Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നത് സഥാനാർഥി നിർണ്ണയം തന്നെയായിരുന്നു. കെ എം മാണിയുടെ മരുമകൾ നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് ജോസ് ടോമിന്റെ പേര് പ്രഖ്യാപിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ വോട്ടർമാരുടെ വികാരം അറിയാൻ, മറുനാടൻ മലയാളിയും പാല ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ സർവേയിലും ശ്രമിച്ചു. എന്നാൽ പൊതുബോധത്തിൽ നിന്ന് ഭിന്നമായി നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാവണം എന്ന് ജനം ആഗ്രഹിക്കുന്നില്ലെന്ന് സർവേയിൽ തെളിയുന്നത്. വെറും പത്തുശതമാനം പേർ മാത്രമാണ് നിഷയെ അനുകൂലിക്കുന്നത്. പാലായിൽ കുടുംബ വാഴ്ചയെന്ന പരാതി ഉയരുന്നത് യുഡിഎഫ് അനുഭാവികൾപോലും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തം.

സർവേഫലം ഇങ്ങനെ

ചോദ്യം: നിഷാ ജോസ് കെ മാണിയാണോ സ്ഥാനാർത്ഥിയായി വേണ്ടിയിരുന്നത്?

അതെ- 10 ശതമാനം

അല്ല- 60 ശതമാനം

അഭിപ്രായമില്ല- 30 ശതമാനം.

പി സി ജോർജ് ചിത്രത്തിലില്ല

പി സി ജോർജിന് ഈ തെരഞ്ഞെടുപ്പിൽ യാതൊരു റോളുമില്ലെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾ വ്യക്തമാക്കുന്നു. എൻഡിഎയിലേക്ക് പോയതും ഇടക്കു നടത്തിയ മുസ്ലിം വിരുദ്ധ പരാമർശവും ഒക്കെ പി സിയുടെ വിശ്വാസ്യതയെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ സാധൂകരിക്കുന്ന രീതിയിലാണ് മറുനാടൻ സർവേ ഫലങ്ങളും വരുന്നത്. 80 ശതമാനം ജനങ്ങളും പി സിക്ക് ഈ തെരഞ്ഞെടുപ്പിൽ താതൊരു സ്വാധീനവുമില്ലെന്ന് വിശ്വസിക്കുമ്പോൾ, അനുകൂലിക്കുന്നത വെറും 5 ശതമാനം മാത്രമാണ്.

സർവേഫലം ഇങ്ങനെ

ചോദ്യം: പി സി ജോർജ് ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 5 ശതമാനം

ഇല്ല- 80 ശതമാനം

അഭിപ്രായമില്ല- 15 ശതമാനം

ചാഞ്ചാടി പി ജെ ജോസഫ് ഫാക്ടർ

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നത് കേരളാ കോൺഗ്രസിലെ വിഭാഗീയതയിൽ ആയിരുന്നു. അതുമൂലം പാർട്ടിയുടെ ചിഹ്നമായ രണ്ടിലപോലും കിട്ടാതെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ മത്സരിക്കുന്നത്. പി ജെ ജോസഫുമായുള്ള പ്രശ്നം പറഞ്ഞുതീർത്തു എന്ന് പറയുമ്പോൾ തന്നെ, അത് ബാധിക്കുമെന്ന ആശങ്കയും യുഡിഎഫിൽ ഉണ്ട്. മറുനാടൻ മലയാളി സർവേ സംഘം ഈ ഫാക്ടർ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതും സർവേയുടെ അനുബന്ധ ചോദ്യമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ 70 ശതമാനം പേരും അഭിപ്രായമില്ല എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. 20 ശതമാനം വോട്ടർമാർ മാത്രമാണ് പി ജെ ഫാക്ടർ ഉണ്ട് എന്ന് സമ്മതിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കൃത്യമായ ഒരു അഭിപ്രായം പറയാൻ കഴിയില്ല. ഈ ചാഞ്ചാടുന്ന വോട്ടർമാർ വരും ദിവസങ്ങളിൽ എടുക്കുന്ന നിലപാട് അനുസരിച്ചായിരിക്കും ഈ മണ്ഡലത്തിലെ ജയ പരാജയങ്ങളും.

സർവേഫലം ഇങ്ങനെ

ചോദ്യം: പി ജെ ജോസഫ് ഫാക്ടർ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

ഉണ്ട്- 20 ശതമാനം

ഇല്ല- 10 ശതമാനം

അഭിപ്രായമില്ല- 70 ശതമാനം

സഹതാപ തരംഗമല്ല, യുഡിഎഫിന് തുണയാവുന്നത് കെ എം മാണി കൊണ്ടുവന്ന വികസനം തന്നെ

കെ എം മാണി കഴിഞ്ഞ 34 വർഷമായി കൈവശം വെക്കുന്ന പാല നിയോജകമണ്ഡലത്തിൽ എംഎൽഎ ആയിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാൽ സഹതാപമല്ല വികസനമാണ് പാലായിലെ മുഖ്യ വിഷയമെന്നാണ്, മറുനാടൻ മലയാളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച നടത്തിയ റാൻഡം ഫീൽഡ് സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽ തെളിയുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും മണ്ഡലത്തിലെ വികസനം മികച്ചതാണെന്നാണ് വിലയിരുത്തുന്നത്. അതായത് പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നവർ പോലും പാലായിൽ നല്ല വികസനം ഉണ്ടായി എന്നു സമ്മതിക്കുന്നു. അതേസമയം കെ എം മാണിയുടെ നിര്യാണത്തിൽ സഹതാപ തരംഗമുണ്ടെന്ന് കരുതുന്നില്ലെന്ന് 55 ശതമാനം വോട്ടർമാർ കരുതുന്നു. പാലാ ഫലം സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാണെന്ന് 50 ശതമാനംപേരും കരുതുന്നു.

മറുനാടൻ മലയാളി പാലാ അഭിപ്രായ സർവേയുടെ ഫലം ഇന്നലെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിതുപോലെ യുഡിഎഫ് തരംഗം മണ്ഡലത്തിൽ പ്രകടമല്ല എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 40 ശതമാനം പേർ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് വോട്ടുചെയ്യുമെന്ന് പറയുമ്പോൾ, 38 ശതമാനം പേർ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനെ അനുകൂലിക്കുന്നവരാണ്. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയെ 11 ശതമാനം പേർ അനുകൂലിക്കുന്നു. ഈ സർവേയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം മറ്റുള്ളവർക്കും നോട്ടക്കും കിട്ടിയ വർധിച്ച പിന്തുണയാണ്. മറ്റുള്ളവർ 6 ശതമാനവും നോട്ട 5 ശതമാനവും വോട്ടുകൾ നേടുമെന്നാണ് സർവേയിൽ കാണുന്നത്. അതായത് ചെറുതല്ലാത്ത ഒരു വിഭാഗം ഇനിയും ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പാലായിൽ അന്തിമ വിധി നിർണ്ണയിക്കുക അവസാന നിമിഷം തീരുമാനമെടുക്കുന്ന ഇത്തരം വോട്ടർമാർ തന്നെ ആയിരിക്കും. തങ്ങളുടെ അഭിപ്രായം മനസ്സിൽ മാത്രം സൂക്ഷിച്ച ഈ വോട്ടർമാർ ഒരു അട്ടിമറി സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. എതായാലും പാലായിൽ ആർക്കും ഈസി വാക്കോവർ ഇല്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം എന്താണെന്നാണ് നിങ്ങൾ കരുതുന്നതെന്ന ചോദ്യത്തിന്, കൂടുതൽ വോട്ടർമാരും നൽകിയ ഉത്തരം വികസനം എന്നായിരുന്നു. സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലും കേരളാ കോൺഗ്രസിലെ പ്രശ്നങ്ങളും തൊട്ടു പിന്നിലുമുണ്ട്. എന്നാൽ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ പാലായിലെ വികസനത്തെ എങ്ങനെ നോക്കിക്കാണുന്ന എന്ന കൃത്യമായ അനുബന്ധ ചോദ്യത്തിന് മികച്ചത് എന്നാണ് 60 ശതമാനം വോട്ടർമാരും പറയുന്നത്. 55 ശതമാനം വോട്ടർമാർ മികച്ചത് എന്നും അഞ്ചു ശതമാനം വോട്ടർമാർ വളരെ മികച്ചത് എന്ന് പറയുമ്പോൾ, വളരെ മോശം എന്ന് പറയുന്നത് വെറും 15 ശതമാനമാണ്. ഇത് കൃത്യമായ രാഷ്ട്രീയ വോട്ടുകൾ ആണെന്ന് വ്യക്തം. ബാക്കിയുള്ള 25 ശതമാനം പേർ മണ്ഡലത്തിലെ വികസനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. അതായത് പാലായിലെ വോട്ടർമാരിൽ ഭൂരിഭാഗവും കെ എം മാണി മണ്ഡലത്തിൽ നടപ്പാക്കിയ വിഷങ്ങളിൽ സംതൃപ്തരാണെന്ന് വ്യക്തം. ഈ ഘടകമാണ് യുഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുന്നത്.

സർവേഫലം ഇങ്ങനെ:

ചോദ്യം: മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ പാലായിലെ വികസനത്തെ എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത്- 5 ശതമാനം

മികച്ചത്- 55 ശതമാനം

ശരാശരി- 25 ശതമാനം

വളരെ മോശം- 15 ശതമാനം

കെ എം മാണിയുടെ നിര്യാണത്തിൽ സഹതാപ തരംഗമില്ല

കെ എം മാണി ചെയ്ത വികസനത്തെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഒരു സഹതാപ തരംഗം ഉണ്ടാകാൻ സാധ്യതയില്ലെന്ന രീതിയിലാണ് സർവേയിലെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ മറുപടി നൽകിയത്. സഹതാപ തരംഗമുണ്ടെന്ന് കരുതുന്നില്ലെന്ന് 55 ശതമാനം വോട്ടർമാരും പ്രതികരിച്ചത്. കൃത്യമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലും സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും വികസനവും ഒക്കെതന്നെയാണ് ജനം വോട്ടുചെയ്യുന്നതെന്ന് ഇതോടെ ഒരിക്കൽകൂടി വ്യക്തമാവുന്നു.

സർവേഫലം ഇങ്ങനെ

ചോദ്യം: കെ എം മാണിയുടെ നിര്യാണത്തിൽ സഹതാപ തരംഗമുണ്ടെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 10 ശതമാനം

ഇല്ല - 55 ശതമാനം

അഭിപ്രായമില്ല- 35 ശതമാനം.

ഫലം പിണറായി സർക്കാറിന്റെ വിലയിരുത്തലാവും

ലോക്സഭാ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും, ഉപതെരഞ്ഞെടുപ്പിലുമെല്ലാം തീർത്തും വ്യത്യസ്തമായ വോട്ടിങ്ങ് പാറ്റേണാണ് സാധാരണ കേരളത്തിൽ കണ്ടുവരാറുള്ളത്. മറുനാടൻ സർവേ ഫലങ്ങളും ഇത് സാധൂകരിക്കുന്ന തരത്തിലാണ്. സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ടുതന്നെ ഇത് പിണറായി സർക്കാറിന്റെ വിലയിരുത്തലായി തന്നെയാണ് ജനം കാണുന്നത്. 50 ശതമാനം പേരും പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആവുമെന്ന് കരുതുന്നവർ ആണ്. പിണറായി സർക്കാർ നിരവധി ആരോപങ്ങളിൽ പെട്ടിരിക്കുന്ന സമയമായതുകൊണ്ട് ഇത് കൃത്യമായ ഭരണവിരുദ്ധ വികാരമായി മാറാനും ഇടയുണ്ട്. പക്ഷേ അതി ശക്തമായ ഭരണ വിരുദ്ധ തരംഗത്തിന്റെ സാധ്യതകൾ സർവേയിൽ കാണുന്നുമില്ല. എന്നാൽ ഈ വിഷയത്തിൽ 25 ശതമാനം പേർ അഭിപ്രായം പറഞ്ഞിട്ടില്ല. അവസാനനിമിഷത്തിൽ ഇവർ എങ്ങോട്ട് ചായും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അന്തിമ ഫലം.

സർവേഫലം ഇങ്ങനെ

ചോദ്യം: ഈ തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാറിന്റെ വിലയിരുത്തൽ ആവുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 40 ശതമാനം

ഇല്ല - 35 ശതമാനം

അഭിപ്രായമില്ല- 25 ശതമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP