Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`പിണറായിയുടെ വെല്ലുവിളി ഞങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു`; ബാക്കി മണ്ഡലങ്ങളിൽ തിയതി പ്രഖ്യാപിച്ചപ്പോൾ പാലായ്ക്ക് പ്രധാന്യമേറിയെന്ന് ഉമ്മൻ ചാണ്ടി; സിപിഎമ്മിന്റെ ഗതി ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാൾ പരിതാപകരമാകുമെന്നും മുൻ മുഖ്യമന്ത്രി

`പിണറായിയുടെ വെല്ലുവിളി ഞങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു`; ബാക്കി മണ്ഡലങ്ങളിൽ തിയതി പ്രഖ്യാപിച്ചപ്പോൾ പാലായ്ക്ക് പ്രധാന്യമേറിയെന്ന് ഉമ്മൻ ചാണ്ടി; സിപിഎമ്മിന്റെ ഗതി ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാൾ പരിതാപകരമാകുമെന്നും മുൻ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി.മാണിസാറിന്റെ ഓർമകളും ഭരണവിരുദ്ധ വികാരവും നിറഞ്ഞുനില്ക്കുന്ന പാലായിൽ യുഡിഎഫ് മികച്ച വിജയം കൈവരിക്കും. പാലായിലെ ഉജ്വല വിജയം അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫിിന് വലിയ ആത്മവിശ്വാസം നല്കും.

പാലായിലെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വെല്ലുവിളി യുഡിഎഫ് ഏറ്റെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ട ഭരണവിരുദ്ധ വികാരം അതിലും ശക്തമായാണ് പാലായിൽ കണ്ടത്. സാധാരണക്കാരെയും കർഷകരെയും കടുത്ത ദുരിതത്തിലാക്കിയ പിണറായി സർക്കാരും മോദി സർക്കാരും സമ്പൂർണ പരാജയമാണ്. ഇതിനെതിരേ അതിശക്തമായ വിധിയെഴുത്ത് പാലായിൽ ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP