Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചെടുത്തു; ബംഗലൂരു ടി20യിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്കയ്ക്ക് അനായാസ ജയം; ക്വിന്റൺ ഡി കോക്കിന്റെ അർധസെഞ്ച്വറി സമ്മാനിച്ചത് 9 വിക്കറ്റ് വിജയം; പരമ്പര സമനിലയിൽ

ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചെടുത്തു; ബംഗലൂരു ടി20യിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്കയ്ക്ക് അനായാസ ജയം; ക്വിന്റൺ ഡി കോക്കിന്റെ അർധസെഞ്ച്വറി സമ്മാനിച്ചത് 9 വിക്കറ്റ് വിജയം; പരമ്പര സമനിലയിൽ

സ്പോർട്സ് ഡെസ്‌ക്

ബാംഗ്ലൂർ: ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് അനായാസ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ആദ്യ മത്സരത്തിലെ തകർപ്പൻ ഫോം തുടർന്ന ക്യാപ്റ്റൻ ക്വിന്റൺ ഡി കോക്ക് നേടിയ തകർപ്പൻ അർധ സെഞ്ച്വറി 79*(52) ആണ് സൗത്താഫ്രിക്കയ്ക്ക് അനായാസ ജയം ഒരുക്കിയത്. തെംബ ബാവുമ 27*(23) പുറത്താകാതെ നിന്നു. റീസ ഹെൻഡ്രിക്‌സ് 28(26) മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ പുറത്തായത്. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 ന് സമനിലയിലായി. മൊഹാലിയിൽ രണ്ടാം ടി20 ഇന്ത്യ വിജയിച്ചപ്പോൾ ആദ്യ മത്സരം ധരംഷാലയിൽ മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 134 റൺസിലൊതുക്കി ദക്ഷിണാഫ്രിക്കൻ ബൗളർമാർ കളി പിടിച്ചെടുക്കുകയായിരുന്നു. 36 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 22 റൺസിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് റൺസെടുത്ത രോഹിത് ശർമ്മയെ ഹെൻട്രിക്സ് പുറത്താക്കുകയായിരുന്നു. പിന്നീട് വിരാട് കോലിയും ശിഖർ ധവാനും മികച്ച രീതിയിൽ മുന്നേറി. ഇരുവരുടേയും കൂട്ടുകെട്ട് 41 റൺസിലെത്തി. അപ്പോഴേക്കും 36 റൺസെടുത്ത ധവാനെ ഷംസി പുറത്താക്കി. അഞ്ച് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ കോലിയും ക്രീസ് വിട്ടു.

ഒമ്പത് റൺസെടുത്ത കോലിയെ റബാദയാണ് പുറത്താക്കിയത്. പിന്നാലെ ഋഷഭ് പന്ത് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. 19 റൺസെടുത്ത ഋഷഭിനെ ഫോർച്യൂൻ പുറത്താക്കുകയായിരുന്നു. രവീന്ദ്ര ജഡേജ 19, ഹാർദ്ദിക് പാണ്ഡ്യ 14(18) എന്നിവർക്കും സ്‌കോർ ഉയർത്താൻ കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി റബാദ നാല് ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ഫോർച്യൂനും ഹെൻട്രിക്സും രണ്ടു വിക്കറ്റ് വീതം നേടി. ഷംസി ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP