Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ തന്നെ മത്സരിച്ചേക്കും; മത്സരത്തിന് ഒരുങ്ങാൻ നേതാവിനോട് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി; നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി കുമ്മനവും; യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് പീതാംബര കുറുപ്പും; കെ മുരളീധരനടക്കം മുതിർന്ന നേതാക്കൾ പിന്തുണക്കുമെന്ന് പ്രതീക്ഷയെന്നും കുറുപ്പ്; എറണാകുളത്ത് ബിജെപി ടോം വടക്കനെയും പരിഗണിക്കുന്നു; സ്ഥാനാർത്ഥികൾക്കായി മുന്നണികൾ തിരക്കിട്ട ചർച്ചയിൽ

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ തന്നെ മത്സരിച്ചേക്കും; മത്സരത്തിന് ഒരുങ്ങാൻ നേതാവിനോട് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി; നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി കുമ്മനവും; യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് പീതാംബര കുറുപ്പും; കെ മുരളീധരനടക്കം മുതിർന്ന നേതാക്കൾ പിന്തുണക്കുമെന്ന് പ്രതീക്ഷയെന്നും കുറുപ്പ്;  എറണാകുളത്ത് ബിജെപി ടോം വടക്കനെയും പരിഗണിക്കുന്നു; സ്ഥാനാർത്ഥികൾക്കായി മുന്നണികൾ തിരക്കിട്ട ചർച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ തിരക്കിട്ട ചർക്കളുമായി മുന്നണികൾ. എത്രയും വേഗം വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് മുന്നണികളുടെ ശ്രമം. അതിനിടെ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിച്ചേക്കുമെന്ന് സൂചന പുറത്തുവന്നു. മറ്റു മുന്നണികൾ സ്ഥാനാർത്ഥികളെ തേടി പോകുന്ന ഘട്ടത്തിൽ ഇവിടെ ലഭിക്കാനുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥി കുമ്മനം ആകുമെന്നാണ് പ്രതീക്ഷ. കുമ്മനം സ്ഥാനാർത്ഥിയാകണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം കുമ്മനത്തോട് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം.

വട്ടിയൂർകാവിൽ മത്സരിക്കുന്നതിന് കുമ്മനത്തിനോ ആർഎസ്എസ് നേതൃത്വത്തിനോ താൽപര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്നല ജില്ലാ സെക്രട്ടറി നേരിട്ടു കണ്ട് കുമ്മനത്തോട് സ്ഥാനാർത്ഥിയാവണമെന്ന് ആവശ്യപ്പെട്ടു. അതിനു ശേഷം മാധ്യമങ്ങളെ കണ്ട കുമ്മനം താൻ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്ന് കൊച്ചിയിൽ ബിജെപി കോർ കമ്മിറ്റി ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റി കുമ്മനത്തിന്റെ പേര് നിർദ്ദേശിച്ചതായി കോർ കമ്മിറ്റിയിൽ അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കുന്നില്ലെന്ന നിലപാടിൽ കുമ്മനം ഉറച്ചുനിൽക്കുകയാണെങ്കിൽ മാത്രമേ മറ്റു പേരുകൾ പരിഗണിക്കാൻ ഇടയുള്ളൂ എന്നാണ് അറിയുന്നത്. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംസ്ഥാന നിർവാഹകസമിതി അംഗം വി. വി. രാജേഷ് എന്നിവരുടെ പേരുകളാണ് പിന്നെ പരിഗണനയിലുള്ളത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോൾത്തന്നെ കുമ്മനം മത്സരിക്കേണ്ട എന്ന നിലപാടാണ് ആർഎസ്എസ് നേതൃത്വം എടുത്തിരുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരൻ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ടത് ഒരു ലക്ഷത്തിൽപരം വോട്ടുകൾക്കായിരുന്നു. മുൻപ് ഒ. രാജഗോപാൽ 15000 വോട്ടുകൾക്ക് പരാജയപ്പെട്ട സ്ഥാനത്തായിരുന്നു കുമ്മനം ഇത്രയും വോട്ടുകൾക്ക് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു ആർഎസ്എസിന്റെ നിലപാട്.

അതേസമയം വട്ടിയൂർക്കാവിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് മുൻ എംപി എൻ പീതാംബര കുറുപ്പും രംഗത്തുവന്നു. ഇതോടെ കോൺഗ്രസിൽ സീറ്റിന് വേണ്ടി വടംവലി നടക്കുമെന്ന് ഏതാണ്ട് ഉറപ്പായി. വട്ടിയൂർക്കാവിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നാണ് പീതാംബര കുറുപ്പ് പറഞ്ഞത്. കെ.മുരളീധരനടക്കം പാർട്ടിയിലെ മുതിർന്ന നേതാക്കൾ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. സാധാരണ പ്രവർത്തകനിൽ തുടങ്ങി ഡിസിസി പ്രസിഡന്റുവരെയുള്ള പ്രവർത്തന പരിചയം മുതൽക്കൂട്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ മാനേജ്മെന്റ് കോൺഗ്രസാണ്. എന്റെ പൊളിറ്റിക്കൽ മാനേജ്മെന്റ് അങ്ങനെ നിർദ്ദേശിച്ചാൽ മത്സരിക്കും. സ്വന്തം നിലയിൽ അഭിപ്രായം പറയാനുള്ള പദവിയിലോ സ്ഥാനത്തോ അല്ല നിൽക്കുന്നത്. കോൺഗ്രസ് എന്നെ നിശ്ചയിച്ച് അവിടെ മത്സരിക്കാൻ നിയോഗിച്ചാൽ മത്സരിക്കാൻ ധൈര്യമുണ്ട്.' കോൺഗ്രസ് തീരുമാനിച്ചാൽ അത് കെ മുരളീധരന്റെ കൂടി തീരുമാനമായി കണക്കാക്കാമെന്ന് മുൻ എംഎൽഎയുടെ പിന്തുണയെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി പീതാബരക്കുറുപ്പ് പറഞ്ഞു. കവിത എഴുതുന്ന ഒരാൾക്ക് തോന്നുന്ന ഭാവന, വായിക്കുന്ന ആൾക്ക് ഉണ്ടാവണമെന്നില്ലെന്ന് കുറെനാളായി ജില്ലയിൽ സജീവമല്ല എന്ന ആക്ഷേപത്തിന് അദ്ദേഹം മറുപടി നൽകി. ജില്ലയിൽ നിരന്തരമായി ഇടപെടുന്ന ആളാണ് താനെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

അതേസമയം വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ 24ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം ഉണ്ടാകും. സിപിഎം നേതാക്കളായ വി. ശിവൻകുട്ടി, കെ.എസ് സുനിൽകുമാർ എന്നിവരുടെയും മേയർ വി.കെ പ്രശാന്തിന്റെയും പേരുകൾ ഉയരുന്നുണ്ട്. അതിനിടെ കാലങ്ങളായി ലത്തീൻ മണ്ഡലമായി കരുതിപോരുന്ന എറണാകുളം നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ ബിജെപിയിൽ സജീവമായി. ലോക്സഭ തെരഞ്ഞെടുപ്പിൽ അൽഫോൻസ് കണ്ണന്താനത്തെ കൊണ്ടുവന്നതുപോലെ, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തന്നെ നിർത്തുന്ന കാര്യവും സജീവമായ പരിഗണനയിലുണ്ടെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കോൺഗ്രസിൽ നിന്ന് ബിജെപി പാളയത്തിൽ എത്തിയ ടോം വടക്കൻ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പിൽ ടോം വടക്കന്റെ പേര് പറഞ്ഞു കേട്ടിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പിസം ടോമിനെ വോട്ടാകുമെന്ന് കരുതുന്നവരുണ്ട്. േ

ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ജനകീയനായ ഒരാളെയും ബിജെപി നോക്കുന്നുണ്ട്. സ്വതന്ത്ര മുഖമുള്ള ആളെ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുന്നതിന്റെ സാധ്യതയാണ് തേടുന്നത്. പാർട്ടിക്കുള്ളിൽ നിന്ന് മണ്ഡലം പ്രസിഡന്റ് സി ജി രാജഗോപാൽ മഹിളാ മോർച്ച ജില്ലാ സെക്രട്ടറി പത്മജ മേനോൻ എന്നിവരുടെയും പേരുകൾ കേൾക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 14,878 വോട്ടുകളാണ് പിടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്നുള്ള വോട്ടുകളുടെ എണ്ണം 17769 ആയി ഉയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP