Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഷ്‌റഫിനെ മരണം വിളിച്ചത് വിവാഹ നിശ്ചയം കഴിഞ്ഞ മൂന്നാം നാൾ; അനൂപും അഷ്‌റഫും മരണത്തിന് കീഴടങ്ങിയത് വെറുതെ വീട്ടിൽ ഇരിക്കാതെ സൗഹൃദ സംഘത്തിന്റെ ഭാഗമായി നിർമ്മാണ ജോലിക്ക് പോയപ്പോൾ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണ്; രണ്ട് ചെറുപ്പക്കാരുടെ അകാല മരണത്തിൽ നൊന്ത് ചൂണ്ടക്കൊല്ലി ഗ്രാമം

അഷ്‌റഫിനെ മരണം വിളിച്ചത് വിവാഹ നിശ്ചയം കഴിഞ്ഞ മൂന്നാം നാൾ; അനൂപും അഷ്‌റഫും മരണത്തിന് കീഴടങ്ങിയത് വെറുതെ വീട്ടിൽ ഇരിക്കാതെ സൗഹൃദ സംഘത്തിന്റെ ഭാഗമായി നിർമ്മാണ ജോലിക്ക് പോയപ്പോൾ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണ്; രണ്ട് ചെറുപ്പക്കാരുടെ അകാല മരണത്തിൽ നൊന്ത് ചൂണ്ടക്കൊല്ലി ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: കെട്ടിട നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണ് അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചത് ദുഃഖത്തിലാഴ്‌ത്തിയത് ഒരു ഗ്രാമത്തിനെ മുഴുവൻ. അഷ്‌റഫിന്റെ വിവാഹ നിശ്ചയമാകട്ടെ കഴിഞ്ഞ 15 നായിരുന്നു. കൽപറ്റ സ്വദേശിനിയുമായാണു വിവാഹം ഉറപ്പിച്ചിരുന്നത്. നിശ്ചയം കഴിഞ്ഞ് മൂന്നാം ദിവസം അഷ്‌റഫിനെ മരണം തട്ടിയെടുത്തു. സുഹൃത്തുക്കളുമായ അനൂപും അഷ്‌റഫും പലപ്പോഴും നിർമ്മാണ ജോലികൾക്ക് പോകാറുണ്ട്്. ഇവിടെ നിർമ്മാണ ജോലികൾക്ക് പോകുന്നവരുടെ സൗഹൃദ സംഘമുണ്ട്. ഇങ്ങനെയാണ് ഇന്നലെ പണിക്കു പോയ ആറംഗ സംഘത്തിൽ പെട്ടവർ അപകടത്തിൽ പെടുന്നത്. ഏറെ നാളായി പണിയില്ലാതെ വീട്ടിലിരിക്കുമ്പോഴാണു ഉപകരാർ ജോലികളെടുക്കുന്നയാൾ, അഷ്‌റഫും അനൂപും അടങ്ങുന്ന സംഘത്തോട് തേപ്പുജോലിക്കു വരാൻ പറഞ്ഞത്.

വാർപ്പെല്ലാം കഴിഞ്ഞ് കിടന്ന വീട്ടിലേക്കാണ് പണിക്ക് പോയത്. ഇരുനില വീടിന്റെ മുകളിലെ ടെറസിൽ ഇരു ഭാഗത്തേക്കും ചെരിച്ചു വാർത്ത സ്ലാബിനടിയിലെ ചുമരിലാണു തേപ്പുജോലി തുടങ്ങിയത്. എന്നാൽ ഉച്ചയായപ്പോഴേക്കും കോൺക്രീറ്റ് സ്ലാബും ഭിത്തിയും തൊഴിലാളികളുടെ ദേഹത്തേക്കു വീണു. രണ്ടു പേർ താഴത്തെ നിലയിലാണ് പണിയെടുത്തിരുന്നത്. എല്ലാവരും ഓടിയെത്തുമ്പോഴേക്കും അനൂപും അഷ്‌റഫും വലിയ സ്ലാബിനടിയിലായി.

അടുത്തുണ്ടായിരുന്ന വീട്ടുടമ ഫാ. ബേസിലും തേപ്പുപണി ഏറ്റെടുത്ത എൽദോയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിർമ്മാണത്തിലെ അപാകതയാണ് അപകട കാരണമായി പറയപ്പെടുന്നത്. ടെറസിന് മുകളിലെ അലങ്കാരച്ചുമരും മുകളിലെ വാർപ്പു കൂരയും മാസങ്ങൾക്കു മുൻപു പണിതതാണ്. ഏറെ നാൾ നിർമ്മാണ പ്രവൃത്തി ഇല്ലായിരുന്നു. തേപ്പിനായി ഭിത്തി വൃത്തിയാക്കുകയും മറ്റും ചെയ്തപ്പോൾ കോൺക്രീറ്റു തൂണുകളൊന്നുമില്ലാതെ വെറും ഭിത്തിക്കു മുകളിൽ നിന്ന കോൺക്രീറ്റ് കൂര താഴേക്ക് പതിച്ചതാകാമെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP