Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൂസ്റ്റണിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം; തെക്കുകിഴക്കൻ ടെക്‌സസിൽ നിർത്താതെ മഴ പെയ്യുന്നതോടെ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ; 'ഹൗഡി മോദി' പരിപാടിയെ ബാധിക്കില്ലെന്ന് സംഘാടകർ

ഹൂസ്റ്റണിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം; തെക്കുകിഴക്കൻ ടെക്‌സസിൽ നിർത്താതെ മഴ പെയ്യുന്നതോടെ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ; 'ഹൗഡി മോദി' പരിപാടിയെ ബാധിക്കില്ലെന്ന് സംഘാടകർ

മറുനാടൻ മലയാളി ബ്യൂറോ

ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ മുതൽ ടെക്‌സസിൽ നിർത്താതെ മഴ പെയ്യുകയാണ്. ഇതോടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സാഹചര്യം മോശമായതിനെ തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. തെക്കുകിഴക്കൻ ടെക്‌സസിലാണ് ശക്തമായ മഴയുണ്ടായത്. പലയിടത്തും വൈദ്യുതി മുടങ്ങിയതോടെ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനും സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 'ഹൗഡി മോദി' പരിപാടിക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് പ്രദേശത്ത് കനത്ത മഴയുണ്ടായത്. എന്നാൽ മഴയും കാറ്റും പരിപാടിയെ ബാധിച്ചിട്ടില്ലെന്നും ഒരുക്കങ്ങളെല്ലാം നന്നായി തന്നെ നടക്കുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു. 1500 സന്നദ്ധപ്രവർത്തകരാണ് പരിപാടിയുടെ വൻവിജയത്തിനായി പിന്നണിയിൽ പ്രവർത്തിക്കുന്നത്. യുഎസിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 'ഹൗ ഡു യു ഡു' എന്നതിന് 'ഹൗഡി' എന്നാണ് പ്രയോഗിക്കുന്നത്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് 'ഹൗഡി മോദി'എന്ന പേര് പരിപാടിക്ക് നൽകിയത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മോദിക്കൊപ്പം വേദി പങ്കിടുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പൊതുവേദിയിൽ പ്രസംഗിക്കുന്നത് ഇതാദ്യമായാണ്. പ്രമുഖ യുഎസ് നേതാക്കളും പരിപാടിക്കെത്തും. യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുൾസി ഗബ്ബാർഡ് 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ പരിപാടിക്ക് എത്താനാകില്ലെന്നും ഇതിൽ ഖേദം അറിയിക്കുന്നുവെന്നും അവർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ അരലക്ഷം ഇന്ത്യക്കാരാണ് പേരു രജിസ്റ്റർ ചെയ്തത്. 8000 പേർ രജിസ്റ്റേഷനായി കാത്തിരിക്കുന്നു. ഹൗഡി മോദിയിൽ ചില പ്രഖ്യാപനങ്ങൾ നടത്തുമെന്ന് കാലിഫോർണിയയിൽ ട്രംപ് പറഞ്ഞതോടെ ഇന്ത്യൻ സമൂഹം വൻ പ്രതീക്ഷയിലാണ്.

2014 ൽ അധികാരമേറ്റ ശേഷം നരേന്ദ്ര മോദി അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൂസ്റ്റണിലേത്. 2014 ൽ ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിലും 2016 ൽ സിലിക്കൺ വാലിയിലുമാണ് ഇതിനു മുൻപ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികൾ. ഇന്നു രാത്രിയാണ് ഏഴു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിക്കുക. 24 ന് മോദിട്രംപ് കൂടിക്കാഴ്ച നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP