Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയിൽ യാതൊരു വീഴ്ചയും സംഭവിക്കരുത്; സ്റ്റേഡിയത്തിൽ ബൗണ്ടറി ലൈനിനും കാണികൾക്കും ഇടയിൽ കൃത്യമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം; സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അന്ത്യശാസനം നൽകി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയിൽ യാതൊരു വീഴ്ചയും സംഭവിക്കരുത്; സ്റ്റേഡിയത്തിൽ ബൗണ്ടറി ലൈനിനും കാണികൾക്കും ഇടയിൽ കൃത്യമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം; സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അന്ത്യശാസനം നൽകി ബിസിസിഐ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കളത്തിനകത്തും പുറത്തും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയിൽ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബി.സി.സിഐയുടെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി സെപ്റ്റംബർ 16-ന് മൊഹാലിയിലെത്തിയ ടീം ഇന്ത്യയ്ക്ക് സുരക്ഷയൊരുക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. ചണ്ഡീഗഢ് പൊലീസിനായിരുന്നു താരങ്ങളുടെ സുരക്ഷാ ചുമതലയെങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നേരത്തെയുള്ള കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് പൊലീസ്, താരങ്ങളുടെ സുരക്ഷയ്ക്കായി എത്തിയിരുന്നില്ല. തുടർന്ന് ടീം താമസിച്ച ഹോട്ടലാണ് താരങ്ങൾക്ക് സുരക്ഷയൊരുക്കിയത്.

ഇതോടെയാണ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അന്ത്യശാസനം നൽകി ബി.സി.സിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ് രംഗത്തെത്തിയത്. ഇന്ത്യൻ ടീമിന്റെ സുരക്ഷയിൽ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന് ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അജിത്ത് സിങ് മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഇത്തരം വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കത്തയച്ചു. സ്റ്റേഡിയത്തിൽ ബൗണ്ടറി ലൈനിനും കാണികൾക്കും ഇടയിൽ കൃത്യമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും ഇവർ കാണികൾക്ക് അഭിമുഖമായി നിൽക്കണമെന്നും കത്തിൽ പറയുന്നു. മാത്രമല്ല, ബൗണ്ടറി ലൈനിന് ചുറ്റും കൃത്യമായ ഇടവേളകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും നിർദേശമുണ്ട്. ഇത്തരം സുരക്ഷാ വീഴ്‌ച്ചകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

മൊഹാലിയിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുന്നതിനിടെ കാണികളിലൊരാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങിയിരുന്നു. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. മാത്രമല്ല ഇന്ത്യൻ ഇന്നിങ്സിൽ വിരാട് കോലി ബാറ്റു ചെയ്യുന്നതിനിടയിലും കാണികളിലൊരാൾ മൈതാനത്തേക്കിറങ്ങി കോലിയുടെ അടുത്തെത്തിയിരുന്നു. ഇതോടെയാണ് താരങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ബി.സി.സിഐ കടുത്ത തീരുമാനങ്ങളെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP