Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയാനന്തരം നിലമ്പൂർ'' സംഘാടക സമിതിയുടെ നേതൃത്വത്തിൽ നിലമ്പൂരിനെ സ്‌നേഹിക്കുന്നവരുടെയും യോഗം നാളെ

സ്വന്തം ലേഖകൻ

കേരളത്തിൽ പൊതുവായും, നിലമ്പൂരിൽ പ്രത്യേകമായും സംഭവിക്കുന്ന പ്രളയത്തെക്കുറിച്ചും, അതിന്റെ കാരണങ്ങളെക്കുറിച്ചും, ചർച്ച ചെയ്യാനും, നിലമ്പുരിന്റെ പുനർനിർമ്മാണം എങ്ങനെ ആയിരിക്കണമെന്നു നിർദ്ദേശങ്ങൾ ക്രോഡീകരിക്കാനും, ''പ്രളയാനന്തരം നിലമ്പൂർ'' സംഘാടക സമിതിയുടെ നേതൃത്വത്തിൽ, 1). അന്‌പോട് നിലമ്പൂർ, പൂക്കോട്ടുംപാടം കൂട്ടായ്മയും, 2). ഒഴുകണം പുഴകൾ കാമ്പൈനും 3). കേരള നിഴൽ മന്ത്രിസഭയും സംയുക്തമായി വിദഗ്ദരുടെയും, നിലമ്പൂരിനെ സ്‌നേഹിക്കുന്നവരുടെയും ഒരു യോഗം സെപ്റ്റംബർ 22 നു രാവിലെ 10 മണി മുതൽ 2 മണി വരെ പീവീസ് ഓഡിറ്റൊറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്നു.

1). KFRI യിലെ ശാസ്ത്രജ്ഞൻ ഡോ. TV സജീവ്, 2). NAPM ന്റെ കേരള കൺവീനർ കുസുമം ജോസഫ്, 3). പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയിലെ അനിൽ EP, 4). വോട്ടെര്‌സ് അലയൻസിന്റെ ചെയർമാൻ Adv. ജോൺ ജോസഫ്, 5). കേരള ആദിവാസി ഫോറത്തിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാബു മുണ്ടേരി, 6). ഒഴുകണം പുഴകൾ കാംപൈനിലെ മോഹൻദാസ്, 7). കേരള നിഴൽ മന്ത്രിസഭയിലെ അനിൽ ജോസ്, 8). നിലമ്പൂർ പ്രകൃതി പഠനകേന്ദ്രത്തിലെ ജയപ്രകാശ്, 9). കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ രാജേന്ദ്രൻ കളരിക്കൽ, എന്നീ വിദഗ്ദർക്ക് ഒപ്പം പ്രളയത്തിൽ മനുഷ്യർക്കും മറ്റു ജീവികൾക്കും കൈത്താങ്ങായ ക്ലബ്ബുകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു.

ഉച്ചക്ക് 2 മണി മുതൽ, 5 മണി വരെ വിദഗ്ദരുമായി സംവദിക്കാനും, Rebuild Nilambur പ്രകൃതി സൗഹാർദ്ധമാക്കാനുള്ള നിർദ്ദേശങ്ങൾ വിശദമായി ചർച്ച ചെയ്യാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 94950 16535, 95446 83111, 94474 98430

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP