Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബർട്ടൻ ആൽബിയോണിന്റെ മുൻ ഡിഫൻഡർ കെൽവിൻ മെയ്‌നാഡ് മരിച്ചത് വെടിയേറ്റ്; കൊലയാളിയെ കണ്ടെത്താനാകാതെ പൊലീസ്

ബർട്ടൻ ആൽബിയോണിന്റെ മുൻ ഡിഫൻഡർ കെൽവിൻ മെയ്‌നാഡ് മരിച്ചത് വെടിയേറ്റ്; കൊലയാളിയെ കണ്ടെത്താനാകാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആംസ്റ്റർഡാം: ഇംഗ്ലീഷ് ക്ലബ്ബ് ബർട്ടൻ ആൽബിയോണിന്റെ മുൻ ഡിഫൻഡറായ കെൽവിൻ മെയ്‌നാഡ് നെതർലൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വെടിയേറ്റ് മരിച്ചു. കാറിനുള്ളിൽവച്ചാണ് 32-കാരനായ മെയ്‌നാഡിന് വെടിയേറ്റത്. സംഭവം നടന്ന് ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു മണിക്കൂറിന് ശേഷം മരിച്ചു. ആരാണ് കൊലപാതകം ചെയ്തതെന്നതിനെപ്പറ്റി വിവരമില്ല. കൊലയാളി കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 8.30-നായിരുന്നു സംഭവം നടന്നത്. മെയ്‌നാഡ് സഞ്ചരിച്ച കാർ ഇടിച്ച നിലയിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചതാകാമെന്നും എന്നാൽ കാർ ഇടിച്ച് നിന്നതോടെ അതിന് സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.

ഡച്ച്-സുരിനാമീസ് താരമായ മെയ്‌നാഡ് 2014-ലാണ് ലീഗ് ടുവിൽ ജേതാക്കളായിട്ടുള്ള ബർട്ടനിൽ ചേർന്നത്. റോയൽ ആൻഡ്‌വേപ്, സ്പാക്കൻബർഗ് ടീമുകൾക്കുവേണ്ടിയും കളിച്ചു. കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് കുറെക്കാലം കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP