Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയറിയിച്ച് പാക്കിസ്ഥാന് പരോക്ഷ വിമർശനം; `ഇന്ത്യയിലും അമേരിക്കയിലും ഉള്ളത് ജനങ്ങൾക്ക് വേണ്ടി തീവ്രവാദികളെ തുരത്തുന്ന സൈനികർ`; `ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും`; സൈനിക അഭ്യാസത്തിലൂടെ പ്രതിരോധ ബന്ധം വിപുലമാക്കും; ബഹിരാകാശ രംഗത്തും ഒരുമിച്ച് നിൽക്കും; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുന്നുവെന്ന് ട്രംപ്; ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ്

കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയറിയിച്ച് പാക്കിസ്ഥാന് പരോക്ഷ വിമർശനം; `ഇന്ത്യയിലും അമേരിക്കയിലും ഉള്ളത് ജനങ്ങൾക്ക് വേണ്ടി തീവ്രവാദികളെ തുരത്തുന്ന സൈനികർ`; `ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും`; സൈനിക അഭ്യാസത്തിലൂടെ പ്രതിരോധ ബന്ധം വിപുലമാക്കും; ബഹിരാകാശ രംഗത്തും ഒരുമിച്ച് നിൽക്കും; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുന്നുവെന്ന് ട്രംപ്; ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

ഹൂസ്റ്റൺ: ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ഊഷ്മളമാകുമെന്ന് പ്രഖ്യാപിക്കുന്ന വേദിയായി മാറുകയായിരുന്നു ഹൂസ്റ്റിലെ എൻആർജി സ്റ്റേഡിയത്തിലെ `ഹൗഡി മോദി` വേദി. ലോകത്തിനു മുന്നിൽ ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തിയാണ് പരിപാടി പുരോഗമിച്ചത്. അരലക്ഷത്തോളം ഇന്ത്യക്കാരെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് . അമേരിക്കയിലെ പ്രശസ്തരായ നിയമജ്ഞരും ,രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് . ആർപ്പു വിളികളോടെയും ,നീണ്ടു നിന്ന് കരഘോഷത്തോടെയുമാണ് ഹൂസ്റ്റണിലെ എൻ ആർ ജി സ്റ്റേഡിയം മോദിയെ സ്വീകരിച്ചത് .

അതിർത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും നിർണ്ണായകമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരന്മാരായ അമേരിക്കൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നുവെന്നും ട്രംപ്. ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപ് പറഞ്ഞു.ഇന്ത്യ അതിർത്തി സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണെന്ന് സൂചിപ്പിച്ചായിരുന്നു ട്രമ്പിന്റെ വാക്കുകൾ .അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്‌ച്ച കാട്ടാൻ കഴിയില്ലെന്നും , അത് ഏറെ പ്രാധാന്യമുള്ളതാണെന്നും ട്രമ്പ് പറഞ്ഞു . ഒപ്പം ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും ,അമേരിക്കയും ഒരുമിച്ച് പോരാടുമെന്നും ട്രമ്പ് പറഞ്ഞു .

ഇന്ത്യയ്ക്ക് അമേരിക്കയേക്കാൾ അടുത്ത മറ്റൊരു സുഹൃത്ത് ഉണ്ടാകാനിടയില്ല .ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഡൊണാൾഡ് ട്രമ്പ് പറഞ്ഞു . ലോകത്തിനു ഭീഷണിയായ ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാ ബദ്ധരാണ് . ബഹിരാകാശ രംഗത്തും ഒന്നിച്ച് നിൽക്കാൻ നമുക്ക് കഴിയും . ഇന്ത്യ അതിർത്തി സുരക്ഷയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്ന് യു എസ് മനസ്സിലാക്കുന്നു ,ഒപ്പം അതിന്റെ ആവശ്യകതയേയും തങ്ങൾ മനസ്സിലാക്കുന്നു ട്രമ്പ് പറഞ്ഞു .

ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് അമേരിക്കയിൽ ഒരു വിദേശ നേതാവിന്റെ പൊതു ചടങ്ങിൽ പങ്കെടുക്കുന്നത് .ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ട്യൂണർ ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൂസ്റ്റൺ നഗരത്തിന്റെ താക്കോൽ പ്രതീകം സമ്മാനിച്ചു .വർണാഭമായ സാംസ്കാരിക ചടങ്ങുകളോടെയാണ് ടെക്‌സസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ഹൗഡി മോദി പരിപാടി ആരംഭിച്ചത് . ഇന്ത്യയുടെയും ,അമേരിക്കയുടെയും ദേശീയ ഗാനങ്ങളോടെയായിരുന്നു ഹൗഡി മോദിയുടെ ഔദ്യോഗിക തുടക്കം .

പത്തരയോടെ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം നരേന്ദ്ര മോദി വീണ്ടും വേദിയിലേക്കെത്തി. രണ്ടുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയെന്ന് മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. 2017ൽ താങ്കളുടെ കുടുംബത്തിനെ എന്നെ പരിചയപ്പെടുത്തി. ഇന്ന് എന്റെ കുടുംബത്തിന് താങ്കളെ പരിചയപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്നും മോദി പ്രശംസിച്ചു. ട്രംപിന്റെ നേതൃപാടവത്തോട് ആദരവെന്ന് മോദി പറഞ്ഞു ട്രംപ് വീണ്ടും പ്രസിഡന്റാകുമെന്നും മോദി ആശംസിച്ചു.

ഇന്ത്യൻ സമൂഹം തനിക്ക് ഒരുക്കുന്ന സ്വീകരണത്തിൽ ട്രംപ് പങ്കെടുത്തത് ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യൻ സമയം വൈകുന്നേരം ഏഴര മണിയോടെ സാംസ്‌കാരിക ചടങ്ങുകളോടെയാണ് പരിപാടികൾ ആരംഭിച്ചത്.ഹൗഡി മോദി, പരിപാടി ആരംഭിച്ചുതിന് പിന്നാലെ വേദിയിൽ എത്തിയ യുഎസ് കോൺഗ്രസ് അംഗങ്ങൾ പ്രസംഗിച്ചതോടെയാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്.ഹൗഡി മോദി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന് പിന്നാലെ ടെക്‌സാസ് ഗവർണർ മോദിയെ സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യ തങ്ങളുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് എന്നാണ് കോൺഗ്രസ് അംഗങ്ങൾ വിശേഷിപ്പിച്ചത്. ഹൂസ്റ്റൺ മേയർ മോദിക്ക് നഗരത്തിന്റെ താക്കോൽ മോഡൽ സമ്മാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP