Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവിവാഹിതയായ യുവതി യുവാവുമൊത്ത് പൊലീസ് ക്യാമ്പിൽ താമസിച്ചത് സ്ഥലം മാറി വന്ന വനിത സബ് ഇൻസ്‌പെക്ടർ എന്ന വ്യാജേന; പിടിയിലായത് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിത കോൺസ്റ്റബിൾമാർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ

അവിവാഹിതയായ യുവതി യുവാവുമൊത്ത് പൊലീസ് ക്യാമ്പിൽ താമസിച്ചത് സ്ഥലം മാറി വന്ന വനിത സബ് ഇൻസ്‌പെക്ടർ എന്ന വ്യാജേന; പിടിയിലായത് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിത കോൺസ്റ്റബിൾമാർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ബിലാസ്പൂർ: സബ് ഇൻസ്‌പെക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസ് ക്യാമ്പിൽ യുവാവിനൊപ്പം കഴിഞ്ഞ യുവതി അറസ്റ്റിൽ. രാംപൂർ സ്വദേശിനിയായ പ്രഭ്‌ജ്യോത് കൗറാണ് അറസ്റ്റിലായത്. ട്രാൻസ്ഫറായി വന്ന സബ് ഇൻസ്‌പെക്ടർ എന്ന വ്യാജേനയാണ് യുവതി ക്യാമ്പിൽ എത്തിയത്. ഇവർക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഗസ്സിയാബാദിലാണ് സേനയെ ആകെ ഞെട്ടിച്ച സംഭവം നടന്നത്.

ബുധനാഴ്ച ക്യാമ്പിൽ എത്തിയ യുവതി വിജയ് നഗർ സ്റ്റേഷനിലാണ് തനിക്ക് പോസ്റ്റിങ് എന്നും തന്റെ രേഖകൾ വരുന്നത് വരെ ക്യാമ്പിൽ താമസിക്കുകയാണെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ, മൂന്ന് ദിവസങ്ങൾക്ക് ശേഷം യുവതിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വനിത കോൺസ്റ്റബിളുമാർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ഉദ്യോഗസ്ഥർ എത്തി യുവതിയെ ചോദ്യം ചെയ്തതോടെ ആൾമാറാട്ടം പുറത്ത് വന്നു. ക്യാമ്പിൽ കഴിഞ്ഞാൽ ജോലി ലഭിക്കും എന്ന് ഒരാൾ ഉറപ്പ് പറഞ്ഞിരുന്നതിനാലാണ് താൻ ഇങ്ങനെ ഒരു ആൾമാറാട്ടം നടത്തിയതെന്നാണ് ചോദ്യം ചെയ്തപ്പോൾ യുവതി പറഞ്ഞത്. അവിവാഹിതയായ യുവതി കൂടുതൽ കാര്യങ്ങൾ തുറന്ന് പറയുന്നില്ലെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP