Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോക്‌സോ കേസിൽ പ്രതി ചേർത്തപ്പോൾ മുങ്ങിയ പറവൂരിലെ കത്തോലിക്ക വൈദികൻ മുൻപ് തന്നെ പെൺകുട്ടികളുടെ വസ്ത്രം നീക്കി നോക്കുക ഹോബിയാക്കിയ ആൾ; ആനപ്പാറ ഇടവകയിൽ വികാരിയായിരിക്കവേ ക്വയർ സംഘത്തെ കൊണ്ട് പ്രത്യേക യൂണിഫോം ധരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് നാട്ടുകാർ ബഹളം വച്ച സംഭവവും ഇപ്പോൾ ശ്രദ്ധയിലേക്ക്: ന്യായീകരിക്കാൻ നോക്കി നിൽക്കാതെ ഒളിവിൽ പോയ വൈദികന് വിലക്ക് ഏർപ്പെടുത്തി പുതിയ എറണാകുളം രൂപതാദ്ധ്യക്ഷൻ കൈയടി നേടി

പോക്‌സോ കേസിൽ പ്രതി ചേർത്തപ്പോൾ മുങ്ങിയ പറവൂരിലെ കത്തോലിക്ക വൈദികൻ മുൻപ് തന്നെ പെൺകുട്ടികളുടെ വസ്ത്രം നീക്കി നോക്കുക ഹോബിയാക്കിയ ആൾ; ആനപ്പാറ ഇടവകയിൽ വികാരിയായിരിക്കവേ ക്വയർ സംഘത്തെ കൊണ്ട് പ്രത്യേക യൂണിഫോം ധരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് നാട്ടുകാർ ബഹളം വച്ച സംഭവവും ഇപ്പോൾ ശ്രദ്ധയിലേക്ക്: ന്യായീകരിക്കാൻ നോക്കി നിൽക്കാതെ ഒളിവിൽ പോയ വൈദികന് വിലക്ക് ഏർപ്പെടുത്തി പുതിയ എറണാകുളം രൂപതാദ്ധ്യക്ഷൻ കൈയടി നേടി

മറുനാടൻ മലയാളി ബ്യൂറോ

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ചേന്ദമംഗലം പള്ളി വികാരി ഫാ.ജോർജ് പടയാട്ടി പ്രതിയായതിന്റെ ഞെട്ടൽ മാറും മുമ്പേ അദ്ദേഹത്ത കുറിച്ചുള്ള കൂടുതൽ പരാതികൾ പുറത്തുവന്നുതുടങ്ങി. പോക്‌സോ കേസിൽ അറസ്റ്റ് ഭയന്ന് പടയാട്ടി ഒളിവിലാണ്. അദ്ദേഹത്തെ എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്‌മിനിസ്ട്രേറ്റീവ് ആർച്ചു ബിഷപ്പ് ആന്റണി കരിയിൽ പൗരോഹിത്യ വൃത്തിയിൽ നിന്നും വിലക്കിയിരിക്കുകയാണ്.

ഇടവകാംഗങ്ങളിൽ മാന്യമായ സ്ഥാനവും പ്രവർത്തനങ്ങൾക്കൊണ്ട് പൊതുസമൂഹത്തിൽ അംഗീകാരം നേടിയ ആളുമായിരുന്നു ഈ വികാരി. അതുകൊണ്ട് തന്നെ പെൺകുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിൽ പോക്‌സോ കേസിൽ വികാരി പ്രതിയായതിന്റെ അമ്പരപ്പിലാണ് ഇടവകാംഗങ്ങളും നാട്ടുകാരും. പള്ളിമേടയിൽ വെച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന പരാതി പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ, വികാരി ആൾ കുഴപ്പക്കാരൻ തന്നെയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അങ്കമാലി ബസലിക്ക പള്ളി ഇടവകക്കാരനാണ് ഫാ. ജോർജ് പടയാട്ടി. മുമ്പ് അങ്കമാലി അടുച്ച് ആനപ്പാറയിൽ പള്ളി വികാരി ആയിരുന്ന സമയത്ത് അദ്ദേഹത്തെ കുറിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് കുർബാനക്കു പാട്ട് പാടുന്ന കുട്ടികൾക്ക് പ്രത്യേക ഡ്രസ് ഉണ്ടാക്കി ഫാ.ജോർജ് പടയാട്ടി. പെൺകുട്ടികൾ വീട്ടിൽ നിന്നും വരുന്ന ഡ്രസ് ഊരി വെച്ചു യൂണിഫോം ധരിക്കണം. എന്നാൽ വികാരി കരുതിയത് പോലെ കാര്യങ്ങൾ നടന്നില്ല. പെൺകുട്ടികൾ പരാതി പറഞ്ഞതോടെ, മാതാപിതാക്കൾ ഇടപെട്ട് അത് നിർത്തിച്ചു. വികാരിക്ക് കുപ്രസിദ്ധയായ ഒരുസ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണവും അന്ന് സംസാര വിഷയമായിരുന്നു. ഫണ്ട് തിരിമറി ആരോപണങ്ങളും ഫാദർ പടയാട്ടിക്കെതിരെ ഉയർന്നിട്ടുണ്ട്. പള്ളിപ്പെരുന്നാളിന്റെ കണക്ക് അവതരിപ്പിക്കാതെ അഞ്ച് ലക്ഷം രൂപ വകമാറ്റി എന്നാണ് അന്ന് ഉയർന്ന ആരോപണം. ആനപ്പാറയിൽ നിന്നും വൈക്കത്തെ ഒരു കൊച്ചുപള്ളിയിൽ എത്തിയ പടയാട്ടി പെണ്ണ് കേസിലും ബാലപീഡനത്തിലും വീണ്ടും കുടുങ്ങി. ഇതെ തുടർന്ന് ഇടവക കൊടുക്കാതെ കുറച്ചുകാലം മാറ്റി നിറുത്തി. ബിഷപ് സെബാസ്‌റ്യൻ എടയന്ത്രത്തിന്റെ സെമിനാരി സഹപാഠിയായിരുന്നു പടയാട്ടി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംരക്ഷണം പടയാട്ടിക്ക് ഉണ്ടായിരുന്നതായി പറയുന്നു. ആർച്ചു ബിഷപ്പ് ആന്റണി കരിയിൽ ചുമതല ഏറ്റെടുത്തതോടെ, ശക്തമായ നടപടിയാണ് പടയാട്ടിക്കെതിരെ സ്വീകരിക്കുന്നത്. അതിന്റെ ആദ്യപടിയാണ് പൗരോഹിത്യ വിലക്ക്.

പീഡനം പുറത്തറിഞ്ഞ ഉടൻ മുങ്ങിയ അങ്കമാലി സ്വദേശിയായ വൈദികനെ ഇപ്പോൾ വടക്കേകര പൊലീസ് തിരയുകയാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിലെ വകുപ്പുകൾ ചുമത്തിയാണ് വടക്കേക്കര പൊലീസ് വികാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പറവൂരിൽ പീഡനം നടത്തി മുങ്ങിയ വികാരി എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് വടക്കേക്കര പൊലീസ് മറുനാടനോട് പ്രതികരിച്ചത്. സംഭവം അറിഞ്ഞയുടൻ തന്നെ വികാരിയെ സ്ഥാനത്ത് നിന്ന് പള്ളി അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.

കേസെടുത്തതിന് പിന്നാലെ മുങ്ങിയ വികാരിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വടക്കേക്കര പൊലീസ്. കഴിഞ്ഞ പ്രളയങ്ങളിൽ പൊതുസമൂഹവും ഇടവക അംഗങ്ങളുമായി കൈകോർത്ത് പിടിച്ച് പ്രവർത്തിച്ചതിന്റെ പേരിൽ പൊതുപ്രശംസ നേടിയതാണ് ഈ വികാരി. മാന്യതയുടെ ഈ മുഖംമൂടിതന്നെയാണ് പീഡന കാര്യത്തിൽ വികാരി മറയാക്കിയത് എന്ന ഞെട്ടലിലാണ് ഇടവകാംഗങ്ങൾ. ക്ലാസ് തുടങ്ങും മുൻപ് പ്രത്യേക പ്രാർത്ഥന നടത്താൻ പള്ളിയിൽ സൗകര്യമുണ്ട്. പ്രത്യേക അനുഗ്രഹം നൽകാൻ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡനം. ക്ലാസ് തുടങ്ങും മുൻപ് അനുഗ്രഹം തേടി അച്ചന്റെ മുന്നിലെത്തിയ വിദ്യാർത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്.

നിലവിൽ മൂന്നു പെൺകുട്ടികളുടെ പരാതിയാണ് പൊലീസിന് മുന്നിലുള്ളത്. അതേസമയം പറവൂർ കോടതിയിൽ പെൺകുട്ടികൾ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയും പൊലീസിന് നൽകിയ മൊഴിയും പരിശോധിച്ചാണ് ഈ കേസിൽ തുടർ നടപടികൾ വരുക. എന്തായാലും വികാരിയെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. യൂണിഫോം ധരിക്കുക ഇങ്ങിനെയാണോ, അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞു യൂണിഫോമിനകത്തേക്ക് കയ്യിട്ടു വികാരി പരിശോധന നടത്തിയെന്ന് പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

കൂടുതൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. തങ്ങളുടെ ദേഹത്തും വികാരിയുടെ ആക്രമണങ്ങൾ നടന്നതായി പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞയുടൻ പെൺകുട്ടികൾക്ക് പ്രത്യേക പ്രാർത്ഥന നൽകാം എന്ന് പറഞ്ഞാണ് വികാരി പീഡനം നടത്തിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് പീഡനം നടന്നിരിക്കുന്നത്. വികാരിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഒരു പെൺകുട്ടി വിവരം അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു.

അവർ വീട്ടുകാർക്കും ചൈൽഡ് ലൈൻ പ്രവർത്തകർക്കും വിവരം കൈമാറി. തുടർന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികൾ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടതോടെയാണ് കേസെടുക്കുകയും തുടർന്ന് കുട്ടികൾ പറവൂർ കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തത്. സംഭവം പുറത്തായതോടെ, കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികൻ മുങ്ങി. ഇപ്പോൾ ഇയാൾ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് വടക്കേക്കര പൊലീസ്.

പള്ളിമേടകളിൽ റോബിൻ അച്ചന്മാർ ആവർത്തിക്കാതിരിക്കാൻ കത്തോലിക്കാ സഭ എന്തൊക്കെ നടപടി എടുക്കണം എന്ന ചോദ്യം ഉയരുന്ന വേളയിൽ തന്നെയാണ് പറവൂരിൽ നിന്നും നടക്കുന്ന പീഡന വാർത്തയും എത്തിയത്. പള്ളിമേടകളിൽ സിസി ടിവികളും സ്ത്രീകളെ പള്ളിമേടകളിൽ നിയന്ത്രിക്കാനും പീഡനം ചീത്തപ്പേര് കേൾപ്പിച്ചപ്പോൾ മാനന്തവാടി രൂപത തീരുമാനിച്ചിരുന്നു. വൈദികർ ചെയ്യുന്ന തെറ്റുകളുടെ പേരിൽ വൈദിക സമൂഹം മുഴുവൻ അവഹേളനത്തിന് ഇരയാകുന്ന സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതൽ നടപടികൾ വേണമെന്ന ആവശ്യം ഉയരുമ്പോൾ തന്നെയാണ് ഒപ്പം പീഡനങ്ങളും നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP