Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കൊച്ചി: കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് (എംഒഎസ് സി) മെഡിക്കൽ മിഷൻ ആശുപത്രിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച (സെപ്റ്റംബർ 22) ഉച്ച കഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സുവർണ ജൂബിലിയോട് അനുബന്ധിച്ച് ആശുപത്രി നടത്തുന്ന 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ പരിപാടിയുടെ ഉദ്ഘാടനം ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ആദ്യ രോഗിക്ക് അനുമതിപത്രം നൽകികൊണ്ട് നിർവഹിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന 1000 സൗജന്യ തിമിര ശസ്ത്രക്രിയ പരിപാടി പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജൂബിലി പ്രോഗ്രാം ബ്രോഷർ ബെന്നി ബെഹനാൻ എംപിയും ഐക്കോണിക് കാർഡ് വി.പി. സജീന്ദ്രൻ എംഎൽഎയും പ്രകാശനം ചെയ്യുമെന്നും ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സുവർണ ജൂബിലിയോട് അനുബന്ധിച്ച് 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും 1000 സൗജന്യ തിമിര ശസ്ത്രക്രിയകൾക്കും പുറമേ ഒരു വർഷത്തിനിടെ 10,000 വിദ്യാർത്ഥികൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും നടത്തുന്നതാണ്. ഇത് കൂടാതെ അർബുദ ചികിത്സാ പരിപാടികൾ, പട്ടികവർഗ കോളനികളിൽ ആരോഗ്യപരിപാലന പരിപാടികൾ, മെഗാ മെഡിക്കൽ പ്രദർശനം, മെഡിക്കൽ കോൺഫറൻസുകൾ, ബോധവൽകരണ പരിപാടികൾ, തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയവയും ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. സുവർണ ജൂബിലി വർഷത്തിൽ ആശുപത്രിയിൽ ജനിക്കുന്ന തെരഞ്ഞെടുക്കുന്ന കുഞ്ഞുങ്ങൾക്കായി നടപ്പാക്കുന്ന നൂതന സംരംഭമാണ് ഐക്കോണിക് കാർഡ്.

1970 സെപ്റ്റംബർ 14-ന് 100 കിടക്കകളുമായി പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ ഇന്ന് 1100 കിടക്കകളും 34 ക്ലിനിക്കൽ, ക്ലിനിക്കൽ ഇതര വകുപ്പുകളും ഉണ്ട്. ആശുപത്രിയിൽ നിലവിൽ 200 ഡോക്ടർമാരും 1600 മറ്റ് ജീവനക്കാരും പ്രവർത്തിക്കുന്നു. ഈ കാലയളവിൽ അർഹരായ രോഗികൾക്ക് സൗജന്യ ചികിത്സയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും ആശുപത്രി നൽകിവരുന്നുണ്ട്. ഇതിന് പുറമേ ആറ് അനുബന്ധ കമ്മ്യൂണിറ്റി സെന്ററുകളിലൂടെ സൗജന്യ മെഡിക്കൽ സേവനവും നേത്രരോഗ പരിപാലനവും ലഹരി വിമുക്ത ചികിത്സകളും മെഡിക്കൽ ക്യാമ്പുകളും ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. എംഒഎസ്സി മെഡിക്കൽ മിഷൻ ആശുപത്രി സിഇഒ ജോയ് പി. ജേക്കബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, അഡ്‌മിനിസ്ട്രേറ്റിവ് ഡയറക്ടർ പ്രൊഫ. തോമസ് പി.വി, എച്ച് ആർ മാനേജർ അഡ്വ. ബിജോയ് കെ. തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP