Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ

ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ സാമ്പത്തിക രംഗം ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത് അങ്ങനെയല്ലെന്നും ലോക്തതാകമാനമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗം മാത്രമാണ് എന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും മറിച്ചാണ് കാര്യങ്ങൾ എന്നാണ് ഓരോ ദിവസവും പുറത്ത് വരുന്ന വസ്തുതകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിത ഈ വിവിരം ശരിവെക്കുന്ന ഏറ്റവും പുതിയ കണക്ക് ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവാങ്ങുന്നു എന്നതാണ്. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സാമ്പത്തിക രംഗം വൻ കുതിച്ചുചാട്ടമുണ്ടാക്കും എന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 45 ബില്യൺ ഡോളറിനുള്ള (3.2 ലക്ഷം കോടി രൂപ) ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ ഇപ്പോൾ അവ വിറ്റഴിക്കുന്ന തിരക്കിലാണ്.

ഈ വർഷം ജൂൺ മുതൽ 4.5 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിദേശ അന്താരാഷ്ട്ര ധനകാര്യ മാനേജർമാർ വിറ്റഴിച്ചതായും ഇത് 1999-നു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുമ്പ് നരേന്ദ്ര മോദിയിൽ നിക്ഷേപകർക്കുണ്ടായിരുന്ന വിശ്വാസവും അനുഭാവവും നഷ്ടപ്പെട്ടു കഴിഞ്ഞതായി ലണ്ടൻ ആസ്ഥാനമായുള്ള ലൊംബാർഡ് ഓഡിയർ ഇൻവെസ്ന്റ് മാനേജേഴ്സിലെ മുഖ്യനിക്ഷേപക തന്ത്രജ്ഞൻ സൽമാൻ അഹ്മദ് പറയുന്നു.

സമീപകാലത്ത് ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന തകർച്ചയാണ് വിദേശനിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നത്. 2013 മുതൽക്കുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് സമീപകാലത്ത് സാമ്പത്തികസ്ഥിതി കൂപ്പുകുത്തി. 2019 രണ്ടാംപാദത്തിലെ വളർച്ചാനിരക്ക് വെറും അഞ്ചു ശതമാനമാണെന്ന റിപ്പോർട്ട് സ്ഥിതി ദയനീയമാണെന്നതിന്റെ തെളിവാണ്. നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന പൊതുവികാരമാണ് വൻകിട വിദേശനിക്ഷേപകർക്കുള്ളത്. ഇത് ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു. രാജ്യത്ത് ചുവടുറപ്പിച്ച ആമസോൺ, നെറ്റ്ഫ്ളിക്സ് പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ വിപലീകരണ പദ്ധതികളിൽ സൂക്ഷ്മത പുലർത്തുന്നത് തൊഴിൽവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു.

വാഹന വിപണി തകരുകയും മൂലധന നിക്ഷേപം കുത്തനെ ഇടിയുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തെ ഏറ്റവുംമോശം അവസ്ഥയിലാണ്. ലോകത്തെ ഏറ്റവും മോശം വായ്പാ അനുപാതവും ഇപ്പോൾ ഇന്ത്യയിലാണ്. അന്തർദേശീയ വിപണിയിൽ ഇന്ധനവില വർധിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.അന്തർദേശീയ രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം നിലനിൽക്കുമ്പോൾ അത് മുതലെടുക്കാൻ ഏറ്റവും സാധ്യത ഇന്ത്യക്ക് ആയിരുന്നു എന്ന് ബിബിസി ഉൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതിന് പോലും ഇന്ത്യക്കു കഴിയുന്നില്ല എന്നതാണ് സ്ഥിതി.

ദീർഘകാലം മോദിക്ക് പിന്തുണ നൽകിയിരുന്ന അമേരിക്കൻ നിക്ഷേപക ബാങ്കായ ജെഫ്റീസ് ഫിനാൻഷ്യൽ ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റഫർ വുഡ് പറയുന്നത് നിലവിലെ അവസ്ഥയിൽ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ലെന്നാണ്. സമീപകാലത്തൊന്നും മോദിക്ക് ഇന്ത്യൻ വിപണക്ക് ശക്തിപകരാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും ഇന്തൊനേഷ്യൻ ഓഹരികൾ വാങ്ങുന്നതാവും നല്ലതെന്നും അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മോദിയെ 'ലോകത്ത് സാമ്പത്തിക വളർച്ചയ്ക്ക് ഏറ്റവുമധികം പിന്തുണനൽകുന്ന നേതാവ്' എന്നു വിശേഷിപ്പിച്ചയാളാണ് ക്രിസ്റ്റഫർ വുഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP