Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയുടെ പാവ ഉണ്ടാക്കി തല അറുത്തെടുത്ത് തെറി വിളിച്ച് അലറി റാപ് ഗായകൻ; ആരവം വിളിച്ച് ആയിരങ്ങൾ; ലണ്ടനിൽ ഇന്നലെ നടന്ന ഈ റാപ് മ്യൂസിക്ക് ഇന്ത്യയിലായിരുന്നെങ്കിലോ...? ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദരമുഖം കൂടി  

പ്രധാനമന്ത്രിയുടെ പാവ ഉണ്ടാക്കി തല അറുത്തെടുത്ത് തെറി വിളിച്ച് അലറി റാപ് ഗായകൻ; ആരവം വിളിച്ച് ആയിരങ്ങൾ; ലണ്ടനിൽ ഇന്നലെ നടന്ന ഈ റാപ് മ്യൂസിക്ക് ഇന്ത്യയിലായിരുന്നെങ്കിലോ...? ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദരമുഖം കൂടി   

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കഴിഞ്ഞ രാത്രി നടന്ന മെർകുറി പ്രൈസ് സെറിമണിയിൽ വച്ച് ബ്രിട്ടീഷ് റാപ് ഗായകനായ സ്ലോതായ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ അപമാനിച്ചുവെന്ന വിവാദം കത്തിപ്പടരുന്നു. വേദിയിൽ പെർഫോമൻസിനിടെ പ്രധാനമന്ത്രിയുടെ പാവ ഉണ്ടാക്കി തല അറുത്തെടുത്ത് തെറി വിളിച്ച് അലറുകയായിരുന്നു റാപ് ഗായകൻ ചെയ്തിരുന്നത്. ഇതിനെ അനുകൂലിച്ച് ആരവം വിളിച്ച് ആയിരങ്ങൾ സദസിലിരമ്പുകയും ചെയ്തിരുന്നു. ലണ്ടനിൽ ഇന്നലെ നടന്ന ഈ റാപ് മ്യൂസിക്ക് ഇന്ത്യയിലായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യം ഇതിനെ തുടർന്ന് ശക്തമാകുന്നുണ്ട്. ഇതിലൂടെ ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദരമുഖം കൂടി വെളിപ്പെട്ടുവെന്ന വാദവും ഉയരുന്നുണ്ട്.

ബോറിസിനെ അപമാനിക്കുന്ന തരത്തിലുള്ള ടീ ഷർട്ട് ധരിച്ചായിരുന്നും സ്ലോതായ് വേദിയിലെത്തിയിരുന്നത്.ഇതിന് പുറമെ പ്രകോപനമുണ്ടാക്കുന്ന വിധത്തിലുള്ള മാസ്‌കും ധരിച്ചായിരുന്നു ലണ്ടനിലെ ഇവന്റിം അപ്പോളോയുടെ വേദിയിൽ ഈ ഗായകൻ പരിപാടിക്കെത്തിയിരുന്നത്.ബോറിസ് ജോൺസൻ തന്റെ പിടിവാശികൾ മൂലം എല്ലാം കുളമാക്കിയെന്ന് സ്ലോതായ് ആർത്തട്ടഹസിച്ചിരുന്നു.ബ്രെക്സിറ്റിന്റെ പേരിലുള്ള കടുത്ത നിലപാടുകളുടെ പേരിൽ ബോറിസ് നിലവിൽ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടെന്ന സൂചനയാണ് ഗായകൻ വേദിയിൽ ഉയർത്തിയത്.

നത്തിങ് ഗ്രേറ്റ് എബൗട്ട് ബ്രിട്ടൻ എന്ന ആൽബത്തിന്റെ പേരിലാണ് സ്ലോതായ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ആധുനിക ബ്രിട്ടനെ സംബന്ധിച്ച് വിമർശനാത്മകമായി പ്രതിപാദിക്കുന്ന ആൽബമാണിത്.ബോറിസിനെ അപമാനിക്കുന്ന വിധത്തിലുള്ള പ്രകടനങ്ങൾ വേദിയിൽ ഗായകൻ നടത്തിയതിനെ തുടർന്ന് ബിബിസി ലൈവ് ഫീഡ് വേദിയിൽ നിന്നും കട്ട് ചെയ്തിരുന്നു. സ്ലോതായുടെ നീക്കത്തെ വിമർശിച്ച് നിരവധി പേർ ഓൺലൈനിലൂടെ രംഗത്തെത്തിയിരുന്നു.ഇത് അപകടകരമായ നീക്കമാണെന്നാണ് അനേകം പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സ്ലോതായുടെ തല വെട്ടി വികൃതമാക്കിയ മാതൃകയുമായി ബോറിസ് അടുത്തൊരു പ്രസംഗത്തിനായി വേദിയിലെത്തിയാൽ എന്തായിരിക്കും സ്ഥിതിയെന്ന് ഇന്നലത്തെ സംഭവത്തിന്റെ പേരിൽ അദ്ദേഹത്തെ ന്യായീകരിക്കുന്നവർ ഓർത്താൽ നന്നായിരിക്കുമെന്നാണ് ബോറിസിനെ അനുകൂലിച്ച് നിരവധി പേർ ചോദിക്കുന്നത്. ബോറിസിന്റെ സ്ഥാനത്ത് ലേബർ നേതാവ് ജെറമി കോർബിന്റെ തലയാണ് സ്ലോതായ് ഷോയ്ക്കായി ഉപയോഗിച്ചിരുന്നതെങ്കിൽ പ്രതികരണം ഇതാവില്ലായിരുന്നുവെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. മെർക്കുറി പ്രൈസിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന 12 ആർട്ടിസ്റ്റുകളിൽ ഒരാളാണ് സ്ലോതായ്. ലണ്ടൻ റാപ്പർ ഡേവാണിത് നേടിയിരിക്കുന്നത്. ഷോയ്ക്ക് ശേഷം ട്വിറ്ററിലൂടെ രംഗത്തെത്തിയ സ്ലോതായ് 25 പൗണ്ട് വിലവരുന്നതും ബോറിസിനെ അപമാനിക്കുന്നതുമായ ഒരു ടീ ഷർട്ടിനെ പ്രമോട്ട് ചെയ്തിരുന്നു. ടൈറോൻ ഫ്രാംപ്ടൺ എന്നാണ് സ്ലോതായുടെ യഥാർത്ഥ പേര്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP