Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരാർപ്രകാരം പുനർനിർമ്മാണ ചെലവ്‌നൽകേണ്ട ആർ.ഡി.എസ്. പ്രൊജെക്റ്റ് - നെ രക്ഷിക്കുവാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക - ആം ആദ്മി

സ്വന്തം ലേഖകൻ

പാലാരിവട്ടം പാലം പുനർനിർമ്മാണം പൂർണ്ണമായും നാഷണൽ ഹൈവേ അഥോറിറ്റിയെ ഏൽപ്പിക്കണം. അന്വേഷണം സിബിഐ. ക്ക് വിടണം. RDS പ്രൊജെക്റ്റ് -ന് കരാർപ്രകാരം അറ്റകുറ്റപ്പണിക്കുള്ള ബാധ്യത ഒക്ടോബർ 19-ന് അവസാനിക്കുന്നതിനാൽ അതിനുമുമ്പുതന്നെ ഈ തുക അവരിൽ നിന്നും കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കണം

പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ നടന്ന ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽ നിന്നും മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഒഴിഞ്ഞു നിൽക്കാനാവില്ല. തന്റെ വകുപ്പിൽ തന്റെ ഭരണകാലത്ത് നടന്ന ഈ കൊടിയഅഴിമതിക്ക് മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഉത്തരവാദിത്വമില്ല എങ്കിൽ എന്തിനാണ് ഇവിടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് മന്ത്രിയും അവരുടെ പേഴ്‌സണൽ സ്റ്റാഫുകൾ അടങ്ങുന്ന ടീമും, സുരക്ഷയ്ക്കായുള്ള പൊലീസ് ടീമും, മന്ത്രിമന്ദിരങ്ങൾ അടക്കമുള്ള, കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം എടുത്ത് ഉപയോഗിക്കുന്ന സംവിധാനങ്ങളും.

പുനർനിർമ്മാണം ആകട്ടെ പുര കത്തുമ്പോൾ തന്നെ വാഴ വെട്ടാൻ പറ്റൂ എന്ന രീതിയിൽ യാതൊരു ടെൻഡറും വിളിക്കാതെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് കൈമാറുന്നു എന്നൊരു ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് കരാർപ്രകാരം മൂന്നുവർഷത്തിനകം ഉണ്ടാകുന്ന തകരാർ നിർമ്മാണ കമ്പനി തന്നെ പരിഹരിക്കണമെന്ന വ്യവസ്ഥയിൽ വെള്ളം ചേർക്കൽ ആണ്

മറുവശത്തെ ആരോപണം ആകട്ടെ ഈ മന്ത്രിസഭയ്ക്കും പാലത്തിന്റെ പണിയിൽ പങ്കുണ്ട് എന്ന് ആരോപിക്കുമ്പോൾ തീർച്ചയായും ഇതിനെതിരെ എതിരെ നടക്കുന്ന അന്വേഷണം ചില ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങാൻ ആണ് സാധ്യത.

അതുകൊണ്ടുതന്നെ ഇതിന്മേൽ നടക്കുന്ന അന്വേഷണം സിബിഐ. പോലുള്ള സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നും, ഇതിന്റെ മേൽനോട്ട ചുമതലയും നിർമ്മാണവും ദേശീയ പാത അഥോറിറ്റി നേരിട്ടുതന്നെ നടത്തണമെന്നും, ഇതിന് ചെലവാകുന്ന തുക കരാർപ്രകാരം ഒക്ടോബർ 19-ന് മുമ്പായി തന്നെ നിർമ്മാണക്കമ്പനിയായ RDS പ്രൊജെക്റ്റ്-ൽ നിന്നും ഈടാക്കണം എന്ന് ആം ആദ്മി പാർട്ടി എറണാകുളം പാർലമെന്റ് കമ്മിറ്റി കൺവീനർ ഷകീർ അലി ആവശ്യപെട്ടു. യോഗത്തിൽ ADV. സിസിലി ജോസ്, ഫോജി ജോൺ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP