Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്ലൂ ബ്ലാക് മെയിലിങ്ങിൽ കൊച്ചിയിൽ പിടിയിലായത് ഒരു സ്ത്രീയടക്കം നാലുപേർ; കുടുങ്ങിയത് നഗ്‌നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50ലക്ഷം തട്ടാൻ ശ്രമിക്കുന്നതിനിടെ; ഫോർട്ട് കൊച്ചി സ്വദേശിയായ യുവതിയുടെ വലയിൽ കുടുങ്ങിയത് നിരവധി വ്യവസായികളെന്ന് പൊലീസ്; വ്യവസായികളുമായി സൗഹൃദം സ്ഥാപിക്കുന്ന യുവതി നഗ്ന ദൃശ്യങ്ങൾ പകർത്തുന്നത് ഇരയെ സ്വകാര്യ ഇടങ്ങളിൽ എത്തിച്ച്

ബ്ലൂ ബ്ലാക് മെയിലിങ്ങിൽ കൊച്ചിയിൽ പിടിയിലായത് ഒരു സ്ത്രീയടക്കം നാലുപേർ; കുടുങ്ങിയത് നഗ്‌നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50ലക്ഷം തട്ടാൻ ശ്രമിക്കുന്നതിനിടെ; ഫോർട്ട് കൊച്ചി സ്വദേശിയായ യുവതിയുടെ വലയിൽ കുടുങ്ങിയത് നിരവധി വ്യവസായികളെന്ന് പൊലീസ്; വ്യവസായികളുമായി സൗഹൃദം സ്ഥാപിക്കുന്ന യുവതി നഗ്ന ദൃശ്യങ്ങൾ പകർത്തുന്നത് ഇരയെ സ്വകാര്യ ഇടങ്ങളിൽ എത്തിച്ച്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ബ്ലൂ ബ്ലാക് മെയിലിങ്ങുമായി ബന്ധപ്പെട്ട് നാലു പേർ കൊച്ചിയിൽ അറസ്റ്റിലായി.പിടിയിലായവരിൽ ഒരു യുവതിയും. നഗ്‌നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘം ആണ് പിടിയിലായത്. 50 ലക്ഷം രൂപ വ്യവസായിയിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ച ഇവർ 30 ലക്ഷം രൂപ ഇതിനോടകം തട്ടിയെടുത്തതായാണ് റിപ്പോർട്ടുകൾ.യുവതിയുടെ നേതൃത്വത്തലാണ് ബ്ലാക്ക് മെയിലിങ് നടന്നത്.

പിടിയിലായവരിൽ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉള്ളത്. ഫോർട്ട് കൊച്ചി സ്വദേശിനിയാണ് യുവതി, ഇവരുടെ നേതൃത്വത്തിലാണ് ബ്ലാക്മെയിലിങ്ങ് നടന്നത്. പിടിയിലായ മൂന്ന് യുവാക്കളും കണ്ണൂർ സ്വദേശികളാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യവസായികൾ യുവതിയുടെ തട്ടിപ്പിനിരയായതായാണ് പൊലീസ് നൽകുന്ന വിവരം.

സോഷ്യൽ മീഡിയ വഴി വ്യവസായികളുമായി സൗഹൃദം സ്ഥാപിക്കുന്ന യുവതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം സ്വകാര്യ ഇടങ്ങളിലേക്ക് ഇവരെ ക്ഷണിച്ച് നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയാണ് പതിവ്. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. നേരത്തെയും ഇത്തരത്തിൽ കൊച്ചിയിൽ ബ്ലൂ ബ്ലാക്ക് മെയിലിങ് സംഘങ്ങൾ കൊച്ചിയിൽ സജീവമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇത്തരം സംഘങ്ങൾ കൊച്ചിയിൽ സജീവമാവുകയാണെന്നാണ് സൂചനകൾ.

ഇത്തരത്തിൽ തട്ടിപ്പിനിരയായ വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലാകുന്നത്. ഇവരെ ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. നേരത്തെയും കൊച്ചിയിൽ സമാനമായ രീതിയിൽ ബ്ലൂ ബ്ലാക്ക്മെയിലിങ്ങ് തട്ടിപ്പ് നടന്നിരുന്നു. കൊച്ചി സെൻട്രൽ പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP