Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവല്ല ഇരവിപേരൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

തിരുവല്ല ഇരവിപേരൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. കാർ യാത്രക്കാരായ മൂന്നു പേരാണു മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരവിപേരൂർ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. തറവേലിൽ ശശി പണിക്കരുടെ മകൻ അനൂപ് (25), വാക്കേമണ്ണിൽ ബെൻ (30), മംഗലശേരിൽ ജോബി (38) എന്നിവരാണ് മരിച്ച മൂന്ന് പേർ. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

അപകടത്തിൽ ഒരു രക്ഷാപ്രവർത്തകനും പരിക്ക് പറ്റി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അരുൺകുമാറിനാണ് പരിക്കേറ്റത്. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP