Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരടിലെ താമസക്കാർ ഭയക്കേണ്ടതില്ലെന്നും സർക്കാർ ഒപ്പം ഉണ്ടെന്നും ഫ്ളാറ്റുകാർക്ക് ആശ്വാസം പകർന്ന് പാർട്ടി സെക്രട്ടറി; ഫ്ളാറ്റുകൾ പൊളിച്ചു തുടങ്ങിയെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നും സുപ്രീംകോടതിയിൽ സത്യവാങ്മൂലം; പിണറായിയെ പോലെ കാപട്യം മുഖമുദ്രയാക്കിയ ഒരു ഭരണാധികാരി ഇന്ത്യയിൽ വരെ ഉണ്ടാവുമോ?

മരടിലെ താമസക്കാർ ഭയക്കേണ്ടതില്ലെന്നും സർക്കാർ ഒപ്പം ഉണ്ടെന്നും ഫ്ളാറ്റുകാർക്ക് ആശ്വാസം പകർന്ന് പാർട്ടി സെക്രട്ടറി; ഫ്ളാറ്റുകൾ പൊളിച്ചു തുടങ്ങിയെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നും സുപ്രീംകോടതിയിൽ സത്യവാങ്മൂലം; പിണറായിയെ പോലെ കാപട്യം മുഖമുദ്രയാക്കിയ ഒരു ഭരണാധികാരി ഇന്ത്യയിൽ വരെ ഉണ്ടാവുമോ?

മറുനാടൻ ഡെസ്‌ക്‌

മരട് ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു. സത്യവാങ്മൂലത്തിൽ പറയുന്നത് ഫ്‌ളാറ്റ് പൊളിച്ച് നീക്കുക എന്ന സുപ്രീംകോടതി ഉത്തരവ് ഞങ്ങൾ അക്ഷരംപ്രതി അനുസരിക്കും. അത് അനുസരിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാർ എന്ന നിലയിൽ ഞങ്ങൾക്കുണ്ട്. ഞങ്ങൾ ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ അത് പൊളിച്ച് നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. അതായത്, അവിടെ താമസിക്കുന്നവർക്ക് ഞങ്ങൾ ഒഴിഞ്ഞുപോകാൻ നോട്ടീസ് കൊടുത്തു. അവിടെ താമസിക്കുന്ന ആർക്കെങ്കിലും പുനരധിവാസം ആവശ്യമാണോ എന്ന് ചോദിച്ചുകൊണ്ട് നോട്ടീസ് കൊടുത്തു. ഫ്‌ളാറ്റ് പൊളിച്ച് കളയുന്നതിന് വേണ്ടി ആ വിഷയത്തിൽ വൈദഗ്ധ്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു തുടങ്ങിയ നടപടി ക്രമങ്ങൾ അക്കമിട്ട് നിരത്തിയാണ് സുപ്രീംകോടതിയിൽ പോയിരിക്കുന്നത്.

നല്ലകാര്യം എന്നുതന്നെ പറയാം. നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠം ഒരു കാര്യം അന്തിമമായി കല്പിച്ചു കഴിഞ്ഞാൽ അത് നടപ്പിലാക്കേണ്ട ബാധ്യത നാട് ഭരിക്കുന്ന സർക്കാരിന് തന്നെയാണ്. പ്രത്യേകിച്ച് സംസ്ഥാന സർക്കാരുകൾക്ക്. നമ്മുടെ നാട്ടിൽ സുരക്ഷ ഉറപ്പുവരുത്തേണ്ട, നിയമവാഴ്‌ച്ച ഉറപ്പുവരുത്തേണ്ട പൊലീസ് സംസ്ഥാന ഭരണകൂടങ്ങളുടെ നിയന്ത്രണത്തിൽ ആയതുകൊണ്ടുതന്നെ ഇത്തരം നടപടികൾ ചെയ്യേണ്ട ബാധ്യതയും അവർക്ക് തന്നെയാണ്. അത് ചെയ്യാൻ വയ്യ എന്ന് പറയുന്നിടത്താണ് ഭരണഘടനാ വിരുദ്ധത ആരംഭിക്കുന്നതും നിയമവാഴ്‌ച്ചയെ വെല്ലുവിളിക്കുന്നതും. അതുകൊണ്ടു തന്നെ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാൻ തുടങ്ങി എന്നും നടപ്പിലാക്കി എന്നും സർക്കാർ പറയുമ്പോൾ ഈ സർക്കാരിന്റെ നിയമവാഴ്‌ച്ചയോടുള്ള സമീപനത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യണം.

അതേസമയം, സുപ്രീംകോടതിയിൽ ചെന്ന് ഇങ്ങനെ സത്യവാങ്മൂലം ചെയ്ത ഈ സർക്കാർ മരടിലെ ഫ്‌ളാറ്റുകാരുടെ അടുത്ത് ചെന്ന് നിങ്ങളോടൊപ്പം ഞങ്ങളുണ്ട്, നിങ്ങളുടെ സുരക്ഷ ഞങ്ങൾ ഉറപ്പുനൽകുന്നു, നിങ്ങൾ ഒരിടത്തേക്കും ഇറങ്ങിപ്പോകേണ്ടി വരികയില്ല എന്ന് പറയുമ്പോൾ ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കേണ്ടത്. കാപട്യം എന്ന വാക്കിന് ഇതിനെക്കാൾ അർത്ഥമുള്ള മറ്റൊരു പദമുണ്ടോ? പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയും അദ്ദേഹം ഭരിക്കുന്ന സർക്കാരും കാപട്യത്തിന്റെയും ഇരട്ടമുഖത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമായി മാറുന്നു. ഇവിടെ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മരടിലെ ഫ്‌ളാറ്റുടമകളോടൊപ്പം സത്യാഗ്രഹമിരിക്കാൻ പറഞ്ഞുവിടുന്നത് ഇതേ മുഖ്യമന്ത്രി തന്നെയാണ്. എന്നാൽ, അവിടെ ഡൽഹിയിൽ, ചീഫ് സെക്രട്ടറിയെ പറഞ്ഞുവിടുന്നത് ഫ്‌ളാറ്റ് പൊളിച്ചുകളയും എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിന് വേണ്ടിയാണ്.

ഒരിടത്ത് പൊളിച്ചു കളയുന്നതിനും മറ്റൊരിടത്ത് പൊളിക്കൽ തടയുന്നതിനും നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ഏക നേതാവ്, ഏക മുഖ്യമന്ത്രി - അതാണ് പിണറായി വിജയൻ. ഈ സാഹചര്യത്തെ മുൻകൂട്ടി കണ്ടാണ് എന്തൊരു പ്രഹസനമാണ് സജി എന്ന് കുമ്പളങ്ങി നൈറ്റ് എന്ന സിനിമയിലെ നടൻ ചോദിക്കുന്നത്. ഇത് മാത്രമാണ് എനിക്കും ചോദിക്കാനുള്ളത്. എന്തൊരു പ്രഹസനമാണിത് വിജയാ? ഒരു നിലപാടെടുക്കുക. ആ നിലപാടിൽ ഉറച്ചു നിൽക്കുക. അല്ലാതെ, ഒരിടത്ത് ഒന്നു പറയുകയും മറ്റൊരിടത്ത് മറ്റൊന്ന് പറയുകയും ചെയ്യുന്നത് ആണത്തമല്ല, ഭരണഘടനയോടുള്ള ആദരവല്ല, സുപ്രീംകോടതിയോടുള്ള സ്‌നേഹമല്ല. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ള, അതിസമ്പന്നർക്ക് വേണ്ടിയുള്ള നാണംകെട്ട നാടകം മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP