Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിധ്വനി സെവൻസ് 2019' ഫുട്ബാൾ ടൂർണമെന്റിന്റെ അവസാന ഘട്ട മത്സരങ്ങൾ ആരംഭിച്ചു

പ്രതിധ്വനി സെവൻസ് 2019' ഫുട്ബാൾ ടൂർണമെന്റിന്റെ അവസാന ഘട്ട മത്സരങ്ങൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ' റാവിസ് പ്രതിധ്വനി സെവൻസ്' ഫുട്ബാൾ ടൂർണമെന്റിന്റെ അഞ്ചാം എഡിഷനിലെഅവസാന ഘട്ടം മത്സരങ്ങൾ ആരംഭിച്ചു. 63 ടീമുകൾ പങ്കെടുത്ത ആദ്യഘട്ടത്തിൽ നിന്ന് 17 ടീമുകൾ അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടി. മുൻവർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 15 ടീമുകൾ നേരിട്ട്അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു.

ചാമ്പ്യൻസ് ലീഗ് മാതൃകയിൽ സംഘടിപ്പിക്കുന്ന രണ്ടാംഘട്ടത്തിലെ ലീഗ് മത്സരങ്ങൾ സെപ്റ്റംബർ 21,22 തീയതികളിൽ ടെക്‌നോപാർക് ഗ്രൗണ്ടിൽ നടക്കും. ടെക്‌നോപാർക്കിലെ ശക്തരായ 32 ടീമുകളെ 8 ഗ്രൂപ്പുകളിൽ ആയിതിരിച്ചാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 28ന് പ്രീ ക്വാർട്ടർ, 29ന് ക്വാർട്ടർ, ഒക്ടോബർ 1 ന് സെമിഫൈനൽ എന്നിവ നടക്കും. ഒക്ടോബർ 3 ന് വൈകുന്നേരം 4 മണിക്കുള്ള ഫൈനലോട് കൂടി ടൂർണമെന്റ് അവസാനിക്കും.

70 ഐ ടി കമ്പനികളിൽ നിന്നുള്ള 78 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ മാറ്റുരക്കുന്ന ഈ ടൂർണമെന്റിൽ ഇൻഫോസിസ് (Infosys), യു എസ് ടി ഗ്ലോബൽ (UST Global) , അലയൻസ് (Allianz) , ഐ ബി എസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ (Quest Global), നിസ്സാൻ ഡിജിറ്റൽ (Nissan Digital), ടിസിഎസ് (TCS), ആർ ആർ ഡോണേലി ( RR Donnelly), ആർ എം ഇ എസ് ഐ (RMESI), ഇൻവെസ്റ്റ് നെറ്റ് (Envestnet) , ഇ & വൈ ( E&Y), സൺടെക് (Suntec), എച് & ആർ ബ്ലോക്ക് (H & R Block), പിറ്റ് സൊല്യൂഷൻസ് (PIT Solutions) അടക്കമുള്ള പ്രമുഖ കമ്പനികളുടെ ടീമുകൾ പങ്കെടുക്കുന്നു. ജൂലൈ 25, ബുധനാഴ്‌ച്ച വൈകുന്നേരം5 മണിക്ക് ഐ ടി ജീവനക്കാരും തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരും തമ്മിലുള്ള ഉത്ഘാടനപ്രദർശന മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിച്ചത്.

ഇതിനോടൊപ്പം വനിതകൾക്കായി 18 ടീമുകൾ ഉൾപ്പെടുന്ന 5s ടൂർണമെന്റും നടന്നു വരുന്നു. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ വനിതകൾക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും നടത്തുന്നതാണ്.ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് പുരസ്‌ക്കാരം നൽകുന്നു. റാവിസ് (Raviz) നൽകുന്ന സമ്മാനത്തോടൊപ്പം സഞ്ചിബാഗ്സ് (Sanchi Bags), ഹൈവ് (Hyve), മൈഹോംലികേക്ക് (My Homely Cakes) എന്നിവർ സമ്മാനങ്ങളും ലഭിക്കുന്നതാണ്.

മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിട്ടുണ്ട്. റാവിസ് (Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി നടത്തുന്ന ലക്കി ഡിപ് വിജയിക്കു ലഭിക്കുന്ന സമ്മാനം.

കൂടുതൽ വിവരങ്ങൾക്കായി
ജനറൽ കൺവീനർ - ഹാഗിന് ഹരിദാസ് -(9562613583) ,
റിനു എലിസബത്ത് - 94001 76721 (വനിതകൾ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP