Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടൻ നഗരം തുടച്ചുമാറ്റുക സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകൾ; ഫെമിനിസ്റ്റുകൾ മുതൽ ഇന്റർസെക്‌സ് കമ്മ്യൂണിറ്റിയുടെ വരെ കേന്ദ്രമാകുന്ന മ്യൂസിയത്തിൽ അരങ്ങേറുക വിജ്ഞാനപ്രദമായ കലാപരിപാടികളും; ലജ്ജ വേണ്ടെന്നും അവ ആഘോഷിക്കേണ്ട ശരീരഭാഗമെന്നും മ്യൂസിയം സ്ഥാപക ഫ്‌ളോറൻസ്

ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടൻ നഗരം തുടച്ചുമാറ്റുക സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകൾ; ഫെമിനിസ്റ്റുകൾ മുതൽ ഇന്റർസെക്‌സ് കമ്മ്യൂണിറ്റിയുടെ വരെ കേന്ദ്രമാകുന്ന മ്യൂസിയത്തിൽ അരങ്ങേറുക വിജ്ഞാനപ്രദമായ കലാപരിപാടികളും; ലജ്ജ വേണ്ടെന്നും അവ ആഘോഷിക്കേണ്ട ശരീരഭാഗമെന്നും മ്യൂസിയം സ്ഥാപക ഫ്‌ളോറൻസ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടൻ നഗരം തുടച്ചുമാറ്റാൻ പോകുന്നത് സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകൾ. നവംബറിലാണ് പണിപൂർത്തീകരിച്ച യോനി മ്യൂസിയം ലണ്ടനിൽ സന്ദർശകർക്കായി തുറന്നു നൽകുക. ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരുക്കൂട്ടിയ 44.39 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം ഒരുങ്ങുന്നത്. യോനിയെ സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കുന്നത് ലക്ഷ്യമിട്ടാണ് മ്യൂസിയം തുറക്കുന്നത്.

ഐസ്ലാൻഡിൽ ലിംഗത്തിന് വേണ്ടി മ്യൂസിയം നിർമ്മിച്ചതിൽ നിന്നാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്ന് സ്ഥാപക ഫ്‌ളോറൻസ് ഷെന്റർ പറയുന്നു. യോനിക്ക് വേണ്ടിയുള്ള ലോകത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ് ഇതെന്ന് ഫ്‌ളോറൻസ് കൂട്ടിച്ചേർത്തു. ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ ഇത്രയധികം പണം ഈ ആവശ്യത്തിലേക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ആളുകളിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് മ്യൂസിയം മാനേജർ സോയി വില്യംസ് പറയുന്നു.

നവംബർ 16നാണ് മ്യൂസിയം തുറക്കുക. ലണ്ടനിലേത് ഒരു താൽക്കാലിക മ്യൂസിയമാണ്. സ്ഥിരമായ ഒരിടം മ്യൂസിയത്തോടുള്ള ആളുകളുടെ പ്രതികരണം മനസ്സിലാക്കിയ ശേഷം തീരുമാനിക്കുമെന്ന് ഫ്‌ളോറൻസ് പറയുന്നു. സ്ത്രീ ശരീരത്തിൽ ആവശ്യലധികം കെട്ടുകഥകളാണ് യോനിയെക്കുറിച്ച് പരന്നിട്ടുള്ളത്. ഇത് പ്രദർശിപ്പിച്ച് ബോധവൽക്കരണം നടത്താതെ ഇത്തരം തെറ്റിദ്ധാരണകൾ മാറില്ലെന്നും ഫ്‌ളോറൻസ് പറയുന്നു. യോനിയെ സംബന്ധിച്ച വിജ്ഞാനപ്രദമായ പരിപാടികളും നാടകങ്ങളും മ്യൂസിയത്തിൽ ഉണ്ടാവുമെന്നാണ് ഫ്‌ളോറൻസ് പറയുന്നത്.

തിയറ്റർ ഇവന്റുകൾ, ക്രാഫ്റ്റ് വർക്ക് ഷോപ്പുകൾ, വിദ്യാഭ്യാസ ചർച്ചകൾ എന്നിവ മ്യൂസിയത്തിൽ നടക്കുമെന്നും ഇത് സ്ഥിരമായ ഒരു സ്ഥലത്തിനായി ധനസമാഹരണത്തിന് സഹായിക്കുമെന്നും ഫ്‌ളോറൻസ് പറഞ്ഞു. 'ഫെമിനിസ്റ്റുകൾ, സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നവർ, എൽജിബിടി കമ്മ്യൂണിറ്റി, ഇന്റർസെക്‌സ് കമ്മ്യൂണിറ്റി തുടങ്ങിയവരുടെ കേന്ദ്രമായി മ്യൂസിയത്തെ മാറ്റാനാണ് ഇവർ ഉദ്ദേശിക്കുന്നത്.

കാൻസർ റിസർച്ച് ചാരിറ്റി ദി ഈവ് അപ്പീൽ നടത്തിയ പഠനത്തിൽ യുകെയിലെ 65% യുവതികളും പെൺകുട്ടികളും യോനി എന്ന വാക്ക് ഉപയോഗിക്കാൻ പോലും ലജ്ജിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. യോനികളെ കുറിച്ച് ലജ്ജാകരമോ കുറ്റകരമോ ആയി ഒന്നും ഇല്ല,'' അവർ പറഞ്ഞു. 'അവ ആഘോഷിക്കേണ്ട ശരീര ഭാഗമാണ് എന്നാണ് ഫ്‌ളോറൻസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP