Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാനസികനില തെറ്റിയ സൗദ ബീവി നാട്ടുകാർക്കു നേരെ വലിച്ചെറിഞ്ഞത് മനുഷ്യവിസർജ്യം കലർത്തിയ ഭക്ഷണം; അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും വൃദ്ധയെ മോചിപ്പിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പിങ്ക് പൊലീസ്

മാനസികനില തെറ്റിയ സൗദ ബീവി നാട്ടുകാർക്കു നേരെ വലിച്ചെറിഞ്ഞത് മനുഷ്യവിസർജ്യം കലർത്തിയ ഭക്ഷണം; അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും വൃദ്ധയെ മോചിപ്പിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പിങ്ക് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അനാഥയായ വൃദ്ധക്ക് താങ്ങും തണലുമായി തിരുവനന്തപുരം സിറ്റിയിലെ പിങ്ക് പൊലീസ്. മേനംകുളം ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം വീട്ടിൽ സൗദ ബീവിയാണ് പിങ്ക് പൊലീസിന്റെ സഹായത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്.

തൊണ്ണൂറ് വയസ്സായ സൗദ ബീവി വീട്ടിൽ ഒറ്റയ്ക്കായിരകുന്നു താമസം. മാനസിക നില തെറ്റിയതോടെ ജീവിതം വളരെ ദുഷ്‌കരമായി. അയൽവാസികളെ പോലും അടുപ്പിക്കാതെയും നാട്ടുകാരെ ഉപദ്രവിച്ചും സൗദ ബീവി തീർത്തും ഒറ്റപ്പെട്ടു. മനുഷ്യവിസർജ്യം ഭക്ഷണത്തിൽ കലർത്തി വലിച്ചെറിയുന്നതും പതിവായി.

സൗദ ബീവി നാട്ടുകാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം അവരുടെ ജീവിതവും അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസ് കൺട്രോൺ റൂമിൽ വിവരം അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പിങ്ക് പൊലീസ് വനിതാ സബ് ഇൻസ്‌പെക്ടർ ഷമി ബീഗത്തിന്റെ നേതൃത്വത്തിലുള്ള പട്രോൾ സംഘത്തിന് കൺട്രോൾ റൂമിൽ നിന്നും സൗദ ബീവിയെ കുറിച്ചുള്ള വിവരം നൽകുന്നത്. വിവരം അറിഞ്ഞതോടെ സംഘം മേനാംകുളത്തേക്ക് പോയി.

സൗദ ബീവിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്ന വൃദ്ധയെയാണ്. ആദ്യം തന്നെ സംഘം ഇവരുടെ ശരീരം വൃത്തിയാക്കി. തുടർന്ന് പ്രദേശത്ത് അന്വേഷിച്ചതോടെയാണ് ഇവർ പലപ്പോഴും അക്രമാസക്തയാകുന്ന വിവരവും പൊലീസിന് കിട്ടുന്നത്. ഇതോടെ പിങ്ക് പൊലീസ് സൗദ ബീവിയുടെ സഹോദരങ്ങളെ വിവരം അറിയിക്കുകയും അവരുടെ സമ്മതത്തോടെ തിരുവനന്തപുരം പേരൂർക്കടയിലുള്ള മാനസിക ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയുമായിരുന്നു.

വനിതാ പൊലീസ് ഇൻസ്‌പെക്ടർ ഷമി ബീഗത്തിനൊപ്പം വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശശികല, അശ്വതി, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP