Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ് കൊടുത്ത് ഇന്ത്യ വാങ്ങിയെങ്കിലും അംബേദ്കർ മ്യൂസിയം ആക്കാൻ അനുമതിയില്ല; ലണ്ടനിലെ അംബേദ്കർ ഭവനം വീണ്ടെടുക്കാൻ അവസാന ശ്രമങ്ങൾ തുടരുന്നു; ബ്രിട്ടീഷ് മന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷ

കാശ് കൊടുത്ത് ഇന്ത്യ വാങ്ങിയെങ്കിലും അംബേദ്കർ മ്യൂസിയം ആക്കാൻ അനുമതിയില്ല; ലണ്ടനിലെ അംബേദ്കർ ഭവനം വീണ്ടെടുക്കാൻ അവസാന ശ്രമങ്ങൾ തുടരുന്നു; ബ്രിട്ടീഷ് മന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രാദേശിക പ്ലാനിങ് നിയമങ്ങൾ ലംഘിച്ചുവെന്ന പേരിൽ നോർത്ത് ലണ്ടനലെ അംബേദ്കർ ഹൗസ് അടച്ച് പൂട്ടാൻ യുകെ ഗവൺമെന്റ് വെള്ളിയാഴ്ച തീരുമാനിച്ചു. അംബേദ്കറുടെ സ്മരണക്കുള്ള മ്യൂസിയമാക്കുന്നതിനായി ഇന്ത്യ ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടം വാങ്ങിയിരുന്നുവെങ്കിലും ഇതിനിപ്പോൾ അംബേദ്കർ മ്യൂസിയം ആക്കുന്നതിനുള്ള അനുമതി യുകെ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ ഈ കെട്ടിടം വീണ്ടെടുത്ത് മ്യൂസിയം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനായി ബ്രിട്ടീഷ് മന്ത്രി റോബർട്ട് ജെന്റിക്ക് നടത്തുന്ന ഇടപെടലിൽ പ്രതീക്ഷ ശക്തമാകുന്നുമുണ്ട്.

ഇത് സംബന്ധിച്ച അപ്പീലില് യുകെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹൗസിങ്, കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റായ റോബർട്ട് ജെന്റിക്ക് വിജയിച്ചതാണ് കെട്ടിടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഏക പ്രതീക്ഷയുള്ളത്. ഇതിനെ തുടർന്ന് യുകെ പ്ലാനിങ് ഇൻസ്പെക്ടറേറ്റ് നിയമിക്കുന്ന സ്വതന്ത്ര ഇൻസ്പെക്ടറുടെ നിർദേങ്ങൾക്കനുസരിച്ച് ഈ കേസിൽ സർക്കാരിന് നിർണായക തീരുമാനമെടുക്കുന്നതിനുള്ള അവകാശമാണ് ലഭിച്ചിരിക്കുന്നത്. ഈ അപ്പീലുമായി ബന്ധപ്പെട്ട് വരുന്ന ചൊവ്വാഴ്ച നടക്കുന്ന അന്വേഷണത്തിന് പ്രസ്തുത ഇൻസ്പെക്ടറായിരിക്കും മേൽനോട്ടം വഹിക്കുന്നത്. തുടർന്ന് ഈ കെട്ടിടവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനുള്ള റിപ്പോർട്ടും ശുപാർശകളും ഈ ഇൻസ്പെക്ടർ മിനിസ്റ്റർമാർക്ക് സമർപ്പിക്കുന്നതുമായിരിക്കും.

ആധുനിക ഇന്ത്യയുടെ ചരിത്രം നിർണയിക്കുന്നതിൽ അംബേദ്കർ വഹിച്ച പങ്കും എന്നെന്നേക്കും നിലനിൽക്കുന്ന പങ്ക് വയ്ക്കപ്പെടുന്ന സാംസ്‌കാരിക പാരമ്പര്യം ബ്രിട്ടീഷ്- ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയതും പരിഗണിച്ച് ഈ കേസിന് പ്രത്യേക പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും ജെൻ റിക്ക് വെളിപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടമായ കാംഡെൻ കൗൺസിൽ ഈ കെട്ടിടത്തിനെതിരെ കർക്കശമായി രംഗത്തെത്തിയതിനെ തുടർന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് ഇതിൽ ഇടപെട്ടത്. ഈ റെസിഡൻഷ്യൽ പ്രോപ്പർട്ടി അംബേദ്കറുടെ ഔദ്യോഗിക സ്മാരമായി മാറ്റുന്നതിനുള്ള ഇന്ത്യൻ അധികൃതരുടെ അപേക്ഷ കൗൺസിൽ നിരസിക്കുകയായിരുന്നു.

നാല് നിലകളുള്ള ഒരു ടൗൺഹൗസാണ് അംബേദ്കർ ഹൗസ്. ലണ്ടനിലെ കാംഡെൺ ഏരിയയിലെ 10 കിങ് ഹെൻട്രി റോഡിലാണിത് നിലകൊള്ളുന്നത്.ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അംബേദ്കർ 1921-22 കാലത്ത് താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. മഹാരാഷ്ട്ര സർക്കാർ അടുത്ത കാലത്ത് ഈ കെട്ടിടം വാങ്ങുകയും ഇത് പുതുക്കിപ്പണിത് ഒരു സ്മാരകവും മ്യൂസിയവുമായി പരിവർത്തനപ്പെടുത്തുകയുമായിരുന്നു. അംബേദ്കറുടെ വിവിധ കാലത്തെ ഫോട്ടോകളും അദ്ദേഹത്തിന്റെ പ്രശസ്തമായ ഉദ്ധരണികൾ സഹിതം ഇവിടുത്തെ ചുമരുകളും അലങ്കരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ ലണ്ടൻ സന്ദർശിച്ചപ്പോഴുണ്ടാക്കിയ പ്രധാന നേട്ടമായിരുന്നു ഈ കെട്ടിടം സ്വന്തമാക്കിയത്. എന്നാൽ ഇവിടെ മ്യൂസിയം ആരംഭിക്കാൻ പറ്റിയ ഇടമല്ലെന്ന് പറഞ്ഞാണ് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉചിതമായ പ്ലാനിങ് അപേക്ഷ കഴിഞ്ഞ മാസം വീണ്ടും സമർപ്പിക്കുകയും അധികം വൈകാതെ അത് തള്ളപ്പെടുകയും ചെയ്തത്. നാല് നില കെട്ടിടം മ്യൂസിയമാക്കി മാറ്റുന്നതിനുള്ള അനുവാദം നൽകിയിട്ടില്ലെന്നും അതിനാൽ അതിനെ വീണ്ടം റെസിഡൻഷ്യൽ ആവശ്യത്തിനായി മാറ്റേണ്ടതുണ്ടെന്നും കൗൺസിൽ ഉത്തരവിടുകയായിരുന്നു.

യുകെയിലെയും പുറത്തെയും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ കെട്ടിടത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും ഇവിടെ അംബേദ്കർ ജീവിച്ചിരുന്ന സ്ഥലമാണെന്നും അതിനാൽ ഇത് മ്യൂസിയമാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിംഗാനിയ ആൻഡ് കമ്പനി ലീഗൽ ഫേമിലൂടെ ഇന്ത്യൻ അധികൃതർ അപ്പീൽ സമർപ്പിച്ചിരുന്നു.ഇന്ത്യൻ അപ്പീലുമായി ബന്ധപ്പെട്ട ഒരു പബ്ലിക്ക് ഹിയറിങ് അടുത്ത ചൊവ്വാഴ്ച നടക്കുമെന്ന് കാംഡെൻ കൗൺസിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP