Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്മാർട്ട് പൗരന്മാരാണ് സ്മാർട്ട് സിറ്റി മിഷൻന്റെ ശക്തി; ശ്രദ്ധേയമായി ശില്പശാല

സ്മാർട്ട് പൗരന്മാരാണ് സ്മാർട്ട് സിറ്റി മിഷൻന്റെ ശക്തി; ശ്രദ്ധേയമായി ശില്പശാല

സ്വന്തം ലേഖകൻ

കൊച്ചി: സുസ്ഥിര നഗരവികസനം എന്ന വിഷയത്തിൽ സ്മാർട്ട് സിറ്റീസ് ശില്പശാല ഇന്ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്നു. ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി, ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്), സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ - ന്യൂഡൽഹി (എസ് പി എ), ഇംപാക്റ്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎംപിആർഐ), എന്നിവ കൊച്ചി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചുമായി (സി.പി.പി.ആർ) ചേർന്ന് ഫ്രീഡ്രിക്ക് നൗമാൻ ഫൗണ്ടേഷൻ ഫോർ ഫ്രീഡത്തിന്റെ (എഫ്എൻഎഫ്) പിന്തുണയോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

നഗരവികസന മന്ത്രാലയം മുൻ സെക്രട്ടറി ഡോക്ടർ എം. രാമചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഏരിയ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് സിറ്റീസ് എന്ന ആശയം സിറ്റി മുഴുവൻ വ്യാപിപ്പിക്കാനുള്ള തലത്തിലേക്ക് വളർന്നിട്ടുണ്ടോ, സ്മാർട്ട് സിറ്റീസ് പ്രോഗ്രാം എത്ര മാത്രം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്, അതോ സമ്പന്നർക്കും സാങ്കേതിക വിദഗ്ദ്ധർക്കും മാത്രമായി അത് പരിമിതപ്പെടുത്തിയിരിക്കുന്നോ എന്നത് ചിന്തിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറിയ നഗര പദ്ധതികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതിനേക്കാൾ ഘടനാപരമായി സ്മാർട്ട് സിറ്റീസ് എത്രത്തോളം ഫലപ്രദമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെറുമൊരു പങ്കാളിത്തത്തേക്കാൾ ഭരണത്തിലും പരിഷ്‌കാരങ്ങളിലും സജീവമായി പങ്കെടുക്കുന്ന സ്മാർട്ട് പൗരന്മാരാണ് സ്മാർട്ട് സിറ്റി മിഷൻന്റെ ഫലപ്രദമായ പ്രവർത്തനത്തിന് അത്യാവശ്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ന് ആളുകൾ എത്രമാത്രം ബോധവാന്മാരാണെന്നും ഭരണത്തിലും പരിഷ്‌കാരങ്ങളിലും അവരുടെ പങ്കാളിത്തം എത്രത്തോളം സജീവമാണെന്നും മനസ്സിലാക്കാൻ ഇത്തരം ശില്പശാലകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു നഗരം സ്മാർട്ട് ആകുമ്പോൾ അത് ആർക്കുവേണ്ടിയാകണം എന്നും അതിനിടയിൽ ഒഴിവാക്കപ്പെടുന്നവരെക്കുറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ (കില) ഡയറക്ടർ ഡോക്ടർ ജോയ് ഇളമൺ ഇൻക്ലൂസീവ് ഗവേണൻസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ഓർമപ്പെടുത്തി.

വാട്ടർ മെട്രോയുടെ സുസ്ഥിരതയെക്കുറിച്ചും അന്തരീക്ഷത്തിൽ 116 ടൺ കാർബൺ ഡയോക്സൈഡ് കുറയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്‌പോർട്ട്) പി. ജെ. ഷാജി സംസാരിച്ചു.

'നഗരങ്ങളെ സംബന്ധിച്ചിടത്തോളം ചലനാത്മകതയാണ് നഗരജീവിതത്തിലെ ഉയർച്ചയും താഴ്ചയും നിർണ്ണയിക്കുന്നത്. മെഗാ പ്രോജക്റ്റുകളേക്കാൾ ഒരു സംയോജിത മൾട്ടിമോഡൽ പൊതുഗതാഗത സംവിധാനമാണ് കൊച്ചിക്ക് മുന്നിലുള്ള വഴി,' മൊബിലിറ്റി സംബന്ധിച്ച സെഷനിൽ സംസാരിച്ചുകൊണ്ട് കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മുൻ മേയർ കെ. ജെ. സോഹൻ പറഞ്ഞു.

''രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്യുന്ന ഒരു ശരാശരി മനുഷ്യനെ സൂചകമായി കണക്കാക്കിയാണ് പല നഗരങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാ ലിംഗവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു രൂപകല്പനയിൽ നിന്നും നമ്മൾ ഇന്നും ഏറെ അകലെയാണ്.'' നഗരങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നവയാക്കിമാറ്റാൻ ഡാറ്റയും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ന്യൂഡൽഹിയിലെ സേഫ്റ്റിപിൻ എന്ന സംഘടനയിൽ നിന്നുള്ള ശ്രീമതി റിതീ മണ്ഡൽ സംസാരിച്ചു.

'നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന റോഡുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളുടെയും മൂലകാരണങ്ങൾ തീരുമാനങ്ങളെടുക്കുന്ന അധികാരികളുടെ ധാരണയുടെ അഭാവവും തീരുമാനമെടുക്കുന്നതിലുള്ള വിഭജനവുമാണ്. നഗരത്തിലെ മൊബിലിറ്റി മോഡുകളിൽ കൊച്ചി സിറ്റി കോർപ്പറേഷന് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു സാഹചര്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക അധികാരികളുടെ ശാക്തീകരണം പ്രാധാന്യമർഹിക്കുന്നു. ഇത്തരത്തിൽ പ്രശ്‌നങ്ങൾക്കുള്ള സുസ്ഥിരമായ പരിഹാരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട് ,' സിപിപിആർ സീനിയർ റിസർച്ച് അസോസിയേറ്റ് പ്രസീദ മുകുന്ദൻ പറഞ്ഞു.

ശില്പശാലയുടെ ഭാഗമായി നഗരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മാർട്ട് ഭരണം, ബിൽട് എൻവിറോണ്മെണ്ട്-ആസൂത്രണവും രൂപകൽപ്പനയും, മൊബിലിറ്റി, പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യൽ എന്നീ വിഷയങ്ങളിൽ 4 സെഷനുകൾ സംഘടിപ്പിച്ചു.

ജർമ്മനിയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖ സ്ഥാപനങ്ങൾ സ്മാർട്ട് സിറ്റികളുടെ സാധ്യതകളും വെല്ലുവിളികളും കേന്ദ്രീകരിച്ച് നിരവധി ഇന്തോ-ജർമ്മൻ വർക്ക് ഷോപ്പുകൾ നടത്തിയിട്ടുണ്ട്. ഈ സംരംഭങ്ങളുടെ തുടർച്ചയായാണ് ശില്പശാല സംഘടിപ്പിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP