Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകമെമ്പാടുമായി കഴിയുന്ന ടൂറിസ്റ്റുകൾ ചോദ്യങ്ങളെറിഞ്ഞ് തോമസ് കുക്കിനെ ശ്വാസം മുട്ടിക്കുന്നു; ബ്രിട്ടീഷ് സർക്കാറിന്റെ ലോണിൽ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പൊളിയുന്നു; ആർക്കും ഒന്നും പറ്റില്ലെന്ന് ഉറപ്പു നൽകി കമ്പനി; ലോകത്തെ ഏറ്റവുമാദ്യത്തെ ട്രാവൽ കമ്പനിയുടെ പ്രതിസന്ധി തുടരുമ്പോൾ

ലോകമെമ്പാടുമായി കഴിയുന്ന ടൂറിസ്റ്റുകൾ ചോദ്യങ്ങളെറിഞ്ഞ് തോമസ് കുക്കിനെ ശ്വാസം മുട്ടിക്കുന്നു; ബ്രിട്ടീഷ് സർക്കാറിന്റെ ലോണിൽ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പൊളിയുന്നു; ആർക്കും ഒന്നും പറ്റില്ലെന്ന് ഉറപ്പു നൽകി കമ്പനി; ലോകത്തെ ഏറ്റവുമാദ്യത്തെ ട്രാവൽ കമ്പനിയുടെ പ്രതിസന്ധി തുടരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകമെമ്പാടുമായി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയായ തോമസ് കുക്ക് അടച്ചുപൂട്ടലിന്റെ വക്കത്താണെന്ന വിവരം പുറത്തുവന്നതോടെ അങ്കലാപ്പിലായത് തോമസ് കുക്കിനെ വിശ്വസിച്ച് വിനോദയാത്രയ്ക്ക് പുറപ്പെട്ട ആയിരങ്ങളാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള സഞ്ചാരികൾ, കമ്പനിയിലേക്ക് വിളിച്ച് ആശങ്ക അറിയിക്കുകയാണിപ്പോൾ. പിടിച്ചുനിൽക്കാനായി സർക്കാർ വായ്്പയ്ക്കായുള്ള ശ്രമം നടത്തിയെങ്കിലും മന്ത്രിമാരുടെ എതിർപ്പുമൂലം അതും ഫലം കണ്ടില്ല. ഇതോടെ, ലോകത്തെ ആദ്യത്തെ ട്രാവൽ കമ്പനി പൂട്ടലിന്റെ വക്കിലാണിപ്പോൾ.

200 ദശലക്ഷം പൗണ്ടിന്റെ സഹായമാണ് തോമസ് കുക്ക് സർക്കാരിനോട് ആവശ്യപ്പെട്ടത്. വായ്പ കിട്ടുന്ന കാര്യം ഏറെക്കുറെ സംശയത്തിലായതോടെയാണ് കമ്പനി പൂട്ടിപ്പോകുമെന്നും യാത്ര കുളമാകുമെന്നും സഞ്ചാരികൾ ആശങ്കപ്പെടാൻ തുടങ്ങിയത്. തോമസ് കുക്ക് കമ്പനി വഴി ലോകത്തിന്റെ പല ഭാഗങ്ങളിലായി 60,000-ത്തോളം സഞ്ചാരികൾ ഇപ്പോഴുണ്ടെന്നാണ് കണക്ക്. ഇവരെല്ലാം എത്രയും വേഗം വീട്ടിലെത്തുന്നതിനായി വിമാനത്താവളങ്ങളിലേക്ക് മടങ്ങുകയാണ്.

എന്നാൽ, വിനോദസഞ്ചാരികൾ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും എല്ലാ ടൂർ പാക്കേജുകളും ഇൻഷുറൻസ് സംരക്ഷണമുള്ളതാണെന്നും കമ്പനി അധികൃതർ അറിയിച്ചു. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ള സഞ്ചാരികൾ പക്ഷേ, കമ്പനിയുടെ ഈ ഉറപ്പും വിശ്വസിക്കാൻ തയ്യാറല്ല. കമ്പനി തകരാൻ പോവുകയാണെന്നത് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹം മാത്രമാണെന്നും അത് വിശ്വസിക്കേണ്ടതില്ലെന്നുമാണ് ആശങ്കയറിയിക്കുന്ന സഞ്ചാരികൾക്ക് തോമസ് കുക്ക് നൽകുന്ന മറുപടി.

തോമസ് കുക്കിന് എന്താണ് സംഭവിച്ചത്?

2007-ലാണ് തോമസ് കുക്ക് എജിയും മൈ ട്രാവൽ ഗ്രൂപ്പും യോജിച്ച് തോമസ് കുക്ക് ഗ്രൂപ്പ് തുടക്കമിടുന്നത്. ലോകത്തെ തന്നെ ഏറ്റവും വിശ്വാ്‌സ്യതയുള്ള ട്രാവൽ കമ്പനിയെന്ന പെരുമയോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണിത്. 21.8 മില്യൺ പൗണ്ടിന് 2008-ൽ ഹോട്ടൽസ് ഫോർ യു എന്ന ഹോട്ടൽ ബുക്കിങ് വെബ്‌സൈറ്റ് സ്വന്തമാക്കി കൂടുതൽ വിപുലപ്പെടുത്തിയ കമ്പനി ട്രാവൽ രംഗത്തെ വൻകിട സ്ഥാപനങ്ങളെ വീണ്ടും സ്വന്തമാക്കി. ഏഷ്യയിലും ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചതോടെ, തോമസ് കുക്ക് എന്നത് ആഗോള ബ്രാൻഡായി മാറുകയായിരുന്നു.

എട്ടുവർഷത്തോളം ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനംവഹിച്ച മാനി ഫോന്റെല്ല നോവ 2011-ൽ രാജിവെച്ചതോടെ കമ്പനിയുടെ നല്ലകാലം കഴിഞ്ഞു. ലോകത്തെ പല ഭാഗങ്ങളിലുണ്ടായ സംഘർഷം തോമസ് കു്ക്കിന്റെ യാത്രകളെയും ബാധിച്ചു. കൂടുതൽ വായ്പകളെടുത്ത് പിടിച്ചുനിൽക്കാനായി കമ്പനിയുടെ ശ്രമം. പുതുതായി ചുതമലയേറ്റ ഹാരിയറ്റ് ഗ്രീൻ, ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് മാർക്കറ്റിലെ 200-ഓളം ഷോപ്പുകൾ പൂട്ടാൻ തീരുമാനിച്ചു. ഇതോടെ, ഓഹരി വിപണിയിൽ തോമസ് കുക്ക് വലിയ തകർച്ച നേരിടാൻ തുടങ്ങി.

യൂറോപ്പില പല വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുമുണ്ടായ ഭീകരാക്രമണങ്ങൾ വിനോദസഞ്ചാരമേഖലയെ വലിയതോതിൽ ബാധിച്ചു. തോമസ് കുക്കിന്റെ ഓഹരികൾ വീണ്ടും തകർന്നടിയാൻ തുടങ്ങിയതോടെ, കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ചൈനീസ് കമ്പനിയായ ഫോസൂൺ ടൂറിസം ഗ്രൂപ്പുമായി ചേർന്ന് പിടിച്ചുനിൽക്കാനുള്ള ശ്രമം കഴിഞ്ഞമാസം നടത്തിയെങ്കിലും അതും ഫലം ചെയ്തില്ല. അതിനിടെയാണ് സർക്കാരിൽനിന്ന് 200 ദശലക്ഷം പൗണ്ട് സഹായമഭ്യർഥിക്കുന്നത്. അതും ലഭിക്കില്ലെന്നുറപ്പായതോടെ, കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP