Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദ്യുതി ബോർഡിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി; കിഫ്ബി വൈദ്യുത പദ്ധതി തട്ടിപ്പിന്റെ വിജിലൻസ് റിപ്പോർട്ട് പുറത്ത് വിടണമെന്നും പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് ലാവ്‌ലിൻ കേസിൽ വിചാരണ തുടങ്ങുന്നതിന്റെ വെപ്രാളമെന്നും രമേശ് ചെന്നിത്തല

വൈദ്യുതി ബോർഡിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി; കിഫ്ബി വൈദ്യുത പദ്ധതി തട്ടിപ്പിന്റെ വിജിലൻസ് റിപ്പോർട്ട് പുറത്ത് വിടണമെന്നും പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് ലാവ്‌ലിൻ കേസിൽ വിചാരണ തുടങ്ങുന്നതിന്റെ വെപ്രാളമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് വൈദ്യുത ബോർഡിൽ നടന്നതെന്നും കിഫ്ബി വൈദ്യുതപദ്ധതി തട്ടിപ്പിനെ കുറിച്ചുള്ള വിജിലൻസ് റിപ്പോർട്ട് പുറത്തു വിടണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെലവിനേക്കാൾ മൂന്നിരട്ടി തുക എസ്റ്റിമേറ്റ് നൽകുകയാണ് വൈദ്യുതി ബോർഡ് ചെയ്തിരുന്നത്. സർക്കാരിന് പ്രത്യേക താത്പര്യമുള്ള കമ്പനികൾക്ക് കരാർ ലഭ്യമാക്കുന്നതിനാണ് ഇത്തരത്തിൽ ചെയ്തതെന്നും കാസർകോട് നടന്ന വാർത്താസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.

കിഫ്ബി വഴി ചെലവാക്കുന്ന പണത്തിന് ഓഡിറ്റില്ല എന്നത് കള്ളക്കളിയാണ്. അത് വലിയ അഴിമതിയാണ്. ഭരണഘടനാപരമായി അധികാരത്തിൽ വന്ന ഒരു സർക്കാർ എന്തു കൊണ്ടാണ് ഓഡിറ്റ് വേണ്ടെന്ന് വെയ്ക്കുന്നതെന്ന് മനസിലാവുന്നില്ല. കിഫ്ബിയിൽ നടക്കുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് താനിപ്പോൾ പുറത്തു വിട്ടത് എന്നും കിഫ്ബിയിൽ സത്യസന്ധമായ ഓഡിറ്റ് നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കാനാണ് ഓഡിറ്റ് നടത്തേണ്ട എന്ന് പറയുന്നത്. നിലവിലെ നിരക്ക് മാറ്റി മൂന്നിരട്ടി കൂടുതലുള്ള നിരക്ക് ഉണ്ടാക്കി ഇളവ് നൽകുക വഴി വൻ അഴിമതിയാണ് നടന്നത്. പ്രത്യേകനിരക്ക് നിശ്ചയിച്ചത് ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാവ്ലിൻ കേസിന്റെ വിചാരണ തുടങ്ങുന്നതിന്റെ വെപ്രാളമാണ് മുഖ്യമന്ത്രിക്ക്. അഴിമതി പുറത്തു കൊണ്ടുവരുന്നതിനുള്ള നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതിയും യുഡിഎഫ് പുറത്തു കൊണ്ടുവരുമെന്നും അത് യുഡിഎഫിന്റെ ചുമതലയാണെന്നും ചെന്നിത്തല പറഞ്ഞു.

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതിയുണ്ടെന്ന് വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച് വൈദ്യുതിബോർഡ് രംഗത്തെത്തിയിരുന്നു. ചെന്നിത്തലയ്ക്ക് സ്ഥലജലഭ്രമമാണെന്നായിരുന്നു വൈദ്യുതിമന്ത്രി എംഎം മണിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP