Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമാനതകളില്ലാത്ത രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ; പാലാ ഉപതെരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നടത്തേണ്ടത് അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവും നാമനിർദ്ദേശ പത്രികാ സമർപ്പണവും; ഉപതെരഞ്ഞെടുപ്പിലെ ജനവിധി നിർണ്ണായകമാകുക മൂന്ന് മുന്നണികൾക്കും

സമാനതകളില്ലാത്ത രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ; പാലാ ഉപതെരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നടത്തേണ്ടത് അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവും നാമനിർദ്ദേശ പത്രികാ സമർപ്പണവും; ഉപതെരഞ്ഞെടുപ്പിലെ ജനവിധി നിർണ്ണായകമാകുക മൂന്ന് മുന്നണികൾക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് രാഷ്ട്രീയ പാർട്ടികൾ കടന്നുപോകുന്നത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിച്ചതോടെ കൂടിയാലോചനകൾക്കും സ്ഥാനാർത്ഥി നിർണയത്തിനും മൂന്ന് മുന്നണികൾക്കും മുന്നിൽ ഇനിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. പാലാ ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെയാണ് ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നതും. മറ്റന്നാൾ വിജ്ഞാപനം പുറപ്പെടുവിച്ചാൽ സ്ഥാനാർത്ഥി നിർണയത്തിനും നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുമായി പാർട്ടികൾക്ക് മുന്നിലുള്ളത് വെറും ഏഴ് ദിവസം മാത്രമാണ്.

സെപ്റ്റംബർ 30നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഒക്ടോബർ നാലു വരെയാണ്. 21നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ 24 ന് നടക്കും. ഉപതെരഞ്ഞെടുപ്പാണെങ്കിലും കേരളത്തിൽ വടക്കു മുതൽ തെക്കു വരെ തെരഞ്ഞെടുപ്പ് ചൂടിലമരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ഭൂരിപക്ഷം സീറ്റുകളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. വട്ടിയൂർക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ സീറ്റുകൾ നിലവിൽ യുഡിഎഫിന്റെ കൈവശമുള്ള സീറ്റുകളാണ്. മഞ്ചേശ്വരം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേതാണ്. ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലമാണ് സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്നത്.

വട്ടിയൂർക്കാവിൽ കെ മുരളീധരനും കോന്നിയിൽ അടൂർ പ്രകാശും എറണാകുളത്ത് ഹൈബി ഈഡനും അരൂരിൽ എഎം ആരിഫുമാണ് എംഎൽഎസ്ഥാനം രാജിവെച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നായിരുന്നു ഇവരുടെ രാജി. മഞ്ചേശ്വരം എംഎൽഎയായിരുന്ന പിബി അബ്ദുൾ റസാഖിന്റെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിലെ ട്രെൻഡും സർക്കാരിനെതിരായ ജനവിധിയും തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. അതേസമയം സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്ക് ജനം അംഗീകാരം നൽകുമെന്ന് ഇടതുപക്ഷവും കണക്കുകൂട്ടുന്നു. ഇടതു വലതു മുന്നണികളെപ്പോലെ തന്നെ ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ പാർട്ടിക്ക് ജനസ്വാധീനം വർധിച്ചു എന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിന് ഒരു മണ്ഡലത്തിലെങ്കിലും ബിജെപിക്ക് വിജയിക്കേണ്ടതുണ്ട്. വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളാണ് ബിജെപി പ്രതീക്ഷ വെച്ചു പുലർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP