. കുട്ടിയെ കടയുടെ സമീപം നിർത്തി ഇയാൾ കടകളിൽ പാന്മസാല വിതരണത്തിന് പോവുകയായിരുന്നു. ഇതിനിടയിലാണ് കുട്ടി കരഞ്ഞതും പൊലീസ് എത്തിയതും. കുറേ നേരം കാത്ത് നിന്ന് പിതാവ് വരാത്തതിനെ തുടർന്നാണ് കുട്ടി കരയാൻ ആരംഭിച്ചത്. ഇയാളെ ഇതിന് മുൻപും പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലാച്ചി, നാദാപുരം, കക്കട്ടിൽ ടൗണുകളിൽ പാൻ വിൽപന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP