Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടുവിരൽ ഉയർത്തിക്കാട്ടുന്നതും സ്ത്രീകൾക്കെതിരായ അതിക്രമത്തിൽപ്പെടും; 2014ൽ രജിസ്റ്റർ ചെയ്ത കേസിൽ വിധി പറഞ്ഞ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്

നടുവിരൽ ഉയർത്തിക്കാട്ടുന്നതും സ്ത്രീകൾക്കെതിരായ അതിക്രമത്തിൽപ്പെടും; 2014ൽ രജിസ്റ്റർ ചെയ്ത കേസിൽ വിധി പറഞ്ഞ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നടുവിരൽ ഉയർത്തിക്കാണിക്കുന്നതും സ്ത്രീകൾക്ക് നേരേയുള്ള അതിക്രമമായി കണക്കാക്കാമെന്ന് ഡൽഹി കോടതി. 2014-ൽ രജിസ്റ്റർ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വസുന്ധര ആസാദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഭർതൃസഹോദരൻ തനിക്കുനേരെ നടുവിരൽ ഉയർത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മർദിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് യുവതി ഡൽഹി പൊലീസിൽ പരാതി നൽകിയത്.

2014-ൽ ആയിരുന്നു സംഭവം. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ ഐ.പി.സി. 509,323 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെയുള്ള യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്വത്തുത്തർക്കത്തിന്റെ ഭാഗമായാണ് ഈ കള്ളപരാതി നൽകിയതെന്നുമാണ് പ്രതിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP