Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചത് ഭർതൃപിതാവായ മുൻ ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ; ഓടി രക്ഷപെടാൻ ശ്രമിച്ച സിന്ധുവിനെ തടഞ്ഞുനിർത്തി അടിച്ചത് ഭർത്താവും മാതാപിതാക്കളും ചേർന്ന്; മനസ്സലിവ് ലവലേശം ഇല്ലാത്ത മനുഷ്യരുടെ ക്രൂരതയുടെ വീഡിയോ പുറത്ത് വിട്ട് ഇരയായ യുവതി

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചത് ഭർതൃപിതാവായ മുൻ ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ; ഓടി രക്ഷപെടാൻ ശ്രമിച്ച സിന്ധുവിനെ തടഞ്ഞുനിർത്തി അടിച്ചത് ഭർത്താവും മാതാപിതാക്കളും ചേർന്ന്; മനസ്സലിവ് ലവലേശം ഇല്ലാത്ത മനുഷ്യരുടെ ക്രൂരതയുടെ വീഡിയോ പുറത്ത് വിട്ട് ഇരയായ യുവതി

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മർദ്ദിച്ചത് ഭർത്താവിന്റെ അച്ഛനായ മുൻ ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ. ജഡ്ജിയും ഭാര്യയും മകനും ചേർന്ന് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇരയായ സ്ത്രീ പുറത്ത് വിട്ടു. ഇവർക്കെതിരെ നേരത്തേ തന്നെ യുവതി പരാതി നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് യുവതി ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയായ സിന്ധു ശർമ്മയാണ് പരാതിക്കാരി.

തന്റെ ഭർത്താവ് നൂതി വസിസ്ഷ്ഠ, ഭർതൃപിതാവും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന നൂതി രാമമോഹന റാവു, ഭർതൃമാതാവ് നൂതി ദുർഗ്ഗ ജയലക്ഷ്മി എന്നിവർ ചേർന്ന് കഴിഞ്ഞ നാല് വർഷമായി സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് സിന്ധു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഏറെക്കാലം ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന രാമമോഹന റാവു 2017ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് വിരമിക്കുന്നത്. സ്ത്രീധന പീഡനം നടക്കുന്നുവെന്നാരോപിച്ച് 30കാരിയായ സിന്ധു ശർമ്മ ഏപ്രിലിൽ നൽകിയ പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.

മുൻ ജഡ്ജിയും ഭാര്യയും മകനും ചേർന്ന് സിന്ധുവിനെ തല്ലുന്നതും വലിച്ചിഴക്കുന്നതും സിന്ധുവിന്റെ ചെറിയ കുട്ടികൾ വന്ന് അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ മുന്നിൽ വച്ചാണ് ഭർതൃ വീട്ടുകാർ സിന്ധുവിനെ മർദ്ദിച്ചത്. പല തവണ പുറത്ത് കടന്ന് ഓടി രക്ഷപ്പെടാൻ സിന്ധു ശ്രമിച്ചെങ്കിലും തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. നാല് വയസ്സുള്ള മകൾ ഇതിനിടയിൽ സിന്ധുവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ഭർതൃ ഗൃഹത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടാണ് കഴിഞ്ഞ ഏപ്രിലിൽ ഇത്തരമൊരു പരാതി സിന്ധു പൊലീസിന് നൽകുന്നത്. തന്റെ മക്കളെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ഭർതൃ വീട്ടിനു മുന്നിൽ വന്ന് പ്രതിഷേധിച്ചിരുന്നു സിന്ധു. ഒടുവിൽ ഹേബിയസ് ഹോർപസ് ഫയൽ ചെയ്താണ് കുട്ടികളെ സിന്ധുവിന്റെ കസ്റ്റഡിയിൽ ലഭിക്കുന്നത്. 2012മുതൽ സ്ത്രീധനം ചോദിച്ച് സിന്ധുവിനെ മാനസികമായി പീഡിപ്പിക്കാരുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വർഷമായാണ് ശാരീരിക അക്രമം തുടങ്ങിയതെന്ന് സിന്ദുവിന്റെ വീട്ടുകാർ പറയുന്നു.

പരാതി ലഭിച്ച ഏപ്രിലിൽ തന്നെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും ഭർതൃ വീട്ടുകാർക്കെതിരേ പൊലീസ് കേസെടുത്തിരുന്നെങ്കിലും വലിയ പുരോഗതി കേസിലുണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയതോടെയാണ് പൊലീസ് തുടർ നടപടികൾ കൈക്കൊണ്ടത്. എന്നാൽ വീഡിയോ യഥാർഥമല്ലെന്നാണ് സിന്ധുവിന്റെ ഭർത്താവ് വസിഷ്ഠയുടെ ആരോപണം. ഏപ്രിലിൽ തന്നെ തന്റെ പക്കൽ വീഡിയോ ഉണ്ടായിരുന്നെങ്കിലും വിവാഹ മോചനത്തിന് നോട്ടീസ് അയച്ചതോടെയാണ് താൻ ഇത് പുറത്ത് വിട്ടതെന്നും സിന്ധു പറയുന്നു. താൻ നേരിട്ട ക്രൂര പീഡനങ്ങൾ വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കൊപ്പം സിന്ധു പൊലീസിൽ ഏൽപിച്ചതോടെയാണ് കേസ് വീണ്ടും സജീവമാകുന്നത്. വീഡിയോയുടെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP