Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ കാബ് ഡ്രൈവർമാരെല്ലാം കോണ്ടം മേടിക്കാൻ നെട്ടോട്ടം; ഫസ്റ്റ് എയ്ഡ് ബോക്‌സിൽ ഗർഭനിരോധന ഉറ നിർബന്ധമോ? വഴിയിൽ ട്രാഫിക് പൊലീസുകാർ കൈകാണിക്കുമ്പോൾ കോണ്ടമില്ലെങ്കിൽ നെഞ്ചിടിപ്പ്; ഫിറ്റ്‌നസ് ടെസ്റ്റിന് പോകുമ്പോഴും ചോദിക്കാറുണ്ടെന്ന് ഡ്രൈവർമാർ; വൻതുക ഫൈൻ പേടിച്ച് ഡ്രൈവർമാർ ഓടുമ്പോൾ സത്യാവസ്ഥ ഇങ്ങനെ

ഡൽഹിയിൽ കാബ് ഡ്രൈവർമാരെല്ലാം കോണ്ടം മേടിക്കാൻ നെട്ടോട്ടം; ഫസ്റ്റ് എയ്ഡ് ബോക്‌സിൽ ഗർഭനിരോധന ഉറ നിർബന്ധമോ? വഴിയിൽ ട്രാഫിക് പൊലീസുകാർ കൈകാണിക്കുമ്പോൾ കോണ്ടമില്ലെങ്കിൽ നെഞ്ചിടിപ്പ്; ഫിറ്റ്‌നസ് ടെസ്റ്റിന് പോകുമ്പോഴും ചോദിക്കാറുണ്ടെന്ന് ഡ്രൈവർമാർ; വൻതുക ഫൈൻ പേടിച്ച് ഡ്രൈവർമാർ ഓടുമ്പോൾ സത്യാവസ്ഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മോട്ടോർ വാഹന നിയമം നടപ്പാക്കുന്നത് കർശനമാക്കിയതോടെ രാജ്യത്തെമ്പാടുമുള്ള ഡ്രൈവർമാരുടെ നെഞ്ചിടിപ്പ് കൂടി. തലസ്ഥാന നഗരിയിലെ ഊബർ ഡ്രൈവറർമാർ ഇപ്പോൾ ഫസ്റ്റ് എയ്ഡ് ബോക്‌സിൽ ഒരുപാക്കറ്റ് കോണ്ടം നിർബന്ധമായി കരുതും. ഊബർ ഡ്രൈവറായ ധർമേന്ദ്രയുടെ അനുഭവം ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നെൽസൺ മണ്ടേല മാർഗിലെ സിഗ്നലിൽ ഒരു ട്രാഫിക് പൊലീസുകാരൻ വണ്ടിക്ക് കൈകാണിക്കുന്നു. സീറ്റ് ബൽറ്റ് ധരിച്ചിട്ടുണ്ട്. കാറിന്റെ വേഗം 50 കിലോമീറ്റർ. നീല യൂണിഫോം, എല്ലാമുണ്ട്. അപ്പോൾ മറ്റൊരു പ്ലാസ്റ്റിക് ബോക്‌സിൽ നിന്ന് ഒരുപാക്കറ്റ് കോണ്ടം എടുത്തുകാട്ടിയിട്ട്, ധർമേന്ദ്ര പറഞ്ഞു, ഇതും എന്റെ ഫസ്റ്റ് എയ്ഡ് ബോക്‌സിൽ ഉണ്ട്. ഡെറ്റോൾ, പാരസെറ്റാമോൾ, ബാൻഡേജ്, ഇതിനെല്ലാം ഒപ്പം കോണ്ടം പാക്കറ്റും കരുതുന്നു ധർമേന്ദ്ര.

അടുത്തിടെ തന്നെ ഫസ്റ്റ് എയ്ഡ് ബോക്‌സിൽ കോണ്ടം ഇല്ലാത്തതിന് പിടിച്ചെന്ന് ധർമേന്ദ്ര പറഞ്ഞു. അതിൽ പിന്നെ വളരെ സൂക്ഷിക്കും. അതേസമയം അദ്ദേഹം എല്ലാവരെയും കാണിക്കുന്ന പെനാൽറ്റി രസീതിയിൽ ഓവർ സ്പീഡിനാണ് പിഴ ചുമത്തിയിരിക്കുന്നത് താനും. ഡൽഹിയിലെ മിക്ക കാബ് ഡ്രൈവർമാരും കരുതുന്നത് കോണ്ടം, വാഹനങ്ങളിൽ സൂക്ഷിക്കേണ്ടത് നിർബന്ധമാണെന്നാണ്. മൂന്ന് കോണ്ടമെങ്കിലും വാഹനങ്ങളിൽ കരുതേണ്ടത് നിർബന്ധമാണ,് സർവോദയ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കമൽജിത്ത് ഗിൽ പറഞ്ഞു.പക്ഷേ ഫസ്റ്റ് എയ്ഡ് ബോക്‌സിൽ എന്തിനാണ് കോണ്ടം സൂക്ഷിക്കേണ്ടതെന്ന ചോദ്യത്തിന് മുമ്പിൽ ഡ്രൈവർമാർ അമ്പരക്കുന്നു. ചിലർ നാണിക്കുന്നു. എല്ലൊടിയുകയോ മുറിവുണ്ടാവുകയോ ചെയ്യുമ്പോൾ ഇത് ഉപകാരപ്രദമാണെന്നാണ് ഗിൽ പറയുന്നത്. മുറിവേറ്റ് രക്തം വാർന്നാൽ, തടയാൻ കോണ്ടം ഉപയോഗിക്കാം. ഒടിവുണ്ടായാൽ ആശുപത്രിയിൽ എത്തിക്കും വരെ ആ ഭാഗത്ത് ചുറ്റി വയ്ക്കാം, അങ്ങനെ എന്തെല്ലാം ഉപകാരങ്ങൾ. വൈദ്യമേഖലയിൽ അല്ലാതെയും ചില ഉപയോഗങ്ങളുണ്ട് കോണ്ടത്തിന്. മൂന്നുലിറ്റർ വെള്ളം വരെ കൊള്ളും, അതിനകത്ത് ഗിൽ ഉറപ്പുപറയുന്നു.

ഏതുനിയമപ്രകാരമാണ് ഈ കോണ്ടം സൂക്ഷിപ്പെന്ന് ആർക്കും അറിയില്ല. വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് എല്ലാവരും ഇത് അനുസരിക്കുന്നത്. ട്രാഫിക് പൊലീസുകാർ കോണ്ടം സൂക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ടില്ലെങ്കിലും, വാർഷിക ഫിറ്റ്‌നസ് ടെസ്റ്റിന് ചോദിക്കാറുണ്ടെന്ന് രമേശ് പാൽ എന്ന കാബ് ഡ്രൈവർ പറഞ്ഞു. എന്നാൽ, ഇങ്ങനെ ഒരുനിബന്ധന മോട്ടോർ വാഹന നിയമത്തിൽ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പല എൻജിഒകളും സുരക്ഷിതമായ സെക്‌സിന് വേണ്ടി കോണ്ടം കരുതണമെന്ന് ഡ്രൈവർമാരെ ഉപദേശിക്കാറുണ്ട്. അതിങ്ങനെ ശീലമായി മാറിയതാണ്. ഏതായാലും കോണ്ടം കരുതാത്തതിന് ആരുടെ പേരിലും ഇതുവരെ പിഴയിട്ടിട്ടില്ല.

എന്നാൽ, ശീലിച്ചതുകൊണ്ടാണോ എന്നറിയില്ല, ഡ്രൈവർമാർ കോണ്ടം കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ടായി കരുതുന്നില്ല. ഇന്ധനപൈപ്പിന് ചോർച്ചയുണ്ടായാൽ അടയ്ക്കാൻ കോണ്ടം വലിയ ഉപകാരം. വർക്ക്‌ഷോപ്പ് അടുത്തില്ലെങ്കിലും ഒരു 100 കിലോമീറ്റർ വരെ ഓടിച്ചുപോകാം. അതുകൊണ്ട് കോണ്ടം എങ്കിൽ കോണ്ടം, അതാണ് ഡൽഹിയിലെ ഡ്രൈവർമാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP