Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറുപ്പക്കാരുടെ മരണവും അത് മാതാപിതാക്കളെ അറിയിക്കുന്നതും ഏറ്റവും ദാരുണം; ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്തുകയാണ് രാഷ്ട്രീയക്കാർ എന്നും കമൽഹാസൻ; ജനങ്ങൾ സ്വയം തെരഞ്ഞെടുക്കുന്നവരുടെ അടിമകളായി മാറുന്ന അവസ്ഥ മാറണമെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ

ചെറുപ്പക്കാരുടെ മരണവും അത് മാതാപിതാക്കളെ അറിയിക്കുന്നതും ഏറ്റവും ദാരുണം; ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്തുകയാണ് രാഷ്ട്രീയക്കാർ എന്നും കമൽഹാസൻ; ജനങ്ങൾ സ്വയം തെരഞ്ഞെടുക്കുന്നവരുടെ അടിമകളായി മാറുന്ന അവസ്ഥ മാറണമെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. സർക്കാരിന്റെ അശ്രദ്ധ മൂലം നിരവധി ജീവനുകൾ പൊലിയുന്നുണ്ടെന്നും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ താനുണ്ടാകുമെന്നും കമൽഹാസൻ പറഞ്ഞു. സർക്കാരിന്റെ അശ്രദ്ധമൂലം നിരവധി രഘുപതിമാർക്കും ശുഭശ്രീമാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഒരു ബാനർ എവിടെ സ്ഥാപിക്കണം, എവിടെ സ്ഥാപിക്കരുത് എന്നതിനെക്കുറിച്ച് ചില അടിസ്ഥാന ധാരണകൾ ഉണ്ടായിരിക്കണം എന്നും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അലസത കാരണം ഇനിയും എത്ര ജീവൻ നഷ്ടപ്പെടും എന്നതാണ് ചോദ്യമെന്നും കമൽഹാസൻ പറഞ്ഞു.

സംഭവിക്കാവുന്നതിൽ വെച്ച് ഏറ്റവും ദാരുണമായ ഒന്നാണ് ചെറുപ്പക്കാരുടെ മരണവും ഈ നഷ്ടത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയെന്നതും. ശുഭശ്രിയുടെ മരണവും അത്തരത്തിലൊന്നാണ്. ആളുകളുടെ ഹൃദയത്തിൽ ഉണ്ടാകുന്ന ഭയവും വേദനയും എത്രമാത്രമായിരിക്കും. ഒരു രക്ഷകർത്താവിന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നു. പെൺമക്കളുള്ള എനിക്ക് ആ വികാരം മനസിലാകും.

ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താൻ മാത്രമാണ് രാഷ്ട്രീയക്കാർ ഉള്ളത്, ഇതുപോലുള്ള രാഷ്ട്രീയക്കാരോട് തനിക്ക് ഒരിഞ്ച് ബഹുമാനമില്ലെന്നും കമൽഹാസൻ പറഞ്ഞു. നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ, എന്റെ കൈകൾ പിടിക്കുക, മക്കൾ നീതി മയം നിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തും,' -അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കുന്ന നേതാക്കളുടെ അടിമകളായി തുടരാനാണ് തീരുമാനമെങ്കിൽ ആ സമൂഹത്തെ സഹായിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതല്ല, അടിമത്വത്തിൽ നിന്നും പുറത്തുവരാനാണ് ആഗ്രഹമെങ്കിൽ ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡിൽ സ്ഥാപിച്ച അനധികൃത ഹോർഡിങ് വീണ് കൊല്ലപ്പെട്ട ശുഭശ്രീയുടേയും രഘുപതിയുടേയും മരണത്തെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. 2017 നവംബറിലാണ് 30 കാരനായ രഘുപതിയുടെ ബൈക്ക് അനധികൃതമായി സ്ഥാപിച്ച ബാനറുകളിലൊന്നിൽ ഇടിച്ച് അദ്ദേഹം മരണപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP