Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപിയെ കച്ചി തൊടാൻ സിപിഎം അനുവദിക്കുമോ? എറണാകുളത്തും കോന്നിയിലും യുഡിഎഫ് കോട്ട തകർക്കാൻ എൽഡിഎഫിന് കഴിയുമോ? അരൂരിലെ സിപിഎം കോട്ടയ്ക്ക് ഇക്കുറി ഇളക്കം തട്ടുമോ? അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തുമ്പോൾ

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപിയെ കച്ചി തൊടാൻ സിപിഎം അനുവദിക്കുമോ? എറണാകുളത്തും കോന്നിയിലും യുഡിഎഫ് കോട്ട തകർക്കാൻ എൽഡിഎഫിന് കഴിയുമോ? അരൂരിലെ സിപിഎം കോട്ടയ്ക്ക് ഇക്കുറി ഇളക്കം തട്ടുമോ? അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ അവസാനിക്കും മുമ്പ് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി കേരളം ഈ വർഷം സാക്ഷ്യം വഹിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2021ൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി വേണം ഇതിനെ കരുതാൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്തായിരുന്നു ജനങ്ങൾ നൽകിയ സന്ദേശം, അതിൽ നിന്നും വ്യത്യസ്തമാണോ കേരളം ഇപ്പോഴും ചിന്തിക്കുന്നത് എന്നറിയാൻ ഈ തെരഞ്ഞെടുപ്പ് മതിയാകും. കേരള ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നാലിടത്തും അനാവിശ്യമായ മത്സരം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ നാല് മണ്ഡലങ്ങളിലും മൂന്നര കൊല്ലം മുമ്പ് ജനങ്ങൾ ജയിപ്പിച്ചുവിട്ട സ്ഥാനാർത്ഥികൾ രാജിവെച്ച് പോയതാണ്. അതുകൊണ്ട് മറ്റൊരു തെരഞ്ഞെടുപ്പ് കൂടി മലയാളികൾ നേരിടേണ്ടി വരുന്നു.

എന്നാൽ, വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജനങ്ങൾ എങ്ങനെ ചിന്തിക്കും എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമായി ഇത് മാറും. അഞ്ച് മണ്ഡലങ്ങളിൽ നാലിടവും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ ആയതുകൊണ്ടുതന്നെ അഞ്ചിടവും ജയിച്ചില്ലെങ്കിൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അതൊരു വിജയമേ അല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 93 സീറ്റുകളോട് കൂടി അധികാരത്തിൽ എൽഡിഎഫ് ഏറിയപ്പോൾ, അതായത് എൽഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോഴും വീഴാതെ പിടിച്ച് നിന്ന മണ്ഡലങ്ങളാണ് അഞ്ചിൽ നാലും എന്നോർക്കണം.

അതുകൊണ്ടു തന്നെ എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം അരൂരിലെ വിജയം ഉറപ്പിക്കുക എന്നതിനപ്പുറം മറ്റൊരു അജണ്ടയുടെയും ആവശ്യമില്ല. അരൂരിനൊപ്പം ഒരു സീറ്റെങ്കിലും നേടാൻ കഴിഞ്ഞാൽ എൽഡിഎഫിന്റെ നേട്ടമായി തന്നെ ഇതിനെ വ്യഖ്യാനിക്കേണ്ടിവരും. അരൂരിനെ സംബന്ധിച്ചിടത്തോളം എൽഡിഎഫിന് എന്തെങ്കിലും ക്ഷീണം സംഭവിക്കുന്ന ഒരു സാഹചര്യം ഇപ്പോഴില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതാണ്ട് 38000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർത്ഥി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കും എന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ടെങ്കിൽ അതിൽ കുറ്റമൊന്നും പറയാൻ കഴിയില്ല.

അതേസമയം, എൽഡിഎഫ് അരൂരിൽ തോറ്റാൽ അത് കൃത്യമായ ഒരു സന്ദേശമായിരിക്കും സിപിഎമ്മിന് നൽകുന്നത്. സിപിഎം എന്ന് പറയുന്ന പാർട്ടിയെ ജനം മടുത്തു എന്ന കൃത്യമായ സന്ദേശം. അരൂരിലെ സിപിഎമ്മിന്റെ തോൽവിയായിരിക്കും അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും കൃത്യമായ മുന്നറിയിപ്പ്. എന്നാൽ അരൂരിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് സിപിഎമ്മിന് തന്നെയാണ് ഇക്കുറി വിജയ സാധ്യത. എറണാകുളത്തും കോന്നിയിലും യുഡിഎഫിന് തോൽവിയുണ്ടായാൽ തീർച്ചയായും അത് കോൺഗ്രസിനും യുഡിഎഫിനും തികഞ്ഞ നിരാശയായിരിക്കും സമ്മാനിക്കുക. ഈ രണ്ട് മണ്ഡലങ്ങളിൽ വിജയിക്കാൻ എൽഡിഎഫിന് കഴിഞ്ഞാൽ ഇവിടെ എൽഡിഎഫ് തരംഗമുണ്ട് എന്ന് വിശ്വസിക്കേണ്ടിവരും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എറണാകുളത്തും കോന്നിയിലും യുഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫിന് മാത്രമേ കഴിയൂ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP