Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ് സഖ്യത്തിൽ കുമാരസ്വാമി വെള്ളം കുടിച്ചു; കർണാടകയിൽ ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് ഒറ്റയ്ക്ക് മത്സരിക്കും

കോൺഗ്രസ് സഖ്യത്തിൽ കുമാരസ്വാമി വെള്ളം കുടിച്ചു; കർണാടകയിൽ ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് ഒറ്റയ്ക്ക് മത്സരിക്കും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലും ജെഡി-എസ് ഒറ്റയ്ക്ക് മൽസരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ആരുമായും ഇക്കുറി സഖ്യത്തിനില്ല. കുമാരസ്വാമി സർക്കാരിന്റെ പതനം തങ്ങളെ ചിലതെല്ലാം പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുമായി സഖ്യം രൂപീകരിച്ചതോടെ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിരവധി ക്ലേശമനുഭവിച്ചു. തെറ്റുകൾ ആവർത്തിക്കില്ലെന്നും ജെഡിഎസ് അറിയിച്ചു.ഒക്ടോബർ 21നാണ് കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 24നാണ് വോട്ടെണ്ണൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP