Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശ്ശൂർ-കോഴിക്കോട് പാതയിൽ ബസ് തൊഴിലാളികളാരംഭിച്ച സമരം ദുരിതത്തിലാക്കിയത് യാത്രക്കാരെ; കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ നടത്തിയത് ആശ്വാസമായി

തൃശ്ശൂർ-കോഴിക്കോട് പാതയിൽ ബസ് തൊഴിലാളികളാരംഭിച്ച സമരം ദുരിതത്തിലാക്കിയത് യാത്രക്കാരെ; കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ നടത്തിയത് ആശ്വാസമായി

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് തൃശ്ശൂർ-കോഴിക്കോട് പാതയിൽ ബസ് തൊഴിലാളികളാരംഭിച്ച സമരം ശനിയാഴ്ചയും തുടരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ നടത്തിയതും അവധിദിവസമായതും മൂലം സമരം അധികം ആൾക്കാരെ ബാധിച്ചില്ല. ബസ് ഓടിക്കാൻ ഉടമകൾ തയ്യാറായെങ്കിലും തൊഴിലാളികൾ സമ്മതിക്കാത്തതിനാൽ നടപ്പിലായില്ല. പുത്തനത്താണി ചുങ്കത്ത് വെള്ളിയാഴ്ച ഒൻപതുമണിയോടെയാണ് കാർ യാത്രക്കാരും സ്വകാര്യ ബസ് തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായത്. മൂന്ന് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രശ്‌നം വഷളായതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ആരംഭിച്ച സമരമാണ് രണ്ടാംദിവസവും തുടർന്നത്. കോഴിക്കോട്, തൃശ്ശൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ബസുകളെല്ലാം നിർത്തിയിട്ടതോടെ ഗുരുവായൂർ ക്ഷേത്രദർശനത്തിനടക്കം പുറപ്പെട്ട നിരവധി യാത്രക്കാർ ഇതോടെ പ്രയാസത്തിലായി. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനായി കെ.എസ്.ആർ.ടി.സി.യുടെ കോഴിക്കോട്, തൃശ്ശൂർ ഡിപ്പോകളിൽനിന്ന് പത്തോളം അധിക സർവീസുകൾ നടത്തി. സാധാരണഗതിയിൽ വാരാന്ത്യങ്ങളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് ബസുകളിലുണ്ടാവാറുള്ളത്. എന്നാൽ ശനിയാഴ്ച അവധിയായതിനാൽ വെള്ളിയാഴ്ചയോടെ തന്നെ നാട്ടിൽ പോകേണ്ട ജോലിക്കാരും വിദ്യാർത്ഥികളുമെല്ലാം പോയതിനാൽ തിരക്ക് കുറവായിരുന്നു.

ബസ് ജീവനക്കാരെ ആക്രമിച്ചവരെപ്പറ്റി പൊലീസിന് സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരുടെ മൊഴിപ്രകാരം അഞ്ചുപേരാണ് ജീവനക്കാരെ അക്രമിച്ചതെന്നും ചെലൂർ സ്വദേശികളായ രണ്ടു പേരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായും കാടാമ്പുഴ എസ്‌ഐ. കെ.എൻ. മനോജ് പറഞ്ഞു. ബാക്കിയുള്ളവർ ഒളിവിലാണ്. കാറിലുള്ളവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി എന്നുള്ള വിവരത്തെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP