Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൽമുട്ട് വേദനക്ക് ചികിത്സ തേടിയപ്പോൾ ഡോക്ടർ നൽകിയത് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ; ശേഷം ഇൻഫക്ഷൻ വന്നു മുട്ട് പഴുത്തിട്ടും ഗൗനിക്കാതെ മരുന്നെഴുതി തുടർചികിത്സ; മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം; പഴുപ്പ് നീക്കാൻ വേണ്ടി വന്നത് രണ്ടു ആശുപത്രികളിലെ സർജറികൾ; ചെലവായത് അഞ്ച് ലക്ഷത്തിലധികം രൂപ; പയ്യാവൂർ കാരിത്താസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ ക്രിമിനൽ കേസുമായി ലൂസി മാത്യുവിന്റെ കുടുംബം; ആരോപണങ്ങൾ നിഷേധിച്ച് കാരിത്താസും

കാൽമുട്ട് വേദനക്ക് ചികിത്സ തേടിയപ്പോൾ ഡോക്ടർ നൽകിയത് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ; ശേഷം ഇൻഫക്ഷൻ വന്നു മുട്ട് പഴുത്തിട്ടും ഗൗനിക്കാതെ മരുന്നെഴുതി തുടർചികിത്സ; മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം; പഴുപ്പ് നീക്കാൻ വേണ്ടി വന്നത് രണ്ടു ആശുപത്രികളിലെ സർജറികൾ; ചെലവായത് അഞ്ച് ലക്ഷത്തിലധികം രൂപ; പയ്യാവൂർ കാരിത്താസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ ക്രിമിനൽ കേസുമായി ലൂസി മാത്യുവിന്റെ കുടുംബം; ആരോപണങ്ങൾ നിഷേധിച്ച് കാരിത്താസും

എം മനോജ് കുമാർ

കണ്ണൂർ: വേണ്ടത്ര പരിശോധനകൾ നടത്താതെ കാൽമുട്ടിൽ സ്റ്റിറോയ്ഡ് കുത്തിവെച്ച് രോഗിയെ രോഗക്കിടക്കയിൽ ആക്കിയ ഡോക്ടർക്കും ആശുപത്രിക്കും എതിരെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ പരാതി. പയ്യാവൂർ കാരിത്താസ് മേഴ്‌സി ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദൻ ഡോക്ടർ സന സുരേഷിന് എതിരെയാണ് പരാതി. കണ്ണൂർ ചെമ്പേരിയിലെ രഞ്ജൻ മാത്യുവാണ് തന്റെ അമ്മയായ ലൂസി മാത്യുവിനെ രോഗക്കിടക്കയിൽ ആക്കിയ ഡോക്ടർ സന സുരേഷിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തത്. പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. രഞ്ജൻ മാത്യുവിനോട് കോടതിയിൽ വന്നു മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മുട്ട് വേദന വന്നപ്പോൾ ഷുഗർ പേഷ്യന്റ് എന്ന് ഓർക്കാതെ സ്റ്റിറോയ്ഡ് കുത്തിവെച്ച് അമ്മയെ രോഗക്കിടക്കയിലാക്കി എന്നാണ് രഞ്ജൻ മാത്യു ഫയൽ ചെയ്ത പരാതിയിൽ പറയുന്നത്. സ്റ്റിറോയ്ഡ് കാരണമുള്ള ഇൻഫക്ഷൻ വന്നപ്പോൾ കാൽമുട്ടിൽ പഴുപ്പ് വന്നു. ഈ പഴുപ്പ് സ്‌പ്രെഡ് ആയി. ഈ പഴുപ്പ് കളയാൻ രണ്ടു ആശുപത്രിയിൽ അമ്മയെ പ്രവേശിപ്പിച്ചു.മംഗലാപുരം തേജസ്വിനി ആശുപത്രിയിലും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും അമ്മയെ പ്രവേശിപ്പിക്കേണ്ടി വന്നു. രണ്ടു സർജറികൾ നടത്തി. കാരിത്താസ് ആശുപത്രിയിൽ പോയി സ്റ്റിറോയ്ഡ് കുത്തിവെച്ച അന്ന് മുതൽ അമ്മ കിടപ്പിലാണ്. ഇനിയും മാസങ്ങൾ അമ്മ ബെഡ്‌റെസ്റ്റിൽ തുടരേണ്ടി വരും. അഞ്ചു ലക്ഷത്തിലധികം രൂപ ഇതുവരെ ചികിത്സയ്ക്ക് വേണ്ടി ചെലവായി. ഡോക്ടറുടെ അശ്രദ്ധ കാരണമാണ് ഇങ്ങിനെ സംഭവിച്ചത്. അതിനാൽ ഡോക്ടർക്കെതിരെ ക്രിമിനൽനിയമപ്രകാരം നടപടികൾ കൈക്കൊള്ളണം. പയ്യാവൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പരാതിയിൽ നടപടികൾ വന്നില്ല. അതിനാലാണ് കോടതിയിൽ നേരിട്ട് സമീപിക്കുകയാണ്-പരാതിയിൽ പറയുന്നു.

കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗിയാണ് ലൂസി മാത്യു. രോഗിയുടെ ഫയൽ ആശുപത്രിയിൽ ഉള്ളതാണ്. ഷുഗർ ഉള്ളപ്പോൾ സ്റ്റിറോയ്ഡ് മുട്ടിൽ കുത്തിവയ്ക്കാറില്ല. കുത്തിവച്ചാൽ ഇൻഫക്ഷൻ വരും. ഇത് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഡോക്ടർ സ്റ്റിറോയ്ഡ് കുത്തിവയ്ക്കുകയായിരുന്നു. വേദന തുടർന്നപ്പോൾ ഞങ്ങൾ നടത്തിയ പരിശോധനയിലാണ് സ്റ്റിറോയ്ഡ് കുത്തിവെച്ച കാര്യം മനസിലാക്കുന്നത്. അപ്പോഴേക്കും കാൽ മുട്ടിലെ പഴുപ്പ് സ്‌പ്രെഡ് ചെയ്തിരുന്നു. രണ്ടു സർജറികൾ അമ്മയ്ക്ക് കാൽ മുട്ടിൽ നടത്തി.

മംഗലാപുരത്ത് തേജസ്വിനി ആശുപത്രിയിൽ ഇതിനായി അമ്മയെ പ്രവേശിപ്പിക്കേണ്ടി വന്നു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാം കാരിത്താസ് ആശുപത്രിയിലെ ഈ ഡോക്ടർ കാരണമാണ്. ഇങ്ങനെ ഗുരുതരമായ ആക്ഷേപമാണ് പരാതിയിൽ ഉന്നയിക്കപ്പെടുന്നത്. പക്ഷെ ഈ പരാതിക്കാധാരമായ കാര്യങ്ങൾ മറുനാടനോട് കാരിത്താസ് ആശുപത്രി വൃത്തങ്ങൾ നിഷേധിച്ചു. ഷുഗർ പേഷ്യന്റ് ആണ് നിലവിൽ ലൂസി മാത്യു. ഷുഗർ കുറഞ്ഞു കഴിഞ്ഞപ്പോഴാണ് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ നൽകിയത്. ഇവർ പരാതിയിൽ പറയുന്ന രീതിയിൽ കെനാകോട്ട്-A 40 അല്ല നൽകിയത്. ട്രൈക്കോട്ട് എന്ന ഇഞ്ചക്ഷൻ ആണ് നൽകിയത്. പിന്നെ എന്ത് സംഭവിച്ചു എന്ന് അറിയില്ല. ഷുഗർ ഉള്ളതുകൊണ്ട് ആദ്യം ജനറൽ മെഡിസിനിൽ എഴുതി. അവിടെ കാണിച്ച് ഷുഗർ കുറഞ്ഞ ശേഷമാണ് കുത്തിവയ്‌പ്പ് നടത്തിയത്.

കാരിത്താസിൽ ചികിത്സ തേടി; രോഗക്കിടക്കയിലായി

കഴിഞ്ഞ ജൂൺ അവസാനമാണ് കാൽ മുട്ട് വേദന മാറാൻ കരിത്താസിൽ ലൂസി മാത്യുവുമായി മകൻ രഞ്ജൻ മാത്യു എത്തുന്നത്. ആശുപത്രിയിൽ സ്ഥിരമായി പോകുന്നതിനാൽ ലൂസി മാത്യുവിന്റെ ഫയൽ ആശുപത്രിയിലുണ്ട്. ഷുഗർ ഉള്ളയാളാണ് ലൂസി മാത്യു. ടോക്കൺ വാങ്ങി അസ്ഥിരോഗ വിദഗ്ദനായ ഡോക്ടർ സന സുരേഷിനെ കാണിച്ചു. ലൂസി മാത്യുവിനു ഷുഗർ ഉള്ള കാര്യം ഡോക്ടർക്ക് അറിയാവുന്നതാണ്. എക്‌സ്‌റെ എടുക്കാൻ പറഞ്ഞു. മരുന്നുകളും നൽകി. ഒരാഴ്ച കഴിഞ്ഞിട്ടും കുറവ് കണ്ടില്ല. അതിനാൽ ഓഗസ്റ്റ് മാസം ആദ്യം വീണ്ടും ഡോക്ടറെ കണ്ടു. തുടർന്ന് ഡോക്ടർ നൽകിയത് കെനാകോട്ട്-A 40 എന്ന സ്റ്റിറോയ്ഡ് ആണ്. ഇത് അമ്മയുടെ മുട്ടിൽ കുത്തിവയ്ക്കുകയാണ് ചെയ്തത്. ഷുഗർ ഉണ്ട് എന്ന കാര്യം ഡോക്ടർ കാര്യമാക്കിയില്ല. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വേദന അസഹ്യമായി. വീണ്ടും ഡോക്ടർ മരുന്നുകൾ തന്നു. കാൽമുട്ട് നീര് വന്നു വീർക്കുകയും വേദന അസഹ്യമാവുകയും ചെയ്തപ്പോൾ തളിപ്പറമ്പിലെ വിറ്റൽദാസ് പൈ എന്ന ഡോക്ടറെ കാണിച്ചു. കെനാകോട്ട്-A 40 ആകാം കാരണം. ഉടനടി മംഗലാപുരത്ത് തേജസ്വിനി ആശുപത്രിയിൽ എത്തിക്കാൻ പറയുകയും ചെയ്തു. അവിടെ അഡ്‌മിറ്റ് ആയി. തുടർന്ന് പഴുപ്പ് നീക്കാൻ കാൽമുട്ട് തുറന്നു ശസ്ത്രക്രിയ നടത്തി. തുടർന്ന് വീട്ടിലേക്ക് മടങ്ങി. പക്ഷെ വീണ്ടും അണുബാധ വന്നു. പഴുപ്പ് നീക്കാൻ വീണ്ടും സർജറി വേണ്ടി വന്നു.അപ്പോൾ ഞങ്ങൾ കണ്ണൂർ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ അമ്മയെ പ്രവേശിപ്പിച്ചു. വീണ്ടും ശസ്ത്രകിയ നടത്തി. അമ്മ ഇപ്പോൾ കിടപ്പിലാണ്. ഈ കിടപ്പ് ഇനിയും വേണ്ടിവരും.

കാരിത്താസ് മേഴ്‌സി ആശുപത്രിയിലെ ഡോക്ടർ സന സുരേഷ് കാരണമാണ് അമ്മയ്ക്ക് ഇത്തരം ദുരനുഭവം വന്നത്. പ്രഷർ, ഷുഗർ കൊളസ്‌ട്രോൾ ഉള്ളവർക്ക് ഒരിക്കലും കൊടുക്കാൻ പാടില്ലാത്ത കെനാകോട്ട്-A 40 കൊടുത്തത് കാരണമാണ് ഈ ദുരിതം വന്നത്. ഇത് അമ്മയുടെ ജീവന് ഭീഷണിയാണ് എന്ന കാര്യം ഡോക്ടർക്ക് അറിയാവുന്നതാണ്. അമ്മ കിടപ്പിലായതിനു പുറമേ ഞങ്ങൾക്ക് 5 ലക്ഷത്തോളം രൂപ ഇതുവരെ ചികിത്സയ്ക്ക് ചെലവാകുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം 337, 338 വകുപ്പുകൾ പ്രകാരം ഇത് ശിക്ഷാർഹമാണ്. ഡോക്ടർക്ക് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് ആക്റ്റ് പ്രകാരം ചികിത്സ നടത്താൻ അനുമതിയില്ലാ എന്ന് മനസിലാക്കാനും കഴിഞ്ഞു. പയ്യാവൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനോ മേൽ നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ല. അതിനാൽ [പരാതിയിൽ മേൽ നടപടികൾ സ്വീകരിക്കണം-ഇതാണ് രഞ്ജൻ മാത്യു നൽകിയ പരാതിയിൽ പറയുന്നത്.

ഭർതൃമാതാവിന് വന്ന ദുരനുഭവത്തെക്കുറിച്ച് മറുനാടനോട് നോമിയ പറയുന്നത് ഇങ്ങനെ:

കാൽ മുട്ടിനു വേദനയുള്ള ആളാണ് അമ്മ. മുട്ടിനു തേയ്മാനം വന്നതിനാൽ കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സ നടത്തുന്നുണ്ട്. അവിടെ നിന്ന് രണ്ടാഴ്ചയ്ക്ക് ഉള്ള മരുന്നുകൾ നൽകിയിരുന്നു. പക്ഷെ വേദന കൂടിയപ്പോൾ അടുത്തുള്ള ആശുപത്രി എന്ന നിലയിൽ പയ്യാവൂർ കാരിത്താസ് മേഴ്‌സി ആശുപത്രിയിൽ ചെന്നു. അംഗീകൃത ഡോക്ടർ അല്ല പരിശോധിച്ചത്. ഡോക്ടർ ചെയ്തത് ആശുപത്രിക്ക് വേണ്ടി 2500 രൂപയുടെ ഇഞ്ചക്ഷൻ ചെലവാക്കുക എന്ന കൃത്യമാണ്. രോഗിയുടെ ജീവന് ഡോക്ടർ ഒരു വിലയും കൽപ്പിച്ചില്ല. ഷുഗർ ഉള്ള അമ്മയ്ക്ക് കെനാകോട്ട്-A 40 ഡോക്ടർ മുട്ടിനു കുത്തിവെച്ചു. രേഖകൾ പരിശോധിച്ചപ്പോഴാണ് ഞങ്ങൾ അത് മനസിലാക്കിയത്. ആശുപത്രിക്ക് വന്നത് 2500 രൂപ. ഞങ്ങളുടെ അമ്മയെ ഡോക്ടർ രോഗിക്കിടക്കയിലാക്കി.ഞങ്ങൾക്ക് പത്ത് ലക്ഷത്തോളം രൂപയും നഷ്ടമാക്കി. പണം പോയാലും ശരി.അമ്മയുടെ കാര്യമോ. അമ്മ കിടക്കയിലാണ്. ഇനിയും മാസങ്ങൾ തന്നെ കിടക്കയിൽ കഴിയണം. എന്നാലോ നടക്കാൻ കഴിയുമോ എന്ന് സംശയവുമാണ്.

വീടിലും പറമ്പിലും ഓടി നടക്കുന്ന ആളായിരുന്നു അമ്മ. പറമ്പിലെ പണികൾ എല്ലാം അമ്മ ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. ജോലിക്കാരെക്കൊണ്ട് എല്ലാ പണികളും ചെയ്യിക്കുകയും ചെയ്യുമായിരുന്നു. മുട്ട് വേദന അമ്മയ്ക്ക് ഉള്ളതാണ്. പക്ഷെ കാരിത്താസ് ചെയ്തത് അമ്മയുടെ സജീവ ജീവിതത്തിനു അന്ത്യം കുറിക്കുകകൂടിയാണ്. ഷുഗർ ചെക്ക് ചെയ്യാതെ ഒന്നും ടെസ്റ്റ് ചെയ്യാതെ കാര്യങ്ങൾ പരിശോധിക്കാതെ ലാഘവത്തോടെ ഡോക്ടർ സ്റ്റിറോയ്ഡ് കുത്തിവെച്ചു. ഷുഗർ ഉള്ളപ്പോൾ സ്റ്റിറോയ്ഡ് കൊടുക്കാൻ കഴിയില്ല. ഷുഗർ ഉള്ളപ്പോൾ കൊടുത്തപ്പോൾ ഇൻഫക്ഷൻ ആയി. മുട്ട് പഴുത്തു. അമ്മ കിടപ്പിലായി. എഴുന്നേൽക്കാൻ പോലും കഴിയാതെ. മംഗലാപുരം തേജസ്വിനി ആശുപത്രിയിൽ അമ്മയെ എത്തിക്കേണ്ടി വന്നു.

മംഗലപുരം തേജസ്വിനിയിൽ കൊണ്ടുപോയി സർജറി ചെയ്താണ് പഴുപ്പ് മാറ്റിയത്. പഴുപ്പ് സ്‌പ്രെഡ് ആയി. ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തി. രണ്ടു തവണ മുട്ടിൽ സർജറി വേണ്ടി വന്നു. ഇപ്പോൾ രണ്ടാം മാസമാണ് തെറ്റായി നൽകിയ ഒരു ഇൻജക്ഷന്റെ പേരിൽ കിടക്കയിൽ കഴിയേണ്ടി വന്നിരിക്കുന്നത്.ഇനിയും മൂന്നു മാസം കിടക്കണം. ക്രിമിനൽ കേസ് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. മെഡിക്കൽ നെഗ്ലിജൻസ് ആണ് അമ്മ കിടക്കയിലായതിന് പിന്നിൽ. ഷുഗർ ഉള്ളപ്പോൾ സ്റ്റിറോയ്ഡ് കുത്തിവയ്ക്കാൻ പാടില്ല എന്ന് ഇവർ ഓർത്തിരുന്നെങ്കിൽ അമ്മ കിടക്കയിൽ ആകുമായിരുന്നില്ല. വേദനയ്ക്ക് ഒരു ഇൻജക്ഷൻ എടുക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. സ്റ്റിറോയ്ഡ് ആണ് കുത്തിവയ്ക്കുന്നത് എന്ന് പിന്നീടാണ് അറിഞ്ഞത്. സാധാരണ മെഡിക്കൽ നെഗ്ലിജൻസിൽ പരാതി വരുമ്പോൾ ഐഎംഎ അഭിഭാഷകനാണ് ഹാജരാകുക. എന്നാൽ ഇവിടെ ഒരു സാധാരണ അഭിഭാഷകനാണ് ഹാജരായത്. കേരളത്തിൽ വർക്ക് ചെയ്യണമെങ്കിൽ ആവശ്യമുള്ള ടിസിഎംസി രജിസ്‌ട്രേഷൻ ഈ ഡോക്ടർക്കില്ല. അതുകൊണ്ടാണ് ഐഎംഎ അഭിഭാഷകൻ ഹാജരാകാതിരുന്നത്.

കാരിത്താസ് ആശുപത്രി മറുനാടന് നൽകിയ വിശദീകരണം ഇങ്ങനെ:

ഷുഗർ പേഷ്യന്റ് ആണ് നിലവിൽ ലൂസി മാത്യു. ഷുഗർ കുറഞ്ഞു കഴിഞ്ഞപ്പോഴാണ് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ നൽകിയത്. ട്രൈക്കോട്ട് എന്ന ഇൻഞ്ചക്ഷൻ ആണ് നൽകിയത്. ഇവർ പരാതിയിൽ പറയുന്ന രീതിയിൽ കെനാകോട്ട്-A 40 അല്ല നൽകിയത്. ഷുഗർ ലെവൽ ഉയർന്നത് കാരണം ആദ്യം അവരോടു ജനറൽ മെഡിസിനിൽ കാണിക്കാൻ പറഞ്ഞു. അതിനു ശേഷം ഷുഗർ ലെവൽ കുറഞ്ഞു കഴിഞ്ഞു മാത്രമാണ് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ നൽകിയത്. വേദന തുടരുന്നു എന്ന് പറഞ്ഞപ്പോൾ ഇവരെ ചികിത്സിച്ച ഡോക്ടർ സന സുരേഷ് വേദനയ്ക്ക് ഉള്ള മരുന്ന് തുടരാൻ ആവശ്യപ്പെട്ടിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്ന് അറിയില്ല.. സന സുരേഷിന് കർണാടക മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ട്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് ആക്റ്റ് പ്രകാരം ചികിത്സ നടത്താനുള്ള അനുമതിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ അനുമതി ലഭിച്ചിട്ടില്ല. ഉടൻ ലഭിക്കും. ഞങ്ങൾക്ക് വക്കീൽ നോട്ടീസ് വന്നിട്ടുണ്ട്. അതിനു മറുപടിയും നൽകിയിട്ടുണ്ട്-ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP