Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാന്നൂറ് ഹൈസ്‌കൂൾ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 18 കാരി അറസ്റ്റിൽ

നാന്നൂറ് ഹൈസ്‌കൂൾ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 18 കാരി അറസ്റ്റിൽ

പി പി ചെറിയാൻ

ഒക്കലഹോമ: ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു പിസാ ഷോപ്പിൽ ജോലി ചെയ്തുവന്നിരുന്ന പതിനെട്ട് വയസ്സുള്ള അലക്സിസ് വിൽസൺ ഒക്കലഹോമ മെക്ലസ്റ്റർ ഹൈസ്‌ക്കൂളിലെ നാന്നൂറ് ഹൈസ്‌ക്കൂൾ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായി.

തിങ്കളാഴ്ചയായിരുന്നു സംഭവം. അലക്സിസ് പഠിച്ചിരുന്ന ഇതേ വിദ്യാലയത്തിൽ നിന്നും കത്തി കൈവശം വെച്ചതിനും, മറ്റു പല അക്രമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതിന്റെ പേരിൽ അലക്സിസിനെ പുറത്താക്കിയിരുന്നു.അലക്സിസ് ജോലി ചെയ്തിരുന്ന പിസാ കടയിലെ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

തുടർന്ന് ഇവരുടെ വീട് പരിസോധിച്ച പൊലീസ് എ കെ 47 റൈഫിൾ, റിവോൾവർ നിരവധി റൗണ്ട് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. പിറ്റ്സ്ബർഗ് കൗണ്ടി ഷെറിഫ് ഓഫീസാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്.

കോടതിയിൽ ഹാജരാക്കിയ അലക്സിസ് കുറ്റം നിഷേധിച്ചു. സ്‌കൂളിൽ വെടിവെപ്പ് നടത്തുന്നതിന് ഒരു പദ്ധതിയും ഇല്ലായിരുന്നുവെന്ന്, സഹ പ്രവർത്തകർ തെറ്റിദ്ധരിച്ചതാണെന്നും, തോക്ക് കൈവശം വക്കുന്നവർ എല്ലാവരും ബാഡ് പീപ്പിൾ ആണെന്ന ധാരണ തിരുത്തി കുറിക്കുന്നതിനുമാണ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു. പൊലീസ് ഇൻസിഡന്റ് റിപ്പോർട്ടിൽ ഇരു വിവരങ്ങളും ചേർത്തിട്ടുണ്ട്. അലക്സിന്റെ മാതാവും മകളെ ന്യായീകരിച്ചു. മകൾ തോക്ക് കൈവശം വച്ചിരുന്നതിൽ പ്രശ്നമൊന്നും ഇല്ലെന്നും, ഇടക്കിടെ ഹണ്ടിങ്ങിന് പോകാറുണ്ടെന്നും മാതാവ് പറഞ്ഞു.

അറസ്റ്റ് ചെയ്ത ഇവരെ പിറ്റ്സ്ബർഗ് കൗണ്ടി ജയിലിലടച്ചു. 250000 ഡോളർ ജാമ്യം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ 27 ന് വീണ്ടും കോടതിയിൽ ഹാജരാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP