Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ നിന്നും ദുബായ് വഴി യുകെയിലേക്ക് യാത്ര ചെയ്ത ബ്രിട്ടീഷ് ദമ്പതിമാരെ പൊക്കിയത് 18 കോടിയോളം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി; ഹഡേഴ്സ്ഫീഡിലെ ഈ ദമ്പതിമാരെ കാത്തിരിക്കുന്നത് വധശിക്ഷയെന്ന് റിപ്പോർട്ടുകൾ

പാക്കിസ്ഥാനിൽ നിന്നും ദുബായ് വഴി യുകെയിലേക്ക് യാത്ര ചെയ്ത ബ്രിട്ടീഷ് ദമ്പതിമാരെ പൊക്കിയത് 18 കോടിയോളം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി; ഹഡേഴ്സ്ഫീഡിലെ ഈ ദമ്പതിമാരെ കാത്തിരിക്കുന്നത് വധശിക്ഷയെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പാക്കിസ്ഥാനിൽനിന്ന് ദുബായ് വഴി ഹെറോയിൻ കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് യുവദമ്പതിമാർ പിടിയിലായി. വെസ്റ്റ് യോർക്ക്ഷയറിലെ ഹഡേഴ്‌സ്ഫീൽഡിൽനിന്നുള്ള മുഹമ്മദ് താഹിർ അയാസ് (26), ഭാര്യയ ഇക്ര ഹുസൈൻ (20) എന്നിവരാണ് സിയാൽക്കോട്ട് വിമാനത്താവളത്തിൽ പിടിയിലായത്. എമിറേറ്റ്‌സ് വിമാനത്തിൽ കയറാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.

വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 18 കോടിയോളം ഇന്ത്യൻ രൂപ വിലമതിക്കുന്ന
ഹെറോയിൻ കണ്ടെത്തിയത്. മയക്കുമരുന്ന് കടത്ത് കേസുകൾക്ക് കടുത്ത ശിക്ഷയുള്ള പാക്കിസ്ഥാനിൽ, ഇവർക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 25 കിലോയോളം ഹെറോയിനാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. വസ്ത്രങ്ങൾക്കുള്ളിൽ പാക്കറ്റുകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവയെന്ന് എയർപോർട്ട് പൊലീസ് പറഞ്ഞു.

പാക്കിസ്ഥാനിലെ സിയാൽക്കോട്ട് എയർപോർട്ടിൽനിന്നും ദുബായ് വഴി ബ്രിട്ടനിലേക്ക് കടത്താനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ദമ്പതിമാർ പൊലീസിനോട് സമ്മതിച്ചു. പിടിയിലായ താഹിറിനെയും ഇക്രയെയും ആന്റി നർക്കോട്ടിക്‌സ് വിഭാഗത്തിന് കൈമാറി. കുറ്റം തെളിഞ്ഞാൽ ഇവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.

യുവതിയുടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച രീതിയിൽ ആണ് 25 കിലോയോളം വരുന്ന 'ഫൈൻ ക്വാളിറ്റി ഹെറോയിൻ' കണ്ടെത്തിയത്. നിരവധി പാക്കറ്റുകളിലാക്കി തുണിത്തരങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിരുന്നു ഡ്രഗ്‌സുകൾ. വിവധ പാക്കറ്റുകളിലായിരുന്ന മയക്കുമരുന്ന് മുഴുവൻ ഒരു കവറുകൾ മാറ്റി ഒരു ബ്ലൂ കാരിയർ ബാഗിലേക്ക് മാറ്റിയ ശേഷമാണ് തൂക്കം നോക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ ദമ്പതിമാർ കുറ്റം സമ്മതിക്കുകയും ചെയ്തു.

ആന്റി നർക്കോട്ടിക്‌സ് വിഭാഗത്തിലേക്ക് കുറ്റക്കാരായ ദമ്പതികളെ കൈമാറുകയും തുടർ അന്വേഷണങ്ങളും നടന്നു വരികയുമാണ്. മയക്കുമരുന്ന് കടത്തലിന് ഇവർ ശിക്ഷിക്കപ്പെടുകയാണെങ്കിൽ, വധശിക്ഷയോ, ജീവപര്യന്തം തടവോ ലഭിക്കുകയും ചെയ്യും. ദമ്പതികളെ പിടികൂടിയതു സംബന്ധിച്ച് പാക്കിസ്ഥാൻ അധികൃതരിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നു വിദേശ കാര്യ ഓഫീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP