Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യാജ ചെക്ക് നൽകി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ; പല കടകളിൽ നിന്നായി വാങ്ങിക്കൂട്ടിയത് എ.സിയും ഫ്രിഡ്ജുമടക്കമുള്ള ഉപകരണങ്ങൾ; പണത്തിന് പകരം നൽകുന്നത് ചെക്ക്; പറ്റിക്കപ്പെട്ടെന്ന് അറിയുന്നത് ചെക്ക് ബാങ്കിലേക്ക് അയയ്ക്കുമ്പോൾ

വ്യാജ ചെക്ക് നൽകി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ; പല കടകളിൽ നിന്നായി വാങ്ങിക്കൂട്ടിയത് എ.സിയും ഫ്രിഡ്ജുമടക്കമുള്ള ഉപകരണങ്ങൾ; പണത്തിന് പകരം നൽകുന്നത് ചെക്ക്; പറ്റിക്കപ്പെട്ടെന്ന് അറിയുന്നത് ചെക്ക് ബാങ്കിലേക്ക് അയയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊണ്ടോട്ടി: എ.സിയും ഫ്രിഡ്ജും പല കടകളിൽ നിന്നും വ്യാജ ചെക്ക് നൽകി വാങ്ങി ഒരുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പുളിക്കൽ ആന്തിയൂർകുന്ന് പാണ്ടികശാല ചക്കുംപാറമ്മൽ ഫർസാന മൻസിലിൽ മുജീബ്റഹ്മാൻ ആണ് അറസ്റ്റിലായത്. കൂട്ടാളികളായ പള്ളിക്കൽ ബസാർ സ്വദേശി റഫീഖിനെയും തിരുവനന്തപുരം സ്വദേശി ദിനേശിനെയും പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. വില കൂടിയ കാറുകളിൽ എത്തുന്ന ഇയാൾ ചെക്ക് നൽകിയും ഷെഡ്യൂൾഡ് മൊബൈൽ ട്രാൻസ്ഫർ നടത്താമെന്നും പറഞ്ഞാണ് എസിയും ഫ്രിഡ്ജുമെല്ലാം വാങ്ങുന്നത്. സ്ഥാപനങ്ങൾ ചെക്ക് ബാങ്കിലേക്ക് അയയ്ക്കുമ്പോഴാണ് പറ്റിക്കപ്പെട്ട വിഷയം അറിയുക.

കൊണ്ടോട്ടി പതിനേഴിലെ ഒരു കടയുടമ എസ്‌പിക്ക് പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. രണ്ടുതവണയായി ഒമ്പത് എ.സി. വാങ്ങിയ 3.2 ലക്ഷം രൂപ കബളിപ്പിച്ചെന്നായിരുന്നു പരാതി. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പുത്തൂർ പള്ളിക്കലിൽ രണ്ടാമത്തെ ഭാര്യയുടെ വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്.

കൊണ്ടോട്ടി, മഞ്ചേരി, തിരൂർ, കോഴിക്കോട്, പന്തീരാങ്കാവ് തുടങ്ങി തൃശ്ശൂരിലും കണ്ണൂരിലും വയനാട്ടിലുമെല്ലാം ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുക്കുന്ന സാധനങ്ങൾ വിൽപ്പന നടത്തുന്നതിനാണ് റഫീഖിനെയും ദിനേശിനെയും കൂടെ കൂട്ടിയത്. നേരത്തേ സൗദിയിൽ ബിസിനസ് നടത്തിയിരുന്ന മുജീബ്റഹ്മാൻ നാട്ടിൽ തിരിച്ചെത്തിയശേഷമാണ് തട്ടിപ്പ് തുടങ്ങിയത്. 2013 മുതൽ ഇയാൾ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നിർദേശപ്രകാരം എസ്‌ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എഎസ്ഐ സുലൈമാൻ, ഹാരിഫ, പമിത്ത്, വിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ മുജീബ്റഹ്മാനെ റിമാൻഡ്‌ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP