Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരുപത്തിമൂന്നുകൊല്ലം ടൂണീഷ്യയെ അടക്കി ഭരിച്ച മുൻ പ്രസിഡന്റ് സൈനെലബ്ദിൻ ബെൻ അലി അന്തരിച്ചു; മുല്ലപ്പൂ വിപ്ലവത്തിന് കാരണമായ നേതാവ് മരിച്ചത് ടുണീഷ്യയിൽ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾക്കകം

ഇരുപത്തിമൂന്നുകൊല്ലം ടൂണീഷ്യയെ അടക്കി ഭരിച്ച മുൻ പ്രസിഡന്റ് സൈനെലബ്ദിൻ ബെൻ അലി അന്തരിച്ചു; മുല്ലപ്പൂ വിപ്ലവത്തിന് കാരണമായ നേതാവ് മരിച്ചത് ടുണീഷ്യയിൽ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾക്കകം

മറുനാടൻ മലയാളി ബ്യൂറോ

ടുണിസ്: ടുണീഷ്യൻ ഏകാധിപതിയും ഇരുപത്തിമൂന്നുകൊല്ലം രാജ്യത്തെ അടക്കിഭരിക്കുകയും ചെയ്ത മുൻ പ്രസിഡന്റ് സൈനെലബ്ദിൻ ബെൻ അലി വ്യാഴാഴ്ച സൗദി അറേബ്യയിൽ അന്തരിച്ചു. ബെൻ അലിയുടെ ഏകാധിപത്യത്തിലുള്ള അതൃപ്തിയിൽ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടർന്ന മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. 2011-ൽ ടുണീഷ്യയിൽ നടന്ന കനത്ത ബഹുജനപ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെ അലി സൗദി അറേബ്യയിലേക്കു കടന്നു. ഇക്കാലമത്രയും അവിടെക്കഴിഞ്ഞിരുന്ന അലിയുടെ മരണം ടുണീഷ്യൻ വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച സൗദിയിൽ നടക്കുമെന്നും അറിയിച്ചു.

പൊതുപണം ദുരുപയോഗം ചെയ്തതിന് 2011 ജൂണിൽ ടുണീഷ്യൻ കോടതി അലിയെ 35 കൊല്ലം തടവിനുശിക്ഷിച്ചിരുന്നു. ജനാധിപത്യപ്രക്ഷോഭകരെ വധിച്ചതിന് 2012-ൽ അദ്ദേഹത്തിന് ജീവപര്യന്തം തടവും അക്രമം അഴിച്ചുവിട്ടതിന് 20 കൊല്ലം തടവും വിവിധ കോടതികൾ വിധിച്ചിരുന്നു. ടുണീഷ്യയിൽ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾക്കകമാണ് അലിയുടെ മരണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP