Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ലാസ് റൂമിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഓടി വന്ന് റൂം പൂട്ടി; പ്രകോപനമില്ലാതെ പൊതിരെ തല്ലും തുടങ്ങി; വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി തല്ലിച്ചതച്ചത് പ്രണയം നിരസിച്ചതിന്; പെൺകുട്ടിക്ക് ഗുരുതര പരിക്ക്

ക്ലാസ് റൂമിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഓടി വന്ന് റൂം പൂട്ടി; പ്രകോപനമില്ലാതെ പൊതിരെ തല്ലും തുടങ്ങി; വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി തല്ലിച്ചതച്ചത് പ്രണയം നിരസിച്ചതിന്; പെൺകുട്ടിക്ക് ഗുരുതര പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ്സ് മുറിയിൽ പൂട്ടി ഇട്ട് ക്രൂരമായി മർദ്ദിച്ചു. വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റു. വാത്തിക്കുടി പഞ്ചായത്തിലെ പ്രമുഖ മാനേജ്‌മെന്റ് കോളെജിലെ മഞ്ഞപ്പാറ സ്വദേശിയായ വിദ്യാർത്ഥിയെ ആണ് സഹപാഠി ആയ കമ്പിളി കണ്ടം സ്വദേശി ജത്തു ജോൺ ക്രൂരമായി മർദ്ദിച്ചത്

മൂന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയെ ഗുരുതര പരുക്കുകളോടെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം വിദ്യാർത്ഥിനി ക്ലാസ്സ് റൂമിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് സംഭവം. ജിത്തു ക്ലാസ്സ്‌റും പൂട്ടി ഒരു പ്രകോപനവും ഇല്ലാതെ തന്നെ മർദ്ദിക്കുക ആയിരുന്നു എന്ന് പെൺകുട്ടി പറയുന്നു.

ജിത്തു മദ്യ ലഹരിയിൽ ആയിരുന്നു എന്നും സംശയിക്കുന്നു. പെൺകുട്ടിയുടെ താടിയെല്ലും കർണ്ണപടവും പൊട്ടിയതായി ഡോക്ടർമാർ സ്ഥീരികരിച്ചു. വിദഗ്ധ ചികിൽസക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റും. മൂന്ന് വർഷമായി ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു എന്നും വിദ്യാർത്ഥിനി പറയുന്നു. എറണാകുളത്ത് പ്രോജക്ട് തയ്യാറാക്കാൻ പോയതിൽ പിന്നെ ജിത്തുവിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായും പെൺകുട്ടി പറയുന്നു. ഇന്നലെ ഒരു മണിയോടു കൂടി നടന്ന സംഭവത്തിൽ മുരിക്കാശേരി പൊലീസ് ഇതുവരെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ എത്തിയിട്ടില്ല എന്ന പരാതിയുണ്ട്. ഉന്നത സ്വധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നതായും മാതാപിതാക്കൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP