Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ സ്ഥാനാർത്ഥിയാകാൻ പാർട്ടി പ്രവർത്തന പാരമ്പര്യം മാത്രം പോരാ; ഓരോ മണ്ഡലത്തിലേയും കാലാവസ്ഥയനുസരിച്ച് നിങ്ങൾ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചതാവണം; ഈഴവനായാൽ വട്ടിയൂർക്കാവിലും നായരായാൽ കോന്നിയിലും ഹിന്ദുവായാൽ അരൂരിലും ലത്തീൻ കത്തോലിക്കൻ അല്ലെങ്കിൽ എറണാകുളത്തും സീറ്റ് കിട്ടുകയില്ല; എന്തൊരു ദുരവസ്ഥയാണ് നമ്മുടെ നാടിന്റേത്..

കേരളത്തിൽ സ്ഥാനാർത്ഥിയാകാൻ പാർട്ടി പ്രവർത്തന പാരമ്പര്യം മാത്രം പോരാ; ഓരോ മണ്ഡലത്തിലേയും കാലാവസ്ഥയനുസരിച്ച് നിങ്ങൾ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചതാവണം; ഈഴവനായാൽ വട്ടിയൂർക്കാവിലും നായരായാൽ കോന്നിയിലും ഹിന്ദുവായാൽ അരൂരിലും ലത്തീൻ കത്തോലിക്കൻ അല്ലെങ്കിൽ എറണാകുളത്തും സീറ്റ് കിട്ടുകയില്ല; എന്തൊരു ദുരവസ്ഥയാണ് നമ്മുടെ നാടിന്റേത്..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കേരളത്തിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ഈ അടുത്ത മാസം 21ാം തീയതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 24ന് ഫലം അറിയാം ആരായിരിക്കും സ്ഥാനാർത്ഥികൾ എന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾ ആയിരിക്കും ഇടതുപക്ഷം നിർത്തുന്ന അഞ്ചിടങ്ങളിൽ എങ്കിൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നാലിടത്ത് കോൺഗ്രസും ഒരിടത്തും ലീഗുമായിരിക്കും. എൻഡിഎ സംബന്ധിച്ചിടത്തോളം തീരുമാനങ്ങൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത്രയും നല്ലതു തന്നെ.

എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടപ്പോൾ ഉയർന്നു കേൾക്കുന്ന പേരുകൾ ഒക്കെ സ്ഥാനാർത്ഥിയുടെ മികവിന്റെ പേരിലോ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പേരിലോ അല്ല. നേരെ മറിച്ച് അവന്റെ സമുദായത്തിന്റെയും ജാതിയുടെയും പേരിലാണെന്നത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. തിരുവനന്തപുരത്തിന്റെ മേയർ പ്രശാന്തിനെ ഇഷ്ടമില്ലാത്താവർ ആരും തിരുവനന്തപുരത്തില്ല. സിപിഎം പാർട്ടി പ്രവർത്തകർ ഒന്നുപോലെ പറയുന്നു പ്രശാന്തായിരിക്കണം വട്ടിയൂർക്കാവിലെ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയെന്ന്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാമത് എത്തിയ സിപിഎമ്മിനെ സംബന്ധിച്ച് വട്ടിയൂർക്കാവ് ഒരു പ്രസിറ്റീജ് മണ്ഡലമെ അല്ല. അവിടെ കോൺഗ്രസും ബിജെപിയും തമ്മിൽ മത്സരിക്കുമ്പോൾ ജയിക്കാനുള്ള സാധ്യത പോലും സിപിഎം കാണുന്നില്ല. അതുകൊണ്ടു തന്നെ മികച്ച മേയർ എന്നു പേരെടുത്ത പ്രശാന്തിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കണം എന്ന വാദം ഉയരുമ്പോൾ പ്രത്യേകിച്ച് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുമ്പോൾ അത് അവർക്ക് ചെയ്തുകൂടെ. പക്ഷേ ചെയ്യുകയില്ല പ്രശാന്ത് ആയിരിക്കില്ല വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി. കാരണം പ്രശാന്ത് ജനിച്ചത് ഒരു ഈഴവനായിട്ടാണ്.

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ പരിഗണിക്കുമ്പോൾ കോൺഗ്രസും ബിജെപിയും മാത്രമല്ല സിപിഎമ്മും പരിഗണിക്കുന്നത് സമുദായമാണ്. അവിടെ നായർ സമുദായത്തിൽ ജനിച്ച ഒരു വ്യക്തിയെ മാത്രമെ മൂന്നു മുന്നണികളും സ്ഥാനാർത്ഥിയാക്കു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജാതിയും മതവും ഇല്ലാ എന്നു പറയുന്നത് വാക്കുകളിൽ മാത്രമാണ്. ഒരു തർക്കവും വേണ്ട സിപിഎമ്മിനും അവിടെ നായർ അല്ലാത്ത ഒരു വ്യക്തിയെ സ്ഥാനാർത്ഥിയാക്കാനുള്ള രാഷട്രീയ സാഹചര്യമില്ല. കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP