Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹോങ്കോങ്ങിലെ പ്രക്ഷോഭകരും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയത് തെരുവിൽ; പ്രതിഷേധക്കാരെ തുരത്താൻ ശ്രമിച്ചത് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ച്; ചൈനയുടെ പതാക കത്തിച്ചതോടെ വഷളായത് കാലങ്ങളായി തുടരുന്ന പ്രക്ഷോഭം

ഹോങ്കോങ്ങിലെ പ്രക്ഷോഭകരും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയത് തെരുവിൽ; പ്രതിഷേധക്കാരെ തുരത്താൻ ശ്രമിച്ചത് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ച്; ചൈനയുടെ പതാക കത്തിച്ചതോടെ വഷളായത് കാലങ്ങളായി തുടരുന്ന പ്രക്ഷോഭം

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: ഹോങ്കോങ്ങിലെ പ്രക്ഷോഭകരും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ചൈനയുടെ അതിർത്തിയോടു തൊട്ടുകിടക്കുന്ന വടക്കു പടിഞ്ഞാറൻ പട്ടണമായ ട്യുൻ മുന്നിൽ പ്രക്ഷോഭകർ ഉപരോധം തീർത്തതിനെ തുടർന്ന പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ച് പ്രതിഷേധ്ക്കാരെ തുരത്താൻ ശ്രമിച്ചു. പതിവുപോലെ കറുപ്പു വസ്ത്രങ്ങൾ അണിഞ്ഞ് കുടകളുമായി ആയിരങ്ങൾ റാലിയിൽ പങ്കെടുത്തു. പ്രകടനത്തിനിടയിൽ അവർ സർക്കാർ ഓഫിസിനു മുകളിൽ ഉയർത്തിയിരുന്ന ചൈനയുടെ പതാക കത്തിച്ചു. തുടർന്ന് പൊലീസെത്തി ഇവരിൽ ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഹോങ്കോങിലെ പ്രതിഷേധം തുടങ്ങിയിട്ട് കാലം കുറേയായി. കുറ്റവാളി കൈമാറ്റ നിയമത്തെ ചൊല്ലിയായിരുന്നു ഇത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞതോടെ പ്രതിഷേധക്കാരുടെ ഒരു ആവശ്യം നടന്നു. എന്നാൽ വീണ്ടും അവരുടെ ജനാധിപത്യ ആവശ്യങ്ങൾക്ക് വേണ്ടി പ്രതിഷേധം തുടരുകയാണ്. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഹോങ്കോങ് ചീഫ് അഡ്‌മിനിസ്ട്രേറ്റർ കാരി ലാം ആണ് ബില്ല് പിൻവലിച്ചത്. ഹോങ്കോങ്ങ് ജനതയുടെ ശക്തമായ പ്രതിഷേധങ്ങൾ ലോകം മുഴുവനുള്ള രാജ്യങ്ങൾ ഉറ്റു നോക്കിയിരുന്നു. പലരും ഇങ്ങനെ ഒരു ബില്ലിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരത്തിൽ രാജ്യാന്തര സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ബിൽ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്ന് മാത്രമായിരുന്നു ബില്ല് പിൻവലിക്കുകയെന്നതെന്നും ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രക്ഷോഭം ഉണ്ടായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP