Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർ കെ കൃഷ്ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ആദരവ്

ആർ കെ കൃഷ്ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ആദരവ്

സ്വന്തം ലേഖകൻ

വടകര:തലശ്ശേരി ,വടകര .കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ആർ കെ സ്റ്റുഡിയോ ആൻഡ് കളർ ലാബിന്റെ സ്ഥാപകനും ജില്ലയിലെ മുതിർന്നഫോട്ടോഗ്രാഫറുമായ അഴിയൂർ സ്വദേശി ആർ കെ കൃഷ്ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വക ആദരവ്.

ഫോട്ടോഗ്രാഫിയെ ജീവനോപാധി എന്നതിലുപരി മഹത്തായ ഒരു കർമ്മം എന്നനിലയിൽ കണ്ടുകൊണ്ട് നീണ്ട അറുപത്തിയഞ്ച് വർഷത്തെ സേവനപാരമ്പര്യമുള്ള ആർ കെ കൃഷ്ണരാജ് പ്രായത്തിന് തോൽപ്പിക്കാനാവാത്ത യൗവ്വന പ്രസരിപ്പുമായി ഇന്നും ഫോട്ടോഗ്രാഫി രംഗത്ത് തിരക്കുപിടിച്ച ഫോട്ടോഗ്രാഫറായി സേവനമന്ഷ്ട്ടിച്ചുകൊണ്ടിരിക്കുന്നു.

ഫോട്ടോഗ്രാഫിയിലും സ്റ്റുഡിയോ ബിസിനസ്സിലും ദീർഘകാല സേവന പാരമ്പര്യമുള്ള കൃഷ്ണരാജിനെ വടകര ജയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ വൈസ് പ്രസിഡണ്ട് വി പി പ്രസാദ് പൊന്നാടയണിയിച്ചാദരിച്ചു.

കോഴിക്കോട്ടെ ആദ്യകാല സ്റ്റുഡിയോ ആയ നേഷണൽ സ്‌റുഡിയോവിൽനിന്നും തുടക്കം കുറിച്ച കൃഷ്ണരാജ് ദുബായിയിലും ഫോട്ടോസ്റ്റുഡിയോ രംഗത്ത് സജീവമായിരുന്നു.വടക്കേ മലബാർ മേഖലയിൽ ആദ്യമായി വീഡിയോ ചിത്രീകരണത്തിന് തുടക്കം കുറിച്ചതും കൃഷ്ണരാജ് എന്ന ഫോട്ടോഗ്രാഫർ, മക്കളും മക്കളുടെ മക്കൾക്കും പുറമെ കുടുംബാംഗങ്ങളിൽപെട്ട അമ്പതിലധികം പേർ കേരളത്തിനകത്തും പുറത്തും ഗൾഫുനാടുകളിലുമായി സ്വന്തം സ്‌റുഡിയയോ ഉടമകളായിമാറിയതിന്റെ പിന്നിൽ ആർ കെ കൃഷ്ണരാജ് നിർവ്വഹിച്ച ശിക്ഷണവും പ്രോത്സാഹനവും ശ്രമവും ഏറെ വലുതാണെന്നും യോഗത്തിൽ വിലയിരുത്തുകയും അദ്ദേഹത്തെ പ്രത്യേകം പ്രശംസിക്കുകയുമുണ്ടായി.

ജില്ലാ പ്രസിഡണ്ട് സജീഷ് മണി, മേഖലാ പ്രസിഡണ്ട് മധു എൻ.കെ , സിക്രട്ടറി ബിനു, യൂണിറ്റ് പ്രസിഡണ്ട് ശശിധരൻ സിക്രട്ടറി സൂരജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP