Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹരിയാന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും; മഹാരാഷ്ട്രയിൽ വിവിധ ഘട്ടങ്ങളിൽ നടത്താൻ ആലോചന; കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ഇന്നുണ്ടായേക്കും; വാർത്താ സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്

ഹരിയാന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും; മഹാരാഷ്ട്രയിൽ വിവിധ ഘട്ടങ്ങളിൽ നടത്താൻ ആലോചന; കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ഇന്നുണ്ടായേക്കും; വാർത്താ സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. മഹാരാഷ്ട്ര ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് അജണ്ഡ. ഡൽഹി ആസ്ഥാനത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഘട്ടം ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്താൻ ആലോചന. രാജ്യസുരക്ഷയും ദേശീയതയും തെരഞ്ഞെടുപ്പ് അജണ്ടയാക്കാനാണ് ബിജെപി ശ്രമം. മറുവശത്ത് കോൺഗ്രസും എൻസിപിയും നേരിടുന്നത് പ്രധാന നേതാക്കളുൾപ്പടെ മറുകണ്ടം ചാടുന്നതാണ്.

കേന്ദ്രത്തിൽ വൻ സാമ്പത്തിക പ്രതിസന്ധി കൂടി നേരിടുന്ന സാഹചര്യത്തിൽ അത് തന്നെയാകം പ്രതിപക്ഷത്തിന്റെ പ്രചാരണ ആയുധം. സാമ്പത്തിക പ്രതിസന്ധി നേരിട്ട് ബാധിക്കുന്ന മുംബൈ ഉൾപ്പടെയുള്ള പ്രദേശങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പോകുന്നു എന്നത് പ്രത്യേകതയാണ്. കേരളത്തിൽ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളലാണ് തെരഞ്ഞെടുപ്പ് നടത്തുക. കെ മുരളീധരൻ, അടൂർ പ്രകാശ്, എഎം ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്‌സഭയിലേക്ക് വിജയിച്ച് പോയതിനെ തുടർന്നാ്ണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ പിബി അബ്ദുൾ റസാകിന്റെ മരണത്തെ തുടർന്നും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP