Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്കിനേനി നാഗാർജുനയുടെ ഫാംഹൗസിൽ നിന്ന് കണ്ടെത്തിയത് അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം; ജൈവകൃഷി ആരംഭിക്കുന്നതിനായി എത്തിയ ജോലിക്കാർ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്

അക്കിനേനി നാഗാർജുനയുടെ ഫാംഹൗസിൽ നിന്ന് കണ്ടെത്തിയത് അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം; ജൈവകൃഷി ആരംഭിക്കുന്നതിനായി എത്തിയ ജോലിക്കാർ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: അക്കിനേനി നാഗാർജുനയുടെ ഫാംഹൗസിൽ നിന്ന് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ രങ്കറെഡ്ഡിയിൽ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസിൽ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച നാഗാർജുന ജൈവ കൃഷി ആരംഭിക്കുന്നതിനായി ജോലിക്കാരെ കൃഷിസ്ഥലത്തേക്ക് വിട്ടിരുന്നു. കൃഷിസ്ഥലത്തെത്തിയപ്പോൾ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ജോലിക്കാർ ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ജോലിക്കാർ വിലേജ് റവന്യൂ ഉദ്ദ്യോഗസ്ഥനെയും പൊലീസിനെയും വിവരമറിക്കുകയായിരുന്നു.

മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പാണ് നാഗാർജുന കൃഷി ആരംഭിക്കുന്നതിനായി പാപ്പിറെഡ്ഡിഗുഡയിൽ 40 ഏക്കർ ഭൂമി വാങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP