Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ വിവാഹ സൽക്കാര ചെലവ് വേണ്ടെന്ന് വെച്ച് അഞ്ച് ലക്ഷം രൂപയുമായി എത്തിയ ചെന്നിത്തലയുടെ മുൻപിൽ ചേട്ടന്റെ ഓർമകൾ തികട്ടിയപ്പോൾ വിങ്ങിപ്പൊട്ടി കൃഷ്ണപ്രിയ; പഠനം കഴിഞ്ഞ് മതി മോളേ വിവാഹം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ്; വാക്ക് പാലിക്കാൻ കൂടെയെത്തി രാജ്‌മോഹൻ ഉണ്ണിത്താൻ; സിപിഎം കത്തി മുനയിൽ കവർന്നെടുത്ത കൃപേഷിന്റെ അനിയത്തിക്ക് വീണ്ടും ആശ്വാസത്തണൽ

മകന്റെ വിവാഹ സൽക്കാര ചെലവ് വേണ്ടെന്ന് വെച്ച് അഞ്ച് ലക്ഷം രൂപയുമായി എത്തിയ ചെന്നിത്തലയുടെ മുൻപിൽ ചേട്ടന്റെ ഓർമകൾ തികട്ടിയപ്പോൾ വിങ്ങിപ്പൊട്ടി കൃഷ്ണപ്രിയ; പഠനം കഴിഞ്ഞ് മതി മോളേ വിവാഹം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ്; വാക്ക് പാലിക്കാൻ കൂടെയെത്തി രാജ്‌മോഹൻ ഉണ്ണിത്താൻ; സിപിഎം കത്തി മുനയിൽ കവർന്നെടുത്ത കൃപേഷിന്റെ അനിയത്തിക്ക് വീണ്ടും ആശ്വാസത്തണൽ

മറുനാടൻ മലയാളി ബ്യൂറോ

പെരിയ: മകന്റെ വിവാഹസൽക്കാരത്തിനായി മാറ്റി വെച്ച 5 ലക്ഷം രൂപയുമായി രമേശ് ചെന്നിത്തല എത്തിയത് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയെ കാണാനായിരുന്നു. തുക മുഴുവൻ കൃഷ്ണപ്രിയയുടെ വിവാഹ ചിവലിവേക്ക് നൽകാനായിരുന്നു പ്രതിപക്ഷനേതാവും ഭാര്യ അനിതയും മകൻ ഡോ.രോഹിതും മരുമകൾ ഡോ.ശ്രീജയും ചേർന്ന് കൃപേഷിന്റെ വീട്ടിലെത്തിയത്. ഇപ്പോഴേ വിവാഹം വേണ്ടെന്നും പഠനം കഴിഞ്ഞിട്ടു മതിയെന്നും അദ്ദേഹം കൃഷ്ണപ്രിയയോട് പറഞ്ഞു. നേതാവിന്റെ വാക്കുകളിൽ പിതൃസ്‌നേഹം തുളുമ്പിയപ്പോൾ കൃഷ്ണപ്രിയ ചെറുചിരിയോടെ തലയാട്ടി.

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട ആഴ്ചയായിരുന്നു ചെന്നിത്തലയുടെ മകൻ രോഹിതിന്റെ വിവാഹം. തുടർന്ന് വിവാഹസൽക്കാരം വേണ്ടെന്നുവച്ച ചെന്നിത്തല അതിനുള്ള തുക കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹച്ചെലവിലേക്കായി നൽകുമെന്നറിയിച്ചിരുന്നു. പറഞ്ഞ വാക്ക് പാലിക്കാനാണ് കുടുംബ സമേതം പ്രതിപക്ഷ നേതാവ് സ്ഥലത്തെത്തിയത്. ഇന്നലെ ഉച്ചയോടെ കല്യോട്ടെത്തിയ ചെന്നിത്തലയും കുടുംബവും രക്തസാക്ഷികളായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ശരത്‌ലാലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. തുടർന്നാണ് കൃപേഷിന്റെ വീട്ടിലെത്തിയത്. കൃപേഷ് മരിക്കുമ്പോൾ കൃഷ്ണപ്രിയ പ്ലസ്്ടുവിന് പഠിക്കുകയായിരുന്നു. റിസൾട്ട് വന്നപ്പോൾ ഉയർന്ന മാർക്കോടെ ജയിക്കുകയും ചെയ്തു. ശരത് ലാലിന്റേയും കൃപേഷിന്റേയും സഹോദരിമാരുടെ പഠന ചെലവ് വഹിക്കുമെന്ന് നേരത്തേ തന്നെ ചെന്നിത്തലയും കുടുംബവും പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറിൽ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ. ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണൻ, ബാലാമണി, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ജി.രതികുമാർ, സെക്രട്ടറി കെ.നീലകണ്ഠൻ, സി.കെ.ശ്രീധരൻ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡിസിസി വൈസ് പ്രസിഡന്റുമാരായ പി.കെ.ഫൈസൽ, കെ.കെ.രാജേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പി.വി.സുരേഷ്, ധന്യ സുരേഷ്, ഗീത കൃഷ്ണൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP