Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത തിരഞ്ഞെടുപ്പ് ഗാനങ്ങൾ മുഴക്കി ഉച്ചഭാഷിണികൾ; ഒന്നിനു പുറകെ ഒന്നായി പ്രചരണവാഹനങ്ങൾ; വോട്ടുറപ്പിക്കാൻ അവസാന വട്ടവും നെട്ടോട്ടമോടി പ്രവർത്തകർ; ചൂടിലും ജനങ്ങളെ പ്രചരണത്തിലേക്ക് അടുപ്പിച്ച് ചാക്യാരിന്റെ വക കൂത്തും; പ്രവർത്തകർക്ക് കൈകൊടുത്തും ജനങ്ങളോട് കുശലാന്വേഷണം നടത്തിയും റാലികളിൽ ചുറുചുറുക്കോടെ ജോസ് ടോമും; യൂഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ ആശങ്കയെന്തിനെന്ന് ചോദ്യവും; പാലയിൽ ജോസ് ടോമിനൊപ്പം മറുനാടൻ പ്രതിനിധിയും

സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത തിരഞ്ഞെടുപ്പ് ഗാനങ്ങൾ മുഴക്കി ഉച്ചഭാഷിണികൾ; ഒന്നിനു പുറകെ ഒന്നായി പ്രചരണവാഹനങ്ങൾ; വോട്ടുറപ്പിക്കാൻ അവസാന വട്ടവും നെട്ടോട്ടമോടി പ്രവർത്തകർ; ചൂടിലും ജനങ്ങളെ പ്രചരണത്തിലേക്ക് അടുപ്പിച്ച് ചാക്യാരിന്റെ വക കൂത്തും; പ്രവർത്തകർക്ക് കൈകൊടുത്തും ജനങ്ങളോട് കുശലാന്വേഷണം നടത്തിയും റാലികളിൽ ചുറുചുറുക്കോടെ ജോസ് ടോമും;  യൂഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ ആശങ്കയെന്തിനെന്ന് ചോദ്യവും; പാലയിൽ ജോസ് ടോമിനൊപ്പം മറുനാടൻ പ്രതിനിധിയും

പ്രകാശ് ചന്ദ്രശേഖർ

പാലാ: രാവിലെ 9 മണിയോടെ പാലപൊൻകുന്നം പാതയിലെ പൈയ്കയിൽ നിന്നും 3 കിലോമീറ്ററോളം അകലെ എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെടുന്ന തോണിപ്പാറ ജംഗ്ഷനിൽ എത്തുമ്പോൾ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു യൂ ഡി എഫ് പ്രവർത്തകർ.കൊടി -തോരണങ്ങൾ കെട്ടിതീരുന്നതെയുള്ളു. പ്രചാരണവാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി പാതയോരത്ത് വിശ്രമിക്കുന്നു.സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത് തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഉച്ചഭാഷിണിയിൽ മുഴങ്ങുന്നുണ്ട്.പാതയിൽ നിന്നും അൽപ്പം ദൂരെ ഗുണ്ടുകൾ ഉൾപ്പെടുത്തി മാലപ്പടക്കം മരത്തിന്റെ ചില്ലയിൽ കെട്ടിത്തൂക്കിയിട്ടിരുന്നു.

യൂത്ത് ഫ്രണ്ട് നേതാവ് സാജൻ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകി ഓടിനടക്കുന്നതും കാണാമായിരുന്നു.ഏതാനും മിനിട്ടുകൾ പിന്നിട്ടപ്പോൾ മോൻസ് ജോസഫ് എം എൽ എ ഇവിടേയ്ക്കെത്തി. ഓടിക്കൂടിയ പ്രവർത്തകരോട് കാറിൽ നിന്നിറങ്ങാതെ തന്നെ എം എൽ എ പ്രവർത്തന പുരോഗതിയെക്കുറിച്ചാരാഞ്ഞു.പിന്നാലെ .മല്ലികശ്ശേരിയിൽക്കാണാമെന്നറിയിച്ച് മിനിട്ടുകൾക്കുള്ളിൽ മടക്കം.പിന്നാലെ എത്തിയ വാഹനത്തിൽ നിന്നും ചാക്യാർകൂത്ത് കലാസംഘം ഇറങ്ങിയതോടെ അവിടെയും ഇവിടെയും നിന്നിരുന്ന പ്രവർത്തകർ പാരയോരത്തെ വെറ്റിങ്ഷെഡിന് സമീപത്തേയ്ക്ക് ഒത്തുകൂടി.

നിമിഷങ്ങൾക്കുള്ളിൽ ചാക്യാർ പ്രകടനം ആരംഭിച്ചതോടെ രംഗം കൊഴുത്തു.സ്ഥാനാർത്ഥി ജോസ് ടോമിന്റെ ഗുണഗണങ്ങളും കെ എം മാണിയുമായുള്ള അടുപ്പവും എതിർസ്ഥാനാർത്ഥിയുടെ പോരായ്മയുമെല്ലാം ഉൾപ്പെടുത്തി, ആക്ഷേപ ഹാസ്യം വാരിവിതറിയുള്ള കൂത്തവതരണം പ്രവർത്തകരുടെ മുഴിപ്പകറ്റി. രാവിലെ 8നായിരുന്നു ഇവിടെ സ്വീകരണ പരിപാടി നിശ്ചയിച്ചിരുന്നത്.ഏകദേശം 10-15 മിനിട്ട് കടന്നുപോയതതോടെ ചാക്യാർ അടുത്ത കേന്ദ്രമായ മല്ലികശ്ശേരിയിലേയ്ക്ക് യാത്രയായി.പിന്നാലെ സ്ഥാർത്ഥി അഡ്വ.ജോസ് ടോം പ്രവർത്തകർക്കിടയിലേയ്ക്ക് കടന്നുവന്നു.പ്രവർത്തകരുമായി അൽപസമയം വിവരശേഖരണം. ഇതിനിടയിൽ പ്രവർത്തകരിൽ ഒരാൾ മാലപ്പടക്കത്തിന് തീകൊളുത്തി.

ഈ സമയമായപ്പോഴേയ്ക്കും നിരവധി യുവാക്കൾ ബൈക്കുകളിൽ ഇവിടേയ്ക്കെത്തി.അവരും ചേർന്നതോടെ ചെറിയ റോഡ് ജനസാഗരമായ പ്രതീതി.ഏറെ പണിപ്പെട്ടാണ് ഈ സമയം ഇതുവഴി വാഹനങ്ങൾ കടന്നുപോയിരുന്നത്.ആമുഖ പ്രാസംഗീകൻ ഏതാനും വാക്കുകളിൽ പര്യടനപരിപാടിയെക്കുറിച്ച് വിശദീകരിച്ചു.തുടർന്ന് മൈക്ക് സ്ഥാനാർത്ഥിക്ക് കൈമാറി.കോട്ടയം ഡിസിസി ഓഫീസിൽ വച്ച് കേരളത്തിലെ യൂ ഡി എഫ് നേതൃത്വം ഒന്നായിട്ടാണ് എന്നേ സ്ഥാനാർത്ഥിയാക്കിയത്.അന്നുമുതൽ പ്രചാരണ രംഗത്ത് നിങ്ങൾ സജീവമാണ്.അതിന് നന്ദി അറിക്കുന്നു.ബാലറ്റ് മിഷ്യനിൽ 7-ാമത് ആയിട്ടാണ് കൈതച്ചക്ക ചിഹ്നം ഉൾക്കൊള്ളിച്ചിട്ടുള്ളത്.എന്നേ ശ്രവിക്കുന്നവർ കൈതച്ചക്ക ചിഹ്നത്തിൽ വിരലമർത്തി വിജയിപ്പിക്കയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

വാക്കുകൾ ചുരിക്കി ,പ്രവർത്തകർക്ക് കൈകൊടുത്ത് ചുറുറുക്കോടെ ജോസ് ടോം പ്രചാരണവാഹനത്തിലേയ്ക്ക്. അടുത്ത സ്വീകരണം ഏകദ്ദേശം മൂന്ന് കിലോമീറ്ററോളം അകശേരിയിലായിരുന്നു.മുന്നിൽ ബൈക്ക് റാലി.പിന്നിൽ തുറന്ന പ്രചാരണവാഹനത്തിൽ സ്ഥാനാർത്ഥി.ഈ യാത്രയിലാണ് ജോസ് ടോം മറുനാടൻ ടിവിയോട് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കിട്ടത്.മാണി സാറിന്റെ പിൻഗാമിയായി... യൂഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ വിജയത്തെക്കുറിച്ച് യാതൊരുവിധ ആശങ്കയുമില്ല. നൂറ് ശതമാനവും യൂഡിഎഫ് പാലായിൽ വിജയിക്കും.അദ്ദേഹം അറിയിച്ചു.ഈ തിരഞ്ഞെടുപ്പിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയെന്നുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോൾ ഞാനൊന്നും പറയുന്നില്ലന്നും അതൊക്കെ ചർച്ചചെയ്യപ്പെടുന്നുണ്ടെന്നും യൂഡി എഫ് നേതൃത്വം വേണ്ട സമയത്ത് പ്രതികരിക്കുമെന്നുമായിരുന്നു സ്ഥാനാർത്ഥിയുടെ മറുപടി.

മല്ലികശ്ശേരിയിലെത്തുമ്പോൾ 10 മണികഴിഞ്ഞിരുന്നു.തോണിപ്പാറയെ അപേക്ഷിച്ച് കുറച്ചുകൂടി ആൾക്കുട്ടവും പ്രവർത്തകരും ഇവിടെ കൂടിയിരുന്നു.വാഹനത്തിൽ തയ്യാറാക്കിയിരുന്ന സ്റ്റേജിലാണ് ഇവിടെ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്.സ്വാഗത പ്രസംഗം ഏതാണ്ട് സമാപിച്ച സമയത്താണ് സ്ഥാനാർത്ഥി ഇവിടെ എത്തിയത്.തുടർന്ന് കവലയിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി കൈപിച്ച് കുലുക്കിയും അടുപ്പക്കാരെ വാരിപ്പുണർന്നും വോട്ടുതേടി.ഈ സമയം ഇതുവഴിയെത്തിയ ബസ്സിലെയും മറ്റ് വാഹനങ്ങളിലെയും യാത്രക്കാരെ കൈവിശിക്കാണിച്ച് കണ്ടുവെന്ന് ബോദ്ധ്യപ്പെടുത്തി.ഈ സമയം മോൻസ് ജോസഫ് എം എൽ എ സമ്മേളനത്തിന്റെ ഉൽഘാട പ്രസംഗം ആരംഭിച്ചിരുന്നു. 



ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ചും ഭരണപരാജയത്തെക്കുറിച്ചും ചുരുങ്ങിയവാക്കുകളിൽ വിവരിച്ചും അഡ്വ.ജോസ് ടോമിന് കൈതച്ചക്ക ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചും മിനിട്ടുകൾക്കുള്ളിൽ എം എൽ എ പ്രസംഗം ചുരുക്കി.പിന്നീട് സ്ഥാനാർത്ഥിയുടെ ഊഴം.ഇവിടെയും തോണിപ്പാറയിലെ പ്രസംഗത്തിന്റെ തനിയാവർത്തനം.ആകെ 10 മിനിട്ട് .പിന്നാലെ നേതാക്കൾ വേദിവിട്ടു.ജോസ് ടോം വീണ്ടും പ്രചാരണവാഹനത്തിലേയ്ക്ക്.അടുത്ത സ്വീകരണം പാമ്പൊലീയിലായിരുന്നു.മൊത്തം 27 കേന്ദ്രങ്ങളിലാണ് എലിക്കളം പഞ്ചായത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്.ഇത് പൂർത്തിയായപ്പോൾ 2 മണിയോടടുത്തിരുന്നു.

തുടർന്ന് ഉച്ച ഭക്ഷണത്തിന് ശേഷം ജന്മനാട് ഉൾക്കൊള്ളുന്ന മീനച്ചിൽ പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.സ്വീകരണ കേന്ദ്രങ്ങളിൽ കൈതച്ചക്ക സമ്മാനിച്ചാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്.ഡോ.എൻ.ജയരാജ് എംഎ‍ൽഎ, റോഷി അഗസ്റ്റൻ എംഎ‍ൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ,ഫിലിപ്പ് കുഴികുളം, പ്രൊഫ.സതീശ് ചൊള്ളാനി, സാജൻ തൊടുക,കെ.പി.ജോസഫ്, അവിരാച്ചൻ കോക്കാട്ട് ,ടോമികപ്പിലുമാക്കൽ, അബ്ദുൾ കരീം, ജോഷി കെ.ആന്റണി തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.



എം.മുരളി, റോഷി അഗസ്റ്റൻ എം എൽ .എ, ബിജു കുന്നുംപുറം, സേവ്യർ പുല്ലന്താനി ,എ.കെ.ചന്ദ്രമോഹൻ, പ്രസാദ് കൊണ്ടുപറമ്പിൽ, സണ്ണി വെട്ടം എന്നിവർ മീനച്ചിൽ പഞ്ചായത്തിലെ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം പാലാ നഗരസഭാ പ്രദേശത്തും പര്യടനം നടത്തജോസ് ടോം പര്യടനം നടത്തി.അരുണാപുരം മരിയൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം പന്ത്രണ്ടാം മൈലിൽ സമാപിച്ചു. പി.ടി.ജോസ്, പ്രൊഫ.സതീശ് ചൊള്ളാനി ,ആൻന്റോ പടിഞ്ഞാറേക്കര ,ബി ജോയ് ഇടേട്ട്, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ,ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂപടവൻ, ലീന സണ്ണി, ബെറ്റി ഷാജു, ജോർജ്കുട്ടി ചെറുവള്ളി എന്നിവരും കൗൺസിലർമാരും പര്യടന പരിപാടിയിൽ പങ്കുചേർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP