Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം യൂത്ത് കോൺഗ്രസുകാരെ ഇടിച്ചിട്ട സംഭവം: നേരിട്ട് മൊഴിയെടുത്ത് കോടതി; വാഹനം ഇടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റത് ശബരിമല സ്ത്രീപ്രവേശന വിവാദം കത്തിനിൽക്കുന്നതിനിടെ

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം യൂത്ത് കോൺഗ്രസുകാരെ ഇടിച്ചിട്ട സംഭവം: നേരിട്ട് മൊഴിയെടുത്ത് കോടതി; വാഹനം ഇടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റത് ശബരിമല സ്ത്രീപ്രവേശന വിവാദം കത്തിനിൽക്കുന്നതിനിടെ

അഡ്വ.പി നാഗ് രാജ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തി നിൽക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കവേ പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ മൊഴി കോടതി രേഖപ്പെടുത്തി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി നേരിട്ടു നടത്തുന്ന തെളിവെടുപ്പിലാണ് മൊഴിയെടുത്തത്.

2019 ജനുവരി 3ന് ബേക്കറി ജംഗ്ഷന് സമീപത്താണ് പൈലറ്റ് വാഹനമായ കെ എൽ O1-_n ഡബ്ലു 5899 നമ്പർ വാഹനം യൂത്ത്‌കോൺഗ്രസ്സുകാരെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയത്. അതേ സമയം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞെന്നും പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ്സുകാരെ റിമാന്റ് ചെയ്യാനായി ആശുപത്രിയിൽ എത്തിയ മജിസ്‌ട്രേട്ടിനോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മജിസ്‌ട്രേട്ട് സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജിയിലാണ് ഇപ്പോൾ തെളിവെടുപ്പ് നടക്കുന്നത്. വാഹനം ഇടിപ്പിച്ച സംഭവത്തിൽ ഒന്നാം സാക്ഷിയായി ഇടുപ്പെല്ലിന് പൊട്ടലേറ്റ മുടവൂർപ്പാറ രാജീവിന്റെ മൊഴിയാണ് കോടതി രേഖപ്പെടുത്തിയത്. തുടർ തെളിവെടുപ്പിനായി നവംബർ 2 ന് കേസ് പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP