Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നൊരു കഥ പുറത്ത് വന്നു..അയാൾ അനുഭവിക്കാൻ പോവുകയാണ്; സർക്കാർ ഭക്ഷണം കഴിക്കണ്ട എന്നാണെങ്കിൽ അഴിമതി കാണിക്കരുത്; പഞ്ചവടിപ്പാലങ്ങൾ ഞങ്ങളുടെ മാതൃകയുമല്ല; ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി പിണറായി; അഴിമതി കാണിക്കാനുള്ള ചിലരുടെ വെമ്പലുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; `കമ്പിയില്ലെങ്കിൽ കമ്പിയെണ്ണും` എന്ന് എംഎം മണിയുടെ പരിഹാസവും; വിജിലൻസ് തേടുന്ന ഇബ്രാഹിം കുഞ്ഞ് ഫോൺ ഓഫ് ചെയ്ത് പോയത് എങ്ങോട്ടെന്നും വിവരമില്ല

ഇന്നൊരു കഥ പുറത്ത് വന്നു..അയാൾ അനുഭവിക്കാൻ പോവുകയാണ്; സർക്കാർ ഭക്ഷണം കഴിക്കണ്ട എന്നാണെങ്കിൽ അഴിമതി കാണിക്കരുത്; പഞ്ചവടിപ്പാലങ്ങൾ ഞങ്ങളുടെ മാതൃകയുമല്ല; ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി പിണറായി; അഴിമതി കാണിക്കാനുള്ള ചിലരുടെ വെമ്പലുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; `കമ്പിയില്ലെങ്കിൽ കമ്പിയെണ്ണും` എന്ന് എംഎം മണിയുടെ പരിഹാസവും; വിജിലൻസ് തേടുന്ന ഇബ്രാഹിം കുഞ്ഞ് ഫോൺ ഓഫ് ചെയ്ത് പോയത് എങ്ങോട്ടെന്നും വിവരമില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനവും അഴിമത വിരുദ്ധ നയവും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുന്നത്. മൂന്ന് ദിവസ്സെ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുതൽ പാലായിൽ ഉണ്ട്. പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ യുഡിഎഫ് കാണിച്ച് അഴിമതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെ പൊതുയോഗത്തിൽ പ്രസംഗിച്ചത്. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിമർശിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. അഴിമതി കാണിക്കുന്നത് എത്ര വലിയ ഉന്നതനായാലും ശരി വച്ചുപൊറുപ്പിക്കില്ല എന്നാണ് അദ്ദേഹം മുൻ മന്ത്രിയെ വിമർശിച്ചത്.

അഴിമതി കാണിക്കാതിരുന്നാൽ സർക്കാർ ഭക്ഷണം കഴിക്കാതിരിക്കാം എന്ന് ജയിലിൽ പോകുന്ന കാര്യം ഉദ്ദേശിച്ച് അദ്ദേഹം വ്യക്തമാക്കി. ഒരു പഞ്ചവടിപ്പാലവും കേരളത്തിൽ അനുവദിക്കില്ലെന്നും അത് എൽഡിഎഫ് മാതൃക അല്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പിണറായി.'ഇന്നൊരാളുടെ കഥ പുറത്തു വന്നിട്ടുണ്ട്. അയാൾ അനുഭവിക്കാൻ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരും. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാൽ രക്ഷപ്പെടില്ല, ശക്തമായ നടപടി ഉണ്ടാകും. അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കുകയില്ല. അഴിമതിക്കെതിരെ ശക്തമായ നടപടിയെന്നത് എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ് എന്നും അതാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അഴിമതി എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്നും അദ്ദേഹം പാലായിൽ വ്യക്തമാക്കി. സർക്കാർ അധികാരത്തിലേറിയത് തന്നെ അഴിമതിക്കെതിരായ വോട്ടുകൾ വാങ്ങിയാണ്. ഏറ്റവും അഴിമതി കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. എന്നാൽ അത്‌കൊണ്ട് തൃപ്തിപ്പെടാൻ അ്ല്ല ഉദ്ദേശിക്കുന്നത്. അഴിമതിയെ വേരോടെ പിഴുത് കളയുക. ഒരു തരിമ്പ് പോലും അവശേഷിക്കാത്ത രീതിയിൽ അത് നടപ്പിലാക്കുക എന്നതാണ് സർക്കാർ നയം എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സർക്കാർ ഉദ്ദേശിക്കുന്നത് നാടിന് ഈടും ഭദ്രതയും ഉറപ്പാക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുക എന്നത് മാത്രമാണ്. അത് മാത്രമേ ഇവിടെ നടക്കാൻ പാടുള്ളു. മറിച്ചുള്ള രീതിയിലാണെങ്കിൽ എത്ര ഉന്നതനായാലും മറുപടി പറയേണ്ടി വരും. അത് ആര് എന്നത് ഒരു വിഷയമല്ല എന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ആരോപണവിധേയനായ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ട്രോളി മന്ത്രി എം.എം.മണി രംഗത്തെത്തി. 'കമ്പിയില്ലേൽ കമ്പിയെണ്ണും' എന്ന ഒറ്റ വാചകത്തിലാണു മന്ത്രിയുടെ പരിഹാസം. പാലാരിവട്ടം പാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെയും വിജിലൻസ് അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണു മണിയുടെ പോസ്റ്റ്.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ, മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അന്വേഷണ സംഘം. ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ട്. നടപടി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. പണമിടപാട് സൂചിപ്പിക്കുന്ന തെളിവുകളും വിജിലൻസിന് കിട്ടിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. സർക്കാർ ഫയലുകൾ കിട്ടിയ ശേഷമാണു വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനമായത്. കരാറുകാരനു മുൻകൂർ പണം നൽകാൻ ഇബ്രാഹിംകുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് മതിയെന്നാണു തീരുമാനം.

മേൽപ്പാലം നിർമ്മാണത്തിനായി മുൻകൂർ പണം നൽകിയതു തെറ്റാണെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. റോഡ് ഫണ്ട് ബോർഡും റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്‌മെന്റ് കോർപറേഷൻ കേരളയും തമ്മിൽ പണമിടപാട് ശരിയല്ല. അങ്ങനെയൊരു കീഴ്‌വഴക്കമില്ല. കാര്യങ്ങൾ നിയമപരമായി മുന്നോട്ടുപോകും. ടി.ഒ.സൂരജിന്റെ 24 ഉത്തരവുകൾ താൻ റദ്ദാക്കിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ തെറ്റുണ്ടെങ്കിൽ സർക്കാർ തന്നെ കണ്ടുപിടിക്കട്ടെ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതേ സമയം ഇബ്രാഹിം കുഞ്ഞ് എവിടെയാണ് മുങ്ങിയത് എങ്ങോട്ടാണ് എന്ന് ഒരു അറിവും ലഭിച്ചിട്ടില്ല. ഇബ്രാഹിം കുഞ്ഞിന്റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ആയ നിലയിലാണ്. ഇന്ന് രാവിലെ എംഎൽഎ ഹോസ്റ്റൽ പൂട്ടി താക്കോൽ തന്ന് പോയി എന്നാണ് തിരുവന്നതപുരത്ത് എംഎൽഎ ഹോസ്റ്റലിലെ ജീവനക്കാർ നൽകുന്ന വിവരം.

കിഫ്ബിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം പുകമറയുണ്ടാക്കാൻ ശ്രമിക്കുകയാണ്. സിഎജിയുടെ ഏത് പരിശോധനയ്ക്കും സർക്കാർ തടസ്സമല്ല. അനാവശ്യ വിവാദമുണ്ടാക്കി നാടിന്റെ വികസനത്തെ തടയുകയാണു പ്രതിപക്ഷം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പാലം നിർമ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായത്. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും പലിശയില്ലാതെ പണം മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നു മന്ത്രിയായിരുന്നു വി.കെ.ഇബ്രാഹിംകുഞ്ഞ് ആണെന്നാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചത്.

പാലം നിർമ്മാണത്തിന് തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മുന്മന്ത്രിയാണെന്ന് സൂരജ് ഇന്ന് പറഞ്ഞു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് സൂരജ് ഇങ്ങനെ പ്രതികരിച്ചത്. മുൻ പൊതുമരാമത്ത് സെക്രട്ടറിയായ ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. റിമാൻഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കി. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലേക്കാണ് സൂരജ് അടക്കമുള്ളവരെ കൊണ്ടുവന്നത്.

കേസിൽ നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ സൂരജിന്റെ നിർണായക വെളിപ്പെടുത്തലാണ് ഫ്ൈള ഓവർ നിർമ്മാണത്തിന് മേൽനോട്ട ചുമതലയുണ്ടായിരുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ മുൻ ചെയർമാൻ കൂടിയായിരുന്ന മുന്മന്ത്രിക്ക് തിരിച്ചടിയായിരിക്കുന്നത്. ഫ്‌ളൈ ഓവർ നിർമ്മിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസിൽ നിർണായക വഴിത്തിരിവായ വെളിപ്പെടുത്തൽ കൂടിയായതിനാൽ വിജിലൻസിന്റെ അന്വേഷണം ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. നേരത്തെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ ചൂണ്ടിക്കാട്ടി പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ വേഗത്തിലാക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്.

പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ആവർത്തിക്കുന്നത്. സർക്കാർ നയം അനുസരിച്ചിട്ടുള്ള ഫയൽ മാത്രമേ താൻ കണ്ടിട്ടുള്ളൂ. കരാർ കമ്പനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും കണ്ടിട്ടില്ല. താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് ജാമ്യഹർജിയിൽ പറഞ്ഞിട്ടുണ്ട്.

മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ സൂരജ് വ്യക്തമാക്കുന്നു. ഒന്നര വർഷം കൊണ്ടാണ് പാലാരിവട്ടം പാലം അപകടാവസ്ഥയിലായത്. പാലം അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അഴിമതിയിൽ രാഷ്ട്രീയ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വിജിലൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP